"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{2023-24 അധ്യയനവർഷപ്രവർത്തനങ്ങൾ}}{{PHSSchoolFrame/Header}}
{{prettyurl|Rajas H.S.S. Chirakkal}}
{{prettyurl|Rajas H.S.S. Chirakkal}}
{{Infobox School
{{Infobox School
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുധ പി കെ  
|പ്രധാന അദ്ധ്യാപിക=സുധ പി കെ  
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മനോജ്  കെ
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുമേഷ്
|സ്കൂൾ ചിത്രം=13021-6.jpg
|സ്കൂൾ ചിത്രം=13021-6.jpg
|size=350px
|size=350px

14:48, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:2023-24 അധ്യയനവർഷപ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
രാജാസ് എച്ച് എസ് എസ് ചിറക്കൽ
വിലാസം
ചിറക്കൽ

രാജാസ് എച്ച് എസ് എസ് ചിറക്കൽ, കണ്ണൂർ
,
ചിറക്കൽ പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0497 279472
ഇമെയിൽrajashschirakkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13021 (സമേതം)
എച്ച് എസ് എസ് കോഡ്13142
യുഡൈസ് കോഡ്32021300815
വിക്കിഡാറ്റQ64459364
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ142
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ
പ്രധാന അദ്ധ്യാപികസുധ പി കെ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സുമേഷ്
അവസാനം തിരുത്തിയത്
28-11-202313021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് രാജാസ് എച്ച് എസ് എസ് ചിറക്കൽ

ചരിത്രം

1916ൽ മദ്രാസ് സർക്കാരിന്റെ അനുമതിയോടെ ചിറയ്ക്കൽ രാജാവായിരുന്ന ആയില്യം തിരുനാളാണ് ഏയ്ത്ഫോറം പള്ളിക്കൂടം ആരംഭിച്ചത്. 1916ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രാജകുടുംബാംഗങ്ങൾക്കൊപ്പം സാധാരണക്കാർക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകൾ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നൽകിയിരുന്നു. വേലയിൽ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയിൽ ഇടം നേടി. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാൾ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവൽ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവൽ. കാറ്റിൽ പൊഴിയുന്ന ഞാവൽ പഴങ്ങൾക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേർക്ക് രാജാസ് ഹൈസ്കൂൾ. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളിൽ ആറുവർഷം മുമ്പാണ് ഹയർസെക്കൻഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂൾ രണ്ടു വർഷങ്ങൾക്കു മുൻപാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. നൂറു വർഷം പിന്നിടുമ്പോൾ രാജവംശത്തിൽനിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നിൽക്കുന്നു രാജാസിന്റെ പിന്തുടർച്ച. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകൾ സംരക്ഷിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾ ഇപ്പോൾ രാജവംശത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബാങ്കിന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട്‌ ശ്രീ.കൊല്ലോൻ മോഹനൻ അവർകൾ ആണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, ഇന്ററാക്ട് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • എൻ.സി.സി
  • ചരിത്ര മ്യസിയം,
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ചിറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കൈകളിലാണ് ഇന്ന് രാജാസ് ഹയർ സെക്കന്ററി സ്കൂൾ.

മുൻ സാരഥികൾ

ശ്രീ എ.ആർ.രാജരാജവർമ്മ
ശ്രീ രാമവർമ്മ,

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രധാനാധ്യാപകർ വർഷം
‌ശ്രീ. പി.വി.നാരായണൻ നായർ
ശ്രീ. കെ.രൈരു നായർ
ശ്രീ. കെ. ആർ.രാജരാജവർമ്മ
ശ്രീ. സി.കെ.രാമവർമ്മരാജ
ശ്രീ. പി.ഭവാനി 1976-84
ശ്രീ. ചന്ദ്രശേഖരൻ നമ്പ്യാർ 1984-90
ശ്രീ. കെ,കെ.ഉദയവർമ്മ 1990-91
ശ്രീ. പി.സുകുമാരി 1991-96
ശ്രീ. ടി.പി.മോഹനൻ 1996-99
ശ്രീ. പി.പി.കമലാക്ഷി 1999-2001
ശ്രീ കെ.ലക്ഷ്മി| 2001 ഏപ്രിൽ
ശ്രീ സി.സി.രാധാകൃഷ്ണൻ 2001-2005
ശ്രീ പി.സി.ശശീന്ദ്രൻ 2005-2007
ശ്രീ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ 2007-2011
ശ്രീമതി എ രാധ 2011- 2018
ശ്രീമതി സുധ പി കെ  


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവർ രാജാസിന്റെ പ്രതിഭകൾ

  • അശോക വർമ്മ സി കെ -സംസ്ഥാന സ്കൂൾ കലോത്സവം- തുള്ളലിൽ ഒന്നാംസ്ഥാനം
  • സതീഷ് നമ്പൂതിരി ഐ എ എസ് -സംസ്ഥാന സ്കൂൾ കലോത്സവം- മലയാളം പ്രസംഗം(എ ഗ്രേഡ് ) ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
  • കെ പി ശ്രീജ- സംസ്ഥാന സ്കൂൾ കലോത്സവം- മൃദംഗം (ഒന്നാം സ്ഥാനം)
  • കെ പി ശ്രീല- സംസ്ഥാന സ്കൂൾ കലോത്സവം- വയലിൻ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
  • സൗമ്യ കെ ടി-സംസ്ഥാന സ്കൂൾ കലോത്സവം- കഥകളിസംഗീതം (ഒന്നാംസ്ഥാനം)
  • നിധീഷ് ചിറക്കൽ- സംസ്ഥാന സ്കൂൾ കലോത്സവം- തായമ്പക (ഒന്നാം സ്ഥാനം)
  • വൈഷ്‌ണ കെ- സംസ്ഥാന സ്കൂൾ കലോത്സവം- കേരളനടനം (എ ഗ്രേഡ്)
  • നിവേദ്‌ ശിവദാസ്- സംസ്ഥാന സ്കൂൾ കലോത്സവം- അഷ്ടപദി (എ ഗ്രേഡ്)
  • ശ്രീരാജ് കെ-സംസ്ഥാന സ്കൂൾ കലോത്സവം- ലളിതഗാനം (എ ഗ്രേഡ്)
  • വിഷ്ണുശങ്കർ എ-സംസ്ഥാന സ്കൂൾ കലോത്സവം- സംസ്കൃതപദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
  • മുഹമ്മദ് അർഫാസ് - കേരളം ബ്ളാസ്റ്റേഴ്‌സ് ഫുട്ബോൾ അണ്ടർ 19 ടീം അംഗം
  • ശ്രീരാഗ്- സംസ്ഥാന അക്വാറ്റിക്‌ മീറ്റിൽ മികച്ച വിജയം നേടി
  • വിഷ്ണു.കെ- സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി
  • ഉണ്ണികൃഷ്ണൻ. ടി ടി- പ്രശസ്ത ചിത്രകാരൻ, സിനിമയിലെ ആർട് ഡയറക്ടർ, പരസ്യ ഡയറക്ടർ,കാരക്ടർ ഡിസൈനർ എന്നീ മേഖലകളിൽ പ്രശസ്തൻ
  • ബിന്ദു പി നമ്പ്യാർ- തഞ്ചാവൂർ, മ്യൂറൽ ചിത്രകലകളിൽ വിദഗ്ധ.

(കടപ്പാട്-ചിറക്കൽ രാജാസ് ശതാബ്‌ദി സ്മരണിക)

നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്

ശതാബ്ധിആഘോഷങ്ങളുടെ ഉദ്ഘാടനം

രാജാസ് ഹൈസ്കൂൾ നീണ്ട നൂറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ധിയാഘോഷങ്ങൾ തുടങ്ങിയത് 2015 ആഗസ്ത് മാസത്തിലാണ്. കൃഷിമന്ത്രിയായിരുന്ന ശ്രീ. കെ പി മോഹനനാണ് ശതാബ്ധിയാഘോഷങ്ങളുടെ ഉദഘാടന കർമ്മം നിർവാഹിച്ചത്. ഉദഘാടനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറി. പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയും രൂപീകരിച്ചു. ഉദഘാടനത്തോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ശതാബ്ധിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.


ശതാബ്ധിആഘോഷങ്ങളുടെ സമാപനം

ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി ആദരായനം എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. രാജാസിലെ പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ അദ്ധ്യാപകരും വിദ്ദ്യാർത്ഥികളും അവരുടെ ഓർമ്മകൾ പങ്കുവച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്‌വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി ചിറക്കൽ രാജാസ് - ഞാവൽ പൊഴിഞ്ഞ നൂറുവർഷങ്ങൾ എന്ന പേരിൽ ശതാബ്‌ദി സ്മരണികയും പുറത്തിറക്കി.

ക്ലബ്ബ്കളുടെ ഉദ്‌ഘാടനം

2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.

ഒറിഗാമി പരിശീലനം



ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം

പ്രമാണം:13021.png പ്രമാണം:13021.png

   സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്‌തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു. 

ആഗസ്ത് 15- സ്വാതന്ത്ര്യദിനം

   സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു.ലയേൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി.  

സെപ്റ്റംബർ 5- അധ്യാപകദിനം

   അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ രാവിലെ അധ്യാപകരെ പൂക്കൾ നൽകി സ്വീകരിച്ചു. അസ്സംബ്ലിയിൽ ദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് വായിച്ചു. കുട്ടികൾ അധ്യാപകരായി എല്ലാ ക്‌ളാസ്സുകളിലും ക്ലാസ് എടുത്തു. അധ്യാപകർ കുട്ടികളുടെ ക്ലാസ്സിൽ ഇരുന്നു. അധ്യാപകരായി ക്ലാസ് കൈകാര്യം ചെയ്ത എല്ലാ വിദ്യാർത്ഥികളെയും എച്ച് എം രാധ ടീച്ചർ അഭിനന്ദിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ്

{{#multimaps: 11.911865, 75.35677 | width=600px | zoom=15 }}