സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ഹൃദയ ദിനം

ലോക ഹൃദയ ദിനം

മഹാമാരിയും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നാം മുന്നോട്ട് കുതിക്കുകയാണ്. 2O21 ലെ ലോക ഹൃദയ ദിനം ഇത്തരത്തിലുള്ള സാധ്യതകളെ മുൻ നിറുത്തി സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ൽ സെപ്തംബർ 29 ന് ആഘോഷിക്കുകയുണ്ടായി. ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിൽ എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ആയ ഡോക്ടർ മഞ്ജു ജോർജ് കുട്ടികൾക്കായി അതിമനോഹാരമായ സന്ദേശം നൽകുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ ഭംഗിയായി കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കുട്ടികളുടെ വ്യായാമ രീതികളും കൊണ്ട് അതിമനോഹരമായ വീഡിയോ സ്കൂളിൻറെ യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത.

ചാന്ദ്രദിനം

ജൂലൈ 2l ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ ചൈത്ര.s നാടകപ്പുരയ്ക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

സയൻസ് ക്വിസ്

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .ക്ലാസ്സ് തല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രഗൽഭരായ കുട്ടികളെ സ്കൂൾതല മത്സരങ്ങൾക്കായി സജ്ജമാക്കുകയും വിജയികൾ ആക്കുകയും ചെയ്തു. ശാസ്ത്രവിഷയങ്ങൾ കുട്ടികൾക്കുള്ള അറിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ക്വിസ് കാരണമായി .ഇതിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥി മുഴുവൻ മാർക്കോട് കൂടി ഒന്നാം സ്ഥാനത്തിന് അർഹയായി .എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ ബിജു രണ്ടാം സ്ഥാനത്തിനു അർഹയായി.