ഗവ. എച്ച് എസ് കുറുമ്പാല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

എൻെറ വിദ്യാലയം

കുറുമ്പാല സ്കൂളിൻെറ ചരിത്രാരംഭത്തിന് 72 വർഷം കഴിഞ്ഞാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയി ഞാനെത്തുന്നത്.ശരിയ്ക്കും പറഞ്ഞാൽ 1911 ആരംഭിച്ച സ്കൂളിൽ ഞാൻ ചേരുന്നത് 1983ൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു കിഴക്ക് ഭാഗത്ത് വയൽ അരികിലായ് കുറുമ്പാല കോട്ടമലയ്ക്ക് ആമുഖ മായ് ഓടുമേഞ്ഞ കെട്ടിടത്തിൽ ആണ് ഞാൻ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് - വലിയ ഒരു ഹാൾ ആയിരുന്നു കെട്ടിടം.രണ്ട് അറ്റത്തായ് രണ്ടു ചെറിയ മുറികളും. ഒരു മുറിയിൽ അധ്യാപകമുറിയും ഒന്നിൽ ഉച്ചഭക്ഷണ സാമഗ്രഹികളും വിറകും സൂക്ഷിക്കുന്നതും.ക്ലാസ് മുറിയിൽ തന്നെ പ്ലൈവുഡ് കൊണ്ട് വേർതിരിച്ച ചെറിയ മുറിയായിരുന്നു ഓഫീസ് റൂം.

ഓർമ്മയിൽ ഉള്ള ആദ്യത്തെ യശശരീരനായപ്രിയ ഗുരുനാഥൻ രവീന്ദ്രൻ സാറായിരുന്നു.അദ്ദേഹം പടിഞ്ഞാറത്തറ ഗവ.എൽ.പി സ്കൂൾ പ്രഥാനാധ്യാപകനായ് ജോലി നോക്കുമ്പോഴാണ് ആകസ്മിക മരണത്തിനു കീഴ്പ്പെടുന്നത് .അദ്ദേഹത്തിൻെറ ചേതനയറ്റ ശരീരം കാണാൻ പോയതും താങ്ങാൻ കഴിയാത്ത ദു:ഖവും ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.രവീന്ദ്രൻ സാറിനു ശേഷം ഹെഡ്മാസ്റ്ററായി എത്തുന്നത് തരുവണ കുന്നുമ്മൽ അങ്ങാടി പ്രദേശത്തിനടുത്തുള്ള നാരായണൻ സാറായിരുന്നു.സാറ് ഇപ്പോഴും പ്രായത്തിൻെറ അവശതയിൽ വിശ്രമജീവിതം നയിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത് .അതുപോലെ അന്നത്തെ അധ്യാപകരായ - ശ്രീ മുകുന്ദകുമാർ സാർ ,മാത്യുസാർ, ഗ്രേസി ടീച്ചർ, ലക്ഷ്മി ടീച്ചർ, രേണുക ടീച്ചർ ഇട്ടി സാർ, പ്രകാശൻ സാർ, റോയ് സാർ, പ്രേമചന്ദ്രൻ സാർ, വേണു സാർ ,സുകുമാരൻ സാർ, അബ്ദുൾ സലാം വാർ.രവീന്ദ്രൻ സാർ, സുപ്രിയ ടീച്ചർ, ശാന്തി ടീച്ചർ, മുരളീധരൻ സാർ,ഇപ്പോൾ കുറുമ്പാല സ്കൂളിൻെറ സമീപം താമസിക്കുന്ന ജോണി സാർ ഇവരൊക്കെ ഓർമ്മയിലുള്ള പഴയ കാല അധ്യാപകരാണ്. പലരേയും പരാമർശിക്കാൻ വിട്ടു പോയിട്ടുണ്ട്.ഓർമ്മയിൽ വരാത്തതാണ് ക്ഷമിക്കണം.ഇവരെല്ലാവരും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടുണ്ടാകും.ഇവരിൽ മുണ്ടക്കുറ്റി സ്വദേശിയായിരുന്ന അബ്ദുൾ സലാം സാർ ( അറബിക്) കോഴിക്കോട് തിരുവമ്പാടി സ്വദേശിലക്ഷിമി ടീച്ചർ (ഹിന്ദി) എന്നിവർ മരണപ്പെട്ടു.മുകുന്ദകുമാർ സാർ, മാത്യു സാർ, ജോണി സാർ ,മുരളീധരൻ സാർഎന്നിവർ ഇപ്പോഴും നമ്മുടെ ജില്ലയിൽ തന്നെ താമസിക്കുന്നു.മറ്റുള്ളവരെ കുറിച്ച് ധാരണയില്ല. ഇതിൻ മുരളീധരൻ സാർ ഒഴികെ മറ്റെല്ലാവരും എൻെറ അധ്യാപകരായിരുന്നു. പിന്നീട് വന്ന ഒട്ടുമിക്ക അധ്യാപകരും ആത്മസുഹൃത്തുക്കളുമായിരുന്നു.എല്ലാവരുടേയും പേര് ഓർമ്മയില്ലാത്തതിനാൽ ഓർമ്മയിലുള്ള പേരും പരാമർശിക്കുന്നത് ഉചിതമാകില്ലാ എന്നറിയാം. എങ്കിലും ഓമനക്കുട്ടൻ സാർ, ജോണിസാർ,നാണു സാർ, പ്രകാശൻസാർ.മോഹനേട്ടൻ എന്ന ഞങ്ങളുടെ മോഹനൻ സാർ, രമാദേവി ടീച്ചർ, മുരുകൻസാർ.രാജീവൻ സാർ, രമേശൻസാർ, സുരേഷ് സാർ, ദിനേഷ് സാർ, സുഭാഷ് സാർ... സദയം ക്ഷമിക്കണം.

1986 ൽ സ്കൂളിൻ്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സ്കൂളിൻെറ ആദ്യവർഷം പഠിച്ച വിദ്യാർത്ഥികളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്ന പാറോലമൂസ്സക്കയെ പൊന്നാട അണിയിച്ചത് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.പിന്നീട് പാറോലമൂസ്സക്കയുമായ് അടുത്ത ബന്ധം പുലർത്താനും കഴിഞ്ഞുവെന്നത് ഭാഗ്യമായ് കരുതുന്നു. മൂസ്സക്കയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ നേരുന്നു.

75-ാം വാർഷികം ആഘോഷിക്കുമ്പോൾ മുഖ്യാതിഥിയായ് വന്നത് അന്നത്തെ ജില്ലാ കലക്ടർ രവീന്ദ്രൻ തമ്പി IAS അവറുകൾ ആയിരുന്നുവെന്നും ഓർമ്മ വരുന്നു.സ്കൂൾ ചരിത്രത്തോടൊപ്പം ചേർത്തുവായിക്കേണ്ട ചില പേരുകൾ കൂടി പരാമർശിക്കാതെ പോകാൻ ആവില്ല.കോറോത്ത് മമ്മൂക്ക,കെ.പി.അബൂക്ക, NK ജയചന്ദ്രൻ നയർ(പൊന്നുനായർ ) 3പേരും ഇന്നു ജീവിച്ചിരിപ്പില്ല. അതുപോലെ ഗോവിന്ദ മാരാർ (ഗോപി മാഷ് ) കുഴിവേലി ജോസേട്ടൻ അതിനു ശേഷം വന്ന അധ്യാപകം PTAഅംഗങ്ങളും ജനപ്രതിനിധികളും സ്കൂളിൻെറ എല്ലാ തല വികസനത്തിലും മുഖ്യ പങ്കു വഹിച്ചവരാണ്.

മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച എൻെറ കൂടെ പഠിച്ച മുഴുവൻ ബാല്യകാല സുഹൃത്തുക്കളേയും ഈ നിമിഷം ഓർക്കുന്നു.ജോബി മാത്യ‍ു, മോഹനൻ,M. K, ഷിജു , PTറഫീഖ് ,T റഫീഖ് പാറ (മൂൺ ലൈറ്റ് LPS, HM), രാജൻ,രാജഗോപാൽ, മോയി പുതിയേറ്റിക്കണ്ടി, കദീജ പനന്തോടി, ഉമ്മ കുൽസു വട്ടോളി, ജസ്സി, ബീനകാവിൽ,തങ്കമണി,സുജാത.ശ്രീധരൻ, വിനു: V J പാത്തൂട്ടി, സിന്ധു, അബ്ദുൾ സലാം P, K - ജോസഫ് ( മനോജ് ) ഇവരെല്ലാം ആത്മ സുഹൃത്തുക്കളിൽ പെട്ടന്ന് ഓർമ്മ വന്ന ചില പേരുകൾ മാത്രം മറ്റെല്ലാവരേയും നന്ദിയോടെ ഓർക്കാറുണ്ട്.

ഞാൻ പഠിക്കുന്ന കാലത്ത് ഓരോ അവധി സമയത്തും (ഓണം, ക്രിസ്മസ്, മധ്യവേനൽ ) മുകുന്ദകുമാർ സാർ കുട്ടികളെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുപ്പിക്കുമായിരുന്നു.എല്ലാ ക്യാമ്പിലും ഞാനും ഉണ്ടാകും.ഒരു അവധിക്കാല ക്യാമ്പ് തലശ്ശേരിയിൽ ആയിരുന്നു.ഞാനിപ്പഴും ഓർക്കുന്നു. വേലിയേറ്റവും വേലിയിറക്കവും ബോധ്യപെടുത്താൻ ഞങ്ങളെ ( കുറേ സ്കൂളിൽ നിന്നും കുട്ടികൾ ഉണ്ടാകും ) ധർമ്മടം തുരുത്തിൽ കൊണ്ടുപോയി.രാവിലെ ഞങ്ങൾ കടലിലൂടെ നടന്നാണ് തുരുത്തിൽ എത്തിയത്. വേലിയിറക്ക സമയത്തായിരുന്നു അങ്ങോട്ട് പോയത് .അവിടുന്ന് ഭക്ഷണവും പരീക്ഷണങ്ങളും കളികളും കഴിഞ്ഞ് തിരികെ വരുമ്പോൾ വേലിയേറ്റ സമയമായിരുന്നു - ഞങ്ങളെക്കാൾ ഉയരത്തിൽ കടൽജലമെത്തി. ഞാനടക്കമുള്ള പല കുട്ടികളേയും തോളിൽ കേറ്റിയാണ് അധ്യാപകർ കരയ്ക്കെത്തിച്ചത്.പിന്നീടൊരിക്കൽ വാളാട് HS ആയിരുന്നു ക്യാമ്പ്.ക്യാമ്പ് കഴിഞ്ഞ് വരുമ്പോൾ വീട്ടിലെത്തിയാൽ മരം ഒരു വരം എല്ലാവരും ഒരു മരം നടണമെന്ന നിർദ്ദേശത്തിൻെറ ഭാഗമായി ഞാൻ നട്ട നാട്ടുമാവ് വലിയ മരമായ് ഇന്നും എൻെറ വീട്ടുപറമ്പിലുണ്ട്.

5th ൽ പഠിക്കുമ്പോൾ സ്കൂൾ മുറ്റത്ത് ഉണ്ടായിരുന്ന കാപ്പി കൊമ്പിൽ പിടിച്ച് ആടികളിക്കുമ്പോൾ ബിനു മോൻ കെ.ജി എന്ന കുട്ടി വീണ് കൈ ഒടിഞ്ഞു - അവനെ വീട്ടിൽ കൊണ്ടുവിടാൻ എന്നെയാണ് ടീച്ചർ ചുമതലപെടുത്തിയത് .അവൻെറ പുസ്തകസഞ്ചിയും ചുമന്ന് രണ്ട് കിലോമീറ്റർ ദൂരമുള്ള അവൻെറ വീട്ടിലേയ്ക്ക് നടന്നു പോയതും വഴി നീളെ അവൻ കരഞ്ഞതും മറക്കാൻ കഴിയാത്ത അനുഭവമാണ് .ഒടിഞ്ഞ കയ്യുമായ് വേദനയോടെ ആശുപത്രിയിൽ കൊണ്ടു പോകാതെ വീട്ടിലേക്ക് പറഞ്ഞ് വിട്ടിട്ടും അവൻെറ വീട്ടുകാർ സ്കൂളിൽ പരാതിയുമായ് വരാത്തത് ഈ കാലഘട്ടത്തിൽ ഞാൻ ഓർക്കാറുണ്ട്.5 ൽ പഠിക്കുമ്പോൾ മീനങ്ങാടി സ്കൂളിൽ ജില്ലാ കലാമേളയിൽ നാടക മത്സരത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി.മുകുന്ദൻ സാറും ഇട്ടി സാറുമാണ് നാടകം പഠിപ്പിച്ചത്.

ഈ വിദ്യാലയത്തിൻെറ സ്ഥാപകരായ മാനിയിൽ അടിയോടിയേയും (പേര് - ഓർമ്മയില്ല) ഒതയോത്ത് രാഘവ മാരാരേയും പരാമർശിക്കാതെ എൻെറ വിദ്യാലയത്തെ കുറിച്ച‍ുളള ഒാർമ്മകൾ പൂർണ്ണമാകില്ല. കുറുമ്പാല സ്കൂളിൽ പഠിക്കാനും എൻെറ മക്കളേയും ഈ സ്കൂളിൽ തന്നെ പഠിപ്പിക്കാനും കിട്ടിയ അവസരം മഹാഭാഗ്യവും അഭിമാനവുമായ് കാണുന്നു.

ശ്രീനിവാസൻ കുറുമ്പാല

പ‍ൂർവ്വ വിദ്യാർത്ഥി, പി ടി എ എക്സിക്യ‍ൂട്ടീവ് കമ്മിറ്റി അംഗം


              എൻെറ മാരാർ സ്‍കൂൾ

1975 മുതൽ 1979 വരെയാണ് അന്ന ത്തെ താഴത്തുള്ള കുറുമ്പാല GLP യിലെ എൻെറ പഠന കാലം. ഇന്ന് മുകളിലുള്ള മനോഹരമായ കെട്ടിടവും വിശാലമായ കോമ്പോണ്ടും അന്ന് ഞങ്ങൾ ഉപ്പ്മാവ് ഉണ്ടാക്കാൻ വിറക് ശേഖരിക്കുന്ന കുറ്റിക്കാടുകളായിരുന്നു.പഠനത്തോടൊപ്പം വലിയ പുളി മരങ്ങളിൽ നിന്ന് യഥേഷ്ടം കിട്ടുന്ന വാളൻ പുളികളും, ഇന്നത്തെ ബിരിയാണിയെ ക്കാൾ ടേയ്സ്റ്റു ള്ള ഉപ്പ്മാവും,പന്ത് കളിയും, ക‍ുട്ടികൾ തമ്മില‍ുള്ള ചെറിയഅടിപിടികള‍ും..... ഹരമായിരുന്നു ആ കുട്ടിക്കാലം. ബേങ്ക്കുന്നിലെ മരണപ്പെട്ടുപോയ ചന്തു വായിരുന്നു കയ്യും കാലും തൊടാതെ തല മാത്രം കൊണ്ട് പന്ത് ആകാശത്തോളം തവണ കളായി തട്ടി ദിവസവും കളിക്ക് നേതൃത്വം വഹിക്കാ റുള്ളത്.പേര് മനസ്സിൽ നിന്ന് മാ ഞ്ഞുപോയ നിരവധി ടീച്ചേഴ്സുണ്ട്. നന്നായി അടി തരുന്ന ഒരു ജോസഫ് സാറുണ്ടായി രുന്നു. കയ്യിലെ പൊക്കിളയും അദ്ധേഹത്തി ൻെറ പേരും ആരും മറക്കാൻ സാധ്യതയില്ലെ ന്നാണ് തോന്നുന്നത്.ജാതിയുടെയും മതത്തി ൻെറയും പേരിൽ ഒര ഴിത്തവും അന്നുണ്ടായില്ല. ഇന്നത്തെ രാഷ്ട്രീയ നേതാവ് സുകു ആയിരു ന്നു ഞങ്ങളുടേയൊക്കെ പ്രധാന സുഹൃത്ത്. കുട്ടപ്പൻ ചേട്ടൻെറ മകൻ ജെയ്സണും( മുൻ പഞ്ചായത്ത് മെമ്പർ),ഒതയോത്തുമ്മൽ രാജുവ‌ു മായിരുന്നു എൻെറ ക്ലാസിൽ തോളോട്തോൾ ചേർന്നിരുന്നത്.ഇന്നും ആ സൗഹൃദം പുതു ക്കുന്നു.മാരാരുടെ വീട്ടിൽ നിന്ന് എല്ലാ സഹായങ്ങളും കിട്ടിയിരുന്നു.PTA കമ്മറ്റിയിലെ KP അബൂക്കയും കണ്ണോത്തു മ്മൽ ഇബ്രായിക്കയും വരുമ്പോൾ വലിയ സാറുമ്മാരാണ് എന്നാണ് ആദ്യമാദ്യം മനസിലാക്കിയ ത്.ഞങ്ങളൊക്കെ മുണ്ടും വള്ളി ട്രൗസറും ഇട്ട് വരുമ്പോൾ കോറോത്ത് മമ്മൂ ക്കയുടെ മക്കൾ മാത്രമാണ് പാൻ്റ്സ് ധരിച്ച് സ്ക്കൂളിൽ വരാറുള്ളത്. കൊറ്റുകുളത്തിൽനിന്ന് വന്നിരുന്ന പ്യ‌ൂൺ നമ്പ്യാർ സ‌ർ പല പ്പോഴും ക്ലാസ് ടീച്ചറുടെ ശിക്ഷയിൽ ഇളവ് വരുത്തിതന്നിട്ട‍ുണ്ട്. ശൗച്യാലയം പരിമിതമായാതിനാൽ വെളു ത്താമ്മൽ ഭാഗത്ത്കൂടെ കല്ലോട്ട ഭാഗത്തേക്ക് ഒഴുകുന്ന തോടും വയലും ഉപയോഗപ്പെടുത്താ റുണ്ടായിരുന്നു.ശക്തമായ മഴയുണ്ടായപ്പോൾ ആ തോടിലെ പനപ്പാത്തി പാലം ഒലിച്ച് പോ യതിനാൽ തോട് ചാടിക്കടക്കാൻ കഴിയാതെ സ്ക്കൂളിൽ വരാതെ തിരിച്ചു വീട്ടിലേക്ക് പോയതും ഓർമ്മയിലുണ്ട്. 45 വർഷം പിന്നിടുമ്പോൾ കുപ്പാടിത്തറയിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു മുന്നേറുക യാണ് കുറുമ്പാല ഹൈസ്ക്കൂൾ. പ്രഗൽ ഭരായ അധ്യാപകരും, ശക്തമായ പി ടി എ യും കൂടിയാ യപ്പോ ൾ പഠനനിലവാരം ഓരോ വർ ഷവും ഉയരങ്ങളിലേക്ക് കുതിച്ച‍ുയരു കയാണ്. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയം കുറുമ്പാലയുടെ നിലവാരം ഉയർത്തി. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയക്കാരുടെയ‍ും ജന പ്രതിനിധികള‌ുടെയും ഇടപെടൽ അതിമനോ ഹരമായ കെട്ടിടവും.പുതിയ ബസ്സ‍ും,മറ്റ് സൗ കര്യങ്ങള‍ും സ്ഥാപനത്തിനുണ്ടായി.തെരെഞ്ഞടുപ്പ് കാലങ്ങ ളിൽ പോളിംഗ്ഉദ്യോഗസ്ഥർക്ക് ബൂത്തൊര‍ുക്കാനും മറ്റ‍ുമായി കുറുമ്പാലഹൈ സ്ക്കൂൾ ഇന്നേറെ സൗകര്യപ്രഥമായിട്ട‍ുണ്ട്.ഇനി യ‍ും ധാരാളം മികവ‍ുകള‍ും, നേട്ടങ്ങള‍ുമ‍ുണ്ടാകട്ടെ.

   അബ‍ു പി കെ. ബാങ്ക്ക‍ുന്ന് 
      (പ‍ൂ‌ർവ്വ വിദ്യാർത്ഥി)