സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യയനവർഷത്തിൽ മലയാളഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആസൂത്രണം ചെയ്യുകയുണ്ടായി .കുട്ടികളിലെ വായനാശീലം വളർത്തിയാൽ മാത്രമേ ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിനാൽ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും സജീവമായി പ്രവർത്തനക്ഷമമാക്കി.വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ധാരണ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി നിരന്തരം വായനകുറിപ്പുകൾ തയ്യാറാക്കുന്ന കാര്യത്തിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.എല്ലാ ക്ലാസ്സുകളിലും പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ കുറിച്ചും അവരുടെ സാഹിത്യ രചനകളെ കുറിച്ചും കൂടുതൽ അറിവ് ക്ലാസ്സ് സ്ഥലങ്ങളിൽ പകർന്നു നൽകി വരുന്നു.മാതൃഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് വളരെയധികം പ്രയോജനപ്രദമാണ്. ഇതിൻറെ ഭാഗമായി കുട്ടികൾ നിരവധി ശിൽപ്പശാലകളിലൂടെ പങ്കെടുക്കുകയുണ്ടായി. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഒരാഴ്ച കാലത്തെ വിവിധ പത്രങ്ങളിൽ വരുന്ന വാർത്തകളും മറ്റും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത് .വിവിധ ഘട്ടങ്ങളിലൂടെ നടത്തിയ ഈ മത്സരങ്ങളിൽ നിന്നും വിജയികളായി തെരഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. കൂടാതെ വായന വാരത്തോടനുബന്ധിച്ച് പോസ്റ്റൽ മത്സരം നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.മാതൃഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഷാപഠനത്തിൽ കുട്ടികളുടെ താല്പര്യം വളർത്തിയെടുക്കാൻ ക്ലാസ് മുറികളിൽ ഐസിടി സാധ്യത പൂർണമായും പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗങ്ങളെ മുൻനിർത്തിയുള്ള നാടക പ്രദർശനം, സിനിമ പ്രദർശനം തുടങ്ങിയവ ഐസിടി മാധ്യമത്തിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികളിൽ കവിതാ വായനയും കാവ്യ പാരായണ താൽപര്യവും

മധുരം മലയാളം

വളർത്തിയെടുക്കുന്ന അതിനായി പ്രശസ്ത കവികളും ഗായകരും ആലപിച്ച കവിതകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ് മുറികളിൽ കുട്ടികൾക്ക് പ്രശസ്ത ചെറുകഥാകൃത്ത് കളുടെ ഓരോ കഥകൾ നൽകുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുക വിവിധ ക്ലാസുകളിൽ നിന്നായി തെരഞ്ഞെടുത്ത ആസ്വാദനകുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കുകയാണ്.ഇതിൻറെ ലക്ഷ്യം മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് മുറികളിൽ തന്നെ മലയാളത്തിളക്കം പരിപാടി കാര്യമായി നടത്തുകയുണ്ടായി.സ്കൂൾ തലത്തിലും സബ്ജില്ലാ റവന്യൂ തലങ്ങളിലും നടന്ന വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട പരിശീലനങ്ങളും നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകുകയും അതിൻറെ ഫലമായി വിവിധ ഇനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. മലയാളം ഉപന്യാസം, കഥാരചന, കവിതാരചന, പ്രസംഗം തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ അവരവരുടെ മികവ് തെളിയിക്കുകയുണ്ടായി.