സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ് സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.