ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 139: വരി 139:
[[പ്രമാണം:26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg|ലഘുചിത്രം|26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg ]]
[[പ്രമാണം:26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg|ലഘുചിത്രം|26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg ]]
<nowiki>*</nowiki>'''SSLC പരീക്ഷയിൽ ഉന്നത വിജയം''' കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്‌ മേയർ ട്രോഫി നൽകി ആദരിക്കുകയുണ്ടായി.
<nowiki>*</nowiki>'''SSLC പരീക്ഷയിൽ ഉന്നത വിജയം''' കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്‌ മേയർ ട്രോഫി നൽകി ആദരിക്കുകയുണ്ടായി.
<nowiki>*</nowiki>'''ഇന്ത്യൻ ഭരണഘടന''' എന്ന വിഷയവുമായി ബന്ധപ്പെട്ട് '''കുസാറ്റിൽ''' സംഘടിപ്പിച്ച '''ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം''' '''നേടുകയുണ്ടായി.'''


= '''സ്കൂൾ ഡയറി''' =
= '''സ്കൂൾ ഡയറി''' =
വരി 269: വരി 271:
'''പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.'''
'''പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.'''
[[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|26038ക്വിസ് മത്സര വിജയികൾ.jpg ]]
[[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|26038ക്വിസ് മത്സര വിജയികൾ.jpg ]]
<nowiki>*</nowiki>'''ഇന്ത്യൻ ഭരണഘടന''' എന്ന വിഷയവുമായി ബന്ധപ്പെട്ട് '''കുസാറ്റിൽ''' സംഘടിപ്പിച്ച '''ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം''' '''നേടുകയുണ്ടായി.'''


='''2021-22  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''=
='''2021-22  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''=

11:17, 20 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

==

==
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
വിലാസം
എറണാകുളം

എറണാകുളം മാർക്കറ്റ് റോഡ്,കോളേജ് പി ഒ പി.ഒ.
,
682035
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0484 2368322
ഇമെയിൽstmarysekm@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26038 (സമേതം)
എച്ച് എസ് എസ് കോഡ്7073
യുഡൈസ് കോഡ്32080303306
വിക്കിഡാറ്റQ99485951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കൊച്ചി
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ933
ആകെ വിദ്യാർത്ഥികൾ1015
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി ജോസഫ്
പ്രധാന അദ്ധ്യാപികലൗലി പി കെ
പി.ടി.എ. പ്രസിഡണ്ട്‍ടി.ജി മാർട്ടിൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബേബി
അവസാനം തിരുത്തിയത്
20-01-202326038
ക്ലബ്ബുകൾ
പ്രോജക്ടുകൾ




റണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് സെന്റ് മേരിസ് വിദ്യാലയം. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ വാണിജ്യ നഗരം എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ ചരിത്രമെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം. ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

ആമുഖം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.

ദർശനം

ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.

മുദ്രാവാക്യം

സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.

ദൗത്യം

ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.

സ്കൂൾ മാനേജ്മെന്റ്

സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭിനയിക്കാനായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. വിമല കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്


ചരിത്രം

നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ അധികാരികൾ എന്നും ശ്രമിക്കുന്നുണ്ട്. ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. തുടർന്നു വായിക്കുക

നേട്ടങ്ങൾ

  • അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ആർദ്ര എവി (യുപി വിഭാഗം ) രണ്ടാം സ്ഥാനത്തിന് അർഹയായി
  • ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ യും യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
  • സർക്കാർതലത്തിൽ നടത്തിയ അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി
  • എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.
  • മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ആർദ്ര എ വിസമ്മാനാർഹരായതായി.
  • സി സി പ്ലസ് ലേണിംഗ് ആപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബെസ്റ്റ് ബുക്ക് റിവ്യൂ മത്സരത്തിൽ റൈസ അഞ്ജു  സമ്മാന അർഹയായി
  • ഫോർത്ത് വേവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ വേണ്ട കപ്പ് മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സമ്മാനത്തിന് അർഹരായി.
  • 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജ് ഉള്ള വിദ്യാലയമായി ഈ വിദ്യാലയം  തെരഞ്ഞെടുക്കപ്പെട്ടു.തുടർന്നു വായിക്കുക

*നേട്ടങ്ങൾ 2022-2023

*എറണാകുളം ഉപജില്ലാ കലോത്സവത്തിൽ സെന്റ് മേരീസ് സ്കൂൾ അഗ്രിഗേറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം ഓവർ ഓൾ കരസ്ഥമാക്കി.

*കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിൽ *എറണാകുളം ഉപജില്ലയിൽ സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

*ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കുട്ടികളുടെ പരിജ്ഞാനം വർദ്ധിപ്പിക്കുക ,ചിത്രകലയിൽ കുട്ടികൾക്കുള്ള താല്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ സെൻമേരിസ്  ലെ പ്രധാന അധ്യാപിക സി.ലൗലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി തീർന്നു.

*ജൂലൈ ഏഴാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എസ്ആർവി സ്കൂളിൽ വച്ച് നടന്ന ബഷീർ അനുസ്മരണ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ആർദ്ര എ.വി. രണ്ടാം സ്ഥാനത്തിന് അർഹയായി.

*ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന ആഗ്നസ് എന്നിവർ ചേർന്ന് മെയ് 24 ആം തീയതി അമ്മമാർക്കായി ക്ലാസ് നടത്തുകയുണ്ടായി

*സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ബഷീർ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആർദ്ര രണ്ടാം സ്ഥാനത്തിന് അർഹയായി

*എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി .മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.

*എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി .മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.

*ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ഭാഷയിലുള്ള കുട്ടികളുടെ സ്വന്തം രചനകൾ കൂട്ടിയിണക്കി ഒരു ഹിന്ദി സമാഹാരം  ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.

*ഇന്ത്യൻ ഭരണഘടന എന്ന വിഷയവുമായി ബന്ധപ്പെട്ട് കുസാറ്റിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം നേടുകയുണ്ടായി.

*2022 23 വർഷത്തെ ഉപജില്ലാ കലോത്സവം പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ മാസം നടത്തപ്പെടുകയുണ്ടായി. നമ്മുടെ സ്കൂളിന് അഗ്രിഗേറ്റ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗം ഉറുദു ഗ്രൂപ്പ് സോങ്, ഉപന്യാസം ഉറുദു (മുഫീദ), ഉറുദു പ്രസംഗം ( സബീഹ) ഉറുദു കഥാ രചന (അസ്ര ഫാത്തിമ ),യുപി വിഭാഗം ഇംഗ്ലീഷ് കിറ്റ് ,യുപി വിഭാഗം ഉറുദു ക്വിസ്( നഫി സത്തുൽ മിസിറിയ) ഉറുദു കവിത രചന (തർശിൻ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.

പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg

*SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്‌ മേയർ ട്രോഫി നൽകി ആദരിക്കുകയുണ്ടായി.

*ഇന്ത്യൻ ഭരണഘടന എന്ന വിഷയവുമായി ബന്ധപ്പെട്ട് കുസാറ്റിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം നേടുകയുണ്ടായി.

സ്കൂൾ ഡയറി

2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ

*പ്രവേശനോത്സവം

26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg

കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്. സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ് ശ്രീ .ജോർജ് സക്കറിയ എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.

*അവധിക്കാല പരിശീലനക്യാമ്പ്

ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കുട്ടികളുടെ പരിജ്ഞാനം വർദ്ധിപ്പിക്കുക ,ചിത്രകലയിൽ കുട്ടികൾക്കുള്ള താല്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ സെൻമേരിസ്  ലെ പ്രധാന അധ്യാപിക സി.ലൗലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി തീർന്നു.സ്പോക്കൺ ഇംഗ്ലീഷ് ചിത്രരചന എന്നിവ അഭ്യസിപ്പിച്ച് കുഞ്ഞുങ്ങളുടെ അഭിരുചി വർദ്ധിപ്പിക്കുകയും ചെയ്തു.സമ്മർ ക്യാമ്പിലെ അവസാന ദിവസം കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഒരു ആർട്ട്ഗാലറി തയ്യാറാക്കുകയുണ്ടായി .കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തവും മൂലം അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി മാറി.

*പരിസ്ഥിതി ദിനം

2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ 6-ആം തീയതി നടത്തപ്പെടുകയുണ്ടായി.വി.പി.സി.കെ.ഡിസ്ട്രിക്ട് മാനേജർ ഡോ.ഡിന്നി മാത്യു മുഖ്യാതിഥി ആയിരുന്നു.കുമാരി ഗൗരി വിനോഷ് സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സി.ലൗലിയും മുഖാതിഥിയും ചേർന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ചു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇന്ത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.

*റിട്ടയർമെൻറ്

ദീർഘകാല അധ്യയന ജീവിതത്തിൽ നിന്നും 2022-23 കാലഘട്ടത്തിൽ സി.കുസുമം ,ശ്രീമതി.ലിസി പി.വി.,ശ്രീമതി.കൊച്ചുറാണി,ശ്രീമതി.ഷേർളി എന്നീഅധ്യാപകർ വിരമിക്കുകയുണ്ടായി.സി .ലിസാൻഡൊ, സി .ജസീന,ശ്രീമതി.അനു,ശ്രീമതി.ജീൻസി എന്നിവർ പുതുതായി നിയമിക്കപ്പെടുകയും ചെയ്തു.

അറിവിന്റെ വജ്രായുധംകൊണ്ട് കുട്ടികളുടെ ബൗദ്ധിക മണ്ഡലങ്ങളെ വികസിതമാക്കുന്ന നൻമയുള്ള ഒരുസമൂഹത്തെ കെട്ടിപ്പെടുക്കാൻ തങ്ങളുടെ ആയുസ്സും ആരോഗ്യവും ഈ വിദ്യാലയത്തിനു സമർപ്പിച്ച അധ്യാപകർക്ക് സ്കൂൾ ഒന്നാകെ നന്ദിപൂർവം ആശംസകൾ നേർന്നു.

*സാഹിത്യസമാജം ഉദ്ഘാടനം

സ്കൂളിലെ സാഹിത്യ സമാജത്തിൻറെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 23 നടത്തപ്പെടുകയുണ്ടായി.ഫാദർ ജോസ് വടക്കൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .പ്രശസ്ത മിമിക്രി താരം മിസ്റ്റർ ഷിനോദ് മലയാറ്റൂർ ഉദ്ഘാടനകർമ്മം നിർവഹിച്ചു .റിപ്പോർട്ട് അവതരണം ,വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മോദി വർദ്ധിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസ പ്രസംഗം അർപ്പിച്ചു സ്കൂൾ ലീഡറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

*ലിറ്റിൽ കൈറ്റ്സ്

26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG

കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു സൈബർ പരിജ്ഞാന  ക്ലാസ് അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന ആഗ്നസ് എന്നിവർ ചേർന്ന് മെയ് 24 ആം തീയതി അമ്മമാർക്കായി ക്ലാസ് നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.

*അവയവദാന ചടങ്ങ്

26038പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG

ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ അവയവങ്ങൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല .എന്നാൽ അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റു പലരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും.രാജ്യത്ത് ഓരോ വർഷവും വും ശരീരത്തിലെ പ്രധാനപ്പെട്ട അവയവ ത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന മൂലം അഞ്ചുലക്ഷം വ്യക്തികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നു .അവയവദാനത്തിന്റെ പ്രസക്തി കുട്ടികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ജൂൺ രണ്ടാം തീയതി സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സംഘടന കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .അവയവദാനം കൊണ്ടുള്ള തെറ്റിദ്ധാരണകൾ അകറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും  വരുംതലമുറയെ അവയവദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുവാനും ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുന്നു.

*ബഷീർദിനം

വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനമായ ജൂലൈ അഞ്ചാം തീയതി നമ്മുടെ സ്കൂളിൽ ബഷീർ ദിനം സംഘടിപ്പിക്കുകയുണ്ടായി .യുപി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് നടത്തുകയുണ്ടായി .ഹൈസ്കൂൾ വിഭാഗത്തിൽ ഹെൽഗ സിൽജി ഒന്നാം സമ്മാനം നേടുകയുണ്ടായി .യുപി വിഭാഗത്തിൽ ആർദ്ര എ.വി. ഒന്നാം സ്ഥാനം നേടുകയുണ്ടായി.ജൂലൈ ഏഴാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എസ്ആർവി സ്കൂളിൽ വച്ച് നടന്ന ബഷീർ അനുസ്മരണ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ആർദ്ര എ.വി. രണ്ടാം സ്ഥാനത്തിന് അർഹയായി.

*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം

ഒരു സ്കൂളിൻറെ നിലനിൽപ്പിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പൊതുയോഗം ജൂലൈ ഏഴിന് വളരെ ഭംഗിയായി നടത്തപ്പെടുകയുണ്ടായി.പ്രധാന അധ്യാപിക സിസ്റ്റർ ലൗലി സ്വാഗതമാശംസിച്ചു .പി ടി എ പ്രസിഡണ്ട് ശ്രീ ജോർജ്ജ് സക്കറിയ ,മാനേജർ സിസ്റ്റർ അൽഫോൻസ്‌ മരിയ എന്നിവരുടെ മഹനീയ സാന്നിധ്യം പൊതുയോഗത്തിന് മാറ്റുകൂട്ടി .അധ്യാപികയും പി.ടി.എ.സെക്രട്ടറിയുമായ ശ്രീമതി ബിൻസി റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.അതിനുശേഷം കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വരെ ആദരിക്കുകയുണ്ടായി .അവരുടെ കരിയർ ഗൈഡിങ്ങിനായി ഡോക്ടർ മേരി മെറ്റിൽഡ ഒരു മോട്ടിവേഷൻ ക്ലാസ് നടത്തുകയുണ്ടായി .സെക്രട്ടറി ശ്രീമതി ജോയ്സിയുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.പൊതു സമ്മേളനത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട പിടിഎ അംഗങ്ങൾ ഒത്തുചേർന്ന് ജൂലൈ 18ന് പിടിഎയുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയുണ്ടായി .പുതിയ കമ്മിറ്റി രൂപീകരിച്ചു .സ്ഥാനമൊഴിഞ്ഞവർക്ക് നന്ദി അർപ്പിക്കുകയും പുതിയ പ്രസിഡണ്ടായി മാർട്ടിൻ ടി.ജി. യെ തെരഞ്ഞെടുക്കുകയും ചെയ്തു.

*വായനാദിനം

26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി .സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ബഷീർ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആർദ്ര രണ്ടാം സ്ഥാനത്തിന് അർഹയായി .പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു.

*യോഗാ ദിനം

26038യോഗ പരിശീലനം.jpg

ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ .ഈ പാരമ്പര്യം ശരീരത്തിന്റെയും മനസ്സിന്റെയും ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റും.മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് സെൻമേരിസ് സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വീഡിയോ രൂപത്തിലും ക്ലാസ് നൽകിക്കൊണ്ടും ബോധ്യപ്പെടുത്തി കൊടുത്തു.

*ഹിരോഷിമ നാഗസാക്കി ദിനം നേട്ടം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ട്രാഫിക് പോലീസ് സ്റ്റേഷനിൽ  വെച്ച് പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ബിസ്ന റിബേര മൂന്നാം സ്ഥാനത്തിന് അർഹയായി.

*ലോക സംഗീത ദിനം

ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.ഇന്ന് ഇന്ത്യയിലുള്ള വിവിധതരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയും ചെയ്തു. വൈവിധ്യങ്ങൾ നിറഞ്ഞ സംഗീതലോകത്തെ കുറച്ചുകൂടി ആഴത്തിൽ പരിചയപ്പെടാൻ കുട്ടികൾക്ക് ഇത് സഹായകമായി.

*സ്മൃതി സൗഹൃദ കൂട്ടായ്മ

26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg

സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മാധുര്യമുള്ള ഒന്നാണ് .സെൻറ് മേരിസ് 1987 -97 ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് നമ്മുടെ സ്കൂളിൽ ഒരു സൗഹൃദ കൂട്ടായ്മ ‘സ്മൃതി ‘എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്കായി ഈ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നത്.പൂർവവിദ്യാർഥി യിൽ സിനിമ താരവുമായ ശ്രീമതി.മുത്തുമണി ,മുഖ്യാതിഥിയായി ഉദ്ഘാടനകർമ്മം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ മാനേജർ വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ റീത്ത ജോസ് ,എജുക്കേഷനൽ കൗൺസിലർ സിസ്റ്റർ പാവന ,പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഈ വർഷം എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി പാരിതോഷികങ്ങൾ സമ്മാനിക്കുകയുണ്ടായി.

*സ്നേഹ ഭവനം

26038സ്നേഹ ഭവനം.jpg (

ഗൈഡ്സ് എന്ന കുട്ടികൾക്കുവേണ്ടിയുള്ള സംഘടന, ഏറ്റവും അർഹയായ ഒരു ഗൈഡിന് ഒരു സ്നേഹ ഭവനം നിർമ്മിച്ച് നൽകുകയാണ് .നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ചേർന്ന് ,ഗൈഡ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു സഹായധനം ഹെഡ്മിസ്ട്രസ് സി.ലൗലി സ്കൂളിൽ നിന്നും സമ്മാനിക്കുകയുണ്ടായി.

*ചാന്ദ്രദിനം

ആകാശത്തു കാണുക മാത്രം ചെയ്തിരുന്ന ചന്ദ്രനെ മനുഷ്യൻ തൊട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. 1969 ജൂലൈ 21 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. മാനവരാശിക്ക് ഇതൊരു കുതിച്ചുചാട്ടം ആയിരുന്നു ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകർ ഒത്തുചേർന്ന് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി പോസ്റ്ററുകൾ അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ തയ്യാറാക്കി.

*സത്യമേവ ജയതേ

26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG
26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG
26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG
26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG
26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg

സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. സിസ്റ്റർ ഫ്ലോറൻസിന്റെ നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.

26038ക്വിസ്മത്സരനേട്ടം.jpg
2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg

*സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം എറണാകുളം സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമുചിതമായി കൊണ്ടാടി .പ്രസ്തുത ചടങ്ങിൽ മാനേജർ സിസ്റ്റർ അൽഫോൻസ മരിയ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.വാർഡ് കൗൺസിലർ ശ്രീ മനു ജേക്കബ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .സ്വാതന്ത്ര്യദിന ചിന്തകൾ ഉണർത്തുന്ന ദേശഭക്തി ഗാനവും ആത്മാവിൽ രാജ്യസ്നേഹത്തിൻറെ അലയടിക്കുന്ന നൃത്തച്ചുവടുകളും സ്വാതന്ത്രസമര വഴികളിലൂടെ ആവേശത്തോടെ അചഞ്ചലം മുന്നേറിയ വീരനായകരുടെ വേഷവിധാനത്തിൽ എത്തിയ കുട്ടികളും ദേശസ്നേഹം തുളുമ്പുന്ന മെഗാ ഡിസ്പ്ലേയും ചടങ്ങിൽ അരങ്ങേറി.രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയും വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ സ്വാതന്ത്ര്യദിന റാലിക്ക് മാറ്റുകൂട്ടി .എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി .മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് നാപ്പിയർ ഹെറിട്ടേജ് ഹോട്ടലും ചുങ്കത്ത് ജ്വല്ലറി യും സംയുക്തമായി എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി ഇ.എം.,ഹെൽഗ സിൽജു എന്നിവർ ഒന്നാം സ്ഥാനം നേടി . 12000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ഇവർക്ക് പാരിതോഷികമായി ലഭിച്ചു.

*അദ്ധ്യാപക ദിനം

അറിവിൻറെ ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ നാം ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത് .ഗുരു ദൈവത്തിന് തുല്യമാണ് .ഇന്നും സമൂഹം അധ്യാപകർക്ക് നൽകുന്ന സ്ഥാനം വളരെ വലുതാണ്.ഈ വർഷത്തെ അധ്യാപക ദിനവും ഓണാഘോഷവും ഒരുമിച്ച് നമ്മുടെ സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിക്കുകയുണ്ടായി .കുട്ടികൾ ,അധ്യാപകർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവർക്കായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .അധ്യാപകദിന സന്ദേശം നമ്മുടെ സ്കൂളിൻറെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പാഠപുസ്തകത്തിലെ അറിവുകൾക്കും അപ്പുറം സ്നേഹവും കരുതലും പകർന്നു നൽകി കുഞ്ഞു ഹൃദയങ്ങളെ തൊട്ടറിയുന്നതാണ് അധ്യാപനം എന്ന പദവി എന്നത് കുട്ടികൾക്ക് ഒരു തിരിച്ചറിവായി മാറി.

*ഓണാഘോഷം

അത്തം പത്തോണം എന്നാണല്ലോ ചൊല്ല് .കർക്കടക മാസത്തിനുശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ എത്തിയിരുന്നത് .വിളവെടുപ്പിനേക്കാൾ പ്രാധാന്യം അന്ന് കച്ചവടത്തിന് ആയിരുന്നു .അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി .രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ശക്തിയോടെ ലോകത്തിലെങ്ങും ഓണം മലയാളികൾ കൊണ്ടാടി .ഈ വർഷത്തെ നമ്മുടെ സ്കൂളിലെ ഓണാഘോഷവും അധ്യാപക ദിനവും അതിഗംഭീരമായി ആഘോഷിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ഓണസന്ദേശം കുട്ടികളുമായി പങ്കുവെച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട ഓണപ്പാട്ട് ,മലയാളിമങ്ക ,കേരള ശ്രീമാൻ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു .അധ്യാപകരും കുട്ടികളും ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും തിരുവാതിര കളിക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു.കലാലയ കാലഘട്ടത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു നല്ല ഓണത്തിന്റെ ഓർമ്മകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ ഒരു അനുഭവം സമ്മാനിക്കാൻ സ്കൂളിന് സാധിച്ചു.

*ഹിന്ദി ദിനം

1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ എന്നിവ നടത്തുകയുണ്ടായി.ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .ഹിന്ദി ഭാഷയിലുള്ള കുട്ടികളുടെ സ്വന്തം രചനകൾ കൂട്ടിയിണക്കി ഒരു ഹിന്ദി സമാഹാരം  ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.

26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg

*സ്കൂൾ കലോത്സവം

കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും സെപ്റ്റംബർ ഇരുപത്തി ഒൻപത്, മുപ്പതു തീയതികളിൽ സ്കൂൾ കലോത്സവം *സർഗ്ഗം'22* നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . കലാതിലകമായി ഹെൽഗാ സിൽജുവും മികച്ച നടിയായി സെലിൻ ഡെല്ലസും,  മികച്ച നടനായി ജോസഫ് ജിനോയെയും തെരഞ്ഞെടുക്കുകയുണ്ടായി. തങ്ങളുടെ കഴിവുകൾ മാറ്റിവെക്കുവാൻ കിട്ടിയ വേദി കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ഹൈസ്കൂൾ വിഭാഗത്തിലെ 10 Aയും യുപി വിഭാഗത്തിലെ 7 B യും ചാമ്പ്യൻ സ്ഥാനത്തിന്അർഹരായി. സമാപന സമ്മേളനത്തിൽസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റേഡിയോ ജോക്കി , അസിസ്റ്റൻറ് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ശാലിനി വിജയകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg

*സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ജനാധിപത്യ അവബോധം കുട്ടികളിൽ ജനിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുനും സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ ഇരുപത്തി എട്ടിന് സ്കൂളിൽ നടത്തപ്പെടുകയുണ്ടാ യി. തിരഞ്ഞെടുപ്പ് വിജ്ഞാപനം,പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ഇലക്ഷൻ പ്രചാരണം,, രഹസ്യ ബാലറ്റ്  എന്നിങ്ങനെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി നടത്തിയ സ്കൂൾ തിരഞ്ഞെടുപ്പിൽ ഇരുപത്തിയാറ് അംഗങ്ങളെ തിരഞ്ഞെടുത്തു. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും സ്കൂൾ ലീഡറായി കുമാരി ഗൗരി വിനോഷിനെയും അസിസ്റ്റന്റ് ലീഡറായി മാസ്റ്റർ എം ബിബിനേയും  മറ്റു പ്രതിനിധികളെയും തിരഞ്ഞെടുക്കുകയുണ്ടായി.

*ഉപജില്ലാതല ശാസ്ത്രോത്സവം

കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിൽ എറണാകുളം ഉപജില്ലയിൽ സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg

*ലഹരി വിരുദ്ധ പരിപാടി

മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സെൽ രൂപീകരിക്കുകയുണ്ടായി. ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും അതിനുശേഷം ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു മാർക്കറ്റ് റോഡിലൂടെ ലഹരിവിരുദ്ധ റാലി നടത്തുകയും ചെയ്തു.

26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg

*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.

26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg

*ഉപജില്ല യുവജനോത്സവം

2022 23 വർഷത്തെ ഉപജില്ലാ കലോത്സവം പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ മാസം നടത്തപ്പെടുകയുണ്ടായി. നമ്മുടെ സ്കൂളിന് അഗ്രിഗേറ്റ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗം ഉറുദു ഗ്രൂപ്പ് സോങ്, ഉപന്യാസം ഉറുദു (മുഫീദ), ഉറുദു പ്രസംഗം ( സബീഹ) ഉറുദു കഥാ രചന (അസ്ര ഫാത്തിമ ),യുപി വിഭാഗം ഇംഗ്ലീഷ് കിറ്റ് ,യുപി വിഭാഗം ഉറുദു ക്വിസ്( നഫി സത്തുൽ മിസിറിയ) ഉറുദു കവിത രചന (തർശിൻ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.

പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

26038ക്വിസ് മത്സര വിജയികൾ.jpg

2021-22 വർ‍ഷത്തെ പ്രവർത്തനങ്ങൾ

പുതിയൊരു അദ്ധ്യയന വർഷത്തിലേക്ക് എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സുമനസ്സോടെ, കുഞ്ഞുങ്ങൾക്ക് സ്വാഗതമേകി .അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചമേകി ഒരു നൂറ്റാണ്ടു പിന്നിട്ട എറണാകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര ഗോപുരത്തിന്റെ പ്രവേശനോത്സവത്തിന് ഈ പ്രതികൂല സാഹചര്യത്തിൽ പോലും നിരവധി പ്രമുഖരുടെ സാന്നിധ്യം ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കുകയുണ്ടായി. കോവിഡിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ബഹുമാനപ്പെട്ട എം.പി ശ്രീ ഹൈബി ഈഡൻ, എം.എൽ.എ ശ്രീ.ടി.ജെ.വിനോദ്, സി.എം. സി. ലോക്കൽ മാനേജർ സി.ലിയ, ബഹു.എറണാകുളം എ .ഇ. ഒ. ശ്രീ.അൻസലാം, ശ്രീ .ശുക്കൂർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീ ജോർജ് സക്കറിയ, ബഹു.വാർഡ് കൗൺസിലർ ശ്രീ.മനു, പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തോടുകൂടി ഉള്ള വാക്കുകൾ ഏറെ അഭിനന്ദനാർഹമായി മാറി. പരിചിതമല്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ വാക്കുകൾ ആശ്വാസജനകമായി മാറി. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടുകൂടി ഒരു പ്രവേശനോത്സവ വീഡിയോ തയ്യാറാക്കുകയുണ്ടായി. ഈ പുതിയ അധ്യയന വർഷം പുത്തൻ  പ്രതീക്ഷകളിലേക്ക് ഒരു ചുവടുവെപ്പായി മാറി. പുതിയ അധ്യാപകരായ സിസ്റ്റർ അലീന ജോസഫ്, ശ്രീമതി. റെയ്സി എന്നിവരെ വളരെയധികം സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. തുടർന്നുവായിക്കുക

2020-21 വർ‍ഷത്തെ പ്രവർത്തനങ്ങൾ

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി 19 എ പ്ലസും100% വിജയവും സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു. തുടർന്നു വായിക്കുക

2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ

നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.തുടർന്നു വായിക്കുക

2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണപരിശീലനക്യാമ്പ്

ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.തുടർന്നു വായിക്കുക

2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ

എയ്ഡ്സ്ദിനാചരണം

2018 ഡിസംബർ 1ന് എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ മൽസരം പ്ളക്കാർഡ് മൽസരം എന്നിവ നടത്തി. തുടർന്നു വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
  • ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്
  • അഞ്ജു ക്ളീറ്റസ് : ജഡ്ജി
  • ദീപ്തി മേരി വർഗീസ് : എ ഐ സി സി അംഗം
  • സ്ലെഷിൻ സെൽവി : IBM എൻജിനീയർ
  • നിസാ സലീം ന്യൂക്ളിയാർ സയൻസിൽ Australian Institute of nuclear Science and Engineering ൽ നിന്നും ഗോൾഡ് മെഡൽ നേടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം റെയിൽവെ സ്റ്റേഷനിൽ/ എറണാകുളം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (2 കിലോമീറ്റർ)
  • എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു

{{#multimaps:9.981181189062276, 76.27827206896161 | Zoom=15}}

ചിത്രശാല

സ്കൂൾതലസയൻസ് എക്സിബിഷൻ
ശിശുദിനാഘോഷം
വയോജനദിനാഘോഷം
ചാന്ദ്രദിനത്തിൽ ചാന്ദ്രമനുഷ്യൻ കുട്ടികളോടൊപ്പം
ലഹരി വിരുദ്ധ ദിനം
പുകയില വിരുദ്ധ ദിനാചരണം
ശിശുദിനറാലി
കൗൺസിലിംഗ്
സാഹിത്യസമാജഉദ്ഘാടനം
യുവജനോത്സവത്തിലെ നൃത്ത മത്സരം
സംഘനൃത്തം
വ്യായാമ പരിശീലനം
തിരുനാൾ മംഗള ഗാനം
സ്വാതന്ത്ര്യ ദിന പോസ്റ്റർ ക്രമീകരണം
സ്വാതന്ത്ര്യദിനാഘോഷം സ്കിറ്റ്
പതാക ഉയർത്തൽ
കമ്പ്യൂട്ടർ പരിശീലനം
മലയാളത്തിളക്കം
ഗണിത ശാസ്ത്രമേള
വിനോദയാത്ര
റെഡ് ക്രോസ്