സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻറർ സ്കൂൾ സ്പോർട്സ് ക്വിസ് ചാമ്പ്യൻഷിപ്പ്

നാഷണൽ സ്പോർട്സ് ഡേ യുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഉം സെൻറ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ  ഉം ചേർന്ന് കായിക അധ്യാപകരായ റിൻസി ടീച്ചറുടെയുംജോളി

ഇന്റർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ക്വിസ് കോമ്പറ്റീഷൻ

ടീച്ചറുടെയും നേതൃത്വത്തിൽ ഒരു ഇൻറർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സ്പോർട്സ് കമേേൻ്ററ്ററും സ്പോർട്സ് ജേർണലിസ്റ്റും ആയ ശ്രീ ഷൈജു ദാമോദരൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു ,റവ സിസ്റ്റർ ലൗലി സ്വാഗതം ആശംസിച്ചു. സെൻതോമസ് എച്ച്എസ്എസ് സ്കൂൾ മാനേജർ റവ. ഫാ.വർഗ്ഗീസ് മണവാളൻ അനുഗ്രഹ പ്രഭാഷണം നടത്തി .പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ ജോർജ്ജ് സക്കറിയ ആശംസാ പ്രസംഗം നടത്തി . സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉർമീസ് ആശംസകൾ അറിയിച്ചു. സെൻറ് തോമസ് എച്ച്എസ്എസ് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ ടൈറ്റസ് ജി ഉരക്കാട്ടിലിൻ്റ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ ക്വിസ് പരിപാടിയിലൂടെ സ്പോർട്സിനെ കൂടുതൽ അടുത്തറിയാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ സാധിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

പകലിന് ഏറ്റവും ദൈർഘ്യമുള്ള ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആയി സെൻമേരിസ് സ്കൂൾ സിജി എച്ച്എസ്എസിൽ ആചരിച്ചു.വിവിധ രോഗങ്ങൾ മനുഷ്യൻറെ പിന്നാലെയുള്ള ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകരായ ജോളി ടീച്ചറും റിൻസി  ടീച്ചറും ബോധവൽക്കരണം നടത്തി. യോഗ ചെയ്യുന്നതിലൂടെ രോഗ നിവാരണവും രോഗപ്രതിരോധവും സാധ്യമാക്കാം എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് ടീച്ചർ യോഗ ചെയ്യുന്നതിൻ്റെ ഡെമോ അയച്ചുകൊടുക്കുകയും എല്ലാ കുട്ടികളും വീഡിയോ കണ്ടതിനു ശേഷം അവനവൻറെ വീടുകളിൽ ഇരുന്ന് യോഗ ചെയ്യുന്നതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പ്രകടനങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്യ്തു.എല്ലാ കുട്ടികളോടും എല്ലാ ദിവസവും ഒരു അൽപസമയം എങ്കിലും യോഗ ചെയ്ത ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യ്തു.

.ജൂൺ 21 -)൦ തിയതി യോഗാ ദിനത്തിന്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

ദേശീയ കായിക ദിനം

ഓഗസ്റ്റ് 29 ആം തീയതി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ സ്പോർട്സ് ക്വിസ് മത്സരങ്ങൾ ഗൂഗിൾ ഫോം വഴി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ യുപി തിരിച്ചുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന കുമാരി ദേവികാ ദീപേഷ് കാർത്തിക് എന്നിവർ സമ്മാനാർഹരായതായി. യുപി വിഭാഗത്തിൽ അപർണ എസ് പ്രഭു, ദിയ മേനോൻ, അനൈന ഗ്രേസ്, സ്നേഹലിയാൻ ട്ര, അനുപമ എന്നിവർ സമ്മാനത്തിന് അർഹരായി.