"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/മികവുത്സവങ്ങൾ|മികവുത്സവങ്ങൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/മികവുത്സവങ്ങൾ|മികവുത്സവങ്ങൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എ‍ഡ്യുഫെസ്റ്റ്|എ‍ഡ്യുഫെസ്റ്റ്]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/വിദ്യാലയം പ്രതിഭകളിലേയ്ക്ക്|വിദ്യാലയം പ്രതിഭകളിലേയ്ക്ക്]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/വിദ്യാലയം പ്രതിഭകളിലേയ്ക്ക്|വിദ്യാലയം പ്രതിഭകളിലേയ്ക്ക്]]

18:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഈ പേജിനെ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. തനത് പ്രവർത്തനങ്ങളും സാധാരണ പ്രവർത്തനങ്ങളും.

തനത് പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം.

പഠനോത്സവം

1997 ലാണ് DPEP എന്ന പേരിൽ നമ്മുടെ പാഠ്യപദ്ധതി മാറിയത്. ഇതുവരെ പരിചയമില്താത്ത വിവിധങ്ങളായ പ്രവർത്തനങ്ങളായിരുന്നു അന്ന് വിദ്യാലയങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടിയിരുന്നത്. മുൻമാതൃകകളില്ലാത്ത പുതുവഴി വെട്ടൽ. 1999 മാർച്ചിലാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും PTA, SSG സമിതികളും സജീവമായി വിദ്യാലയവുമായി സഹകരിച്ച് കൊണ്ട് ഈ വിദ്യാലയത്തിൽ ഒരു പഠനോത്സവം നടന്നത്. അതൊരു അവേശമായിരുന്നു വെളിച്ചമായിരുന്നു. കൂടുതൽ വായിക്കാം

സമന്വയം

അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിവിധ മേഖലകളിൽ വിദ ഗ്ധരായ ബാഹ്യസഹകാരികളും ഒത്തൊരുമിച്ച് ലക്ഷ്യബോധത്തോടെ സംഘശക്തിയോടെ ഈ കൊച്ചു വിദ്യാലയം കേന്ദ്രീകരിച്ച് 2003 ഒക്ടോബർ മുതൽ 2004 ഏപ്രിൽ വരെ ഏറ്റെടുത്തു നടത്തിയ ബൃഹത്തായൊരു പ്രവർത്തന പരിപാടിയായിരുന്നു സമന്വയം. മഹത്തായ മാതൃകകൾ സൃഷ്ടിക്കുവാൻ മടി ക്കാതെ രംഗത്തിറങ്ങിയ ഒരു കർമ്മസേന ആറ് മാസം കൊണ്ട് പ്രവർത്ത നങ്ങളുടെ പെരുങ്കടൽ തീർത്തു. നോക്കി അനുകരിക്കാനോ, പഠിച്ചു പകർത്തിനോക്കാനോ, യാതൊരു മുൻ മാതൃകകളുമില്ലാതെ വിചാരശീലരായ ഏതാനും പേരുടെ മനസിലെ സ്വപ്നം മാത്രമായിരുന്ന ഒരു കടലാസ് രൂപരേഖയ്ക്ക് ജീവൻവൈപ്പിച്ച് സ്വപ്നസാത്ക്ഷാക്കാരം നേടിക്കൊടുത്ത, സമൂഹ ത്തിന്റെ അർപ്പണബോധത്തോടെയുള്ള, ഒരു യജ്ഞമായിരുന്നു സമന്യയ സുവ്യക്തമായ ലക്ഷ്യങ്ങൾ ഈ പ്രവർത്തനപദ്ധതിക്കു പിന്നിലുണ്ടായിരുന്നു. കുടുതൽ വായിക്കാം

പഠിക്കാനുള്ള പഠനയാത്രകൾ

സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. കൂടുതൽ വായിക്കാം

സഞ്ചിഭാരം കുറയ്ക്കൽ

2006ൽ കുഞ്ഞുങ്ങളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുകഎന്നലക്ഷ്യത്തോടെ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും തിളപ്പിച്ചാറിയ കുടിവെള്ളവും ക്ലാസിൽ ലഭ്യമാകുക എന്ന വലിയ ലക്ഷ്യത്തെ ഇന്നാട്ടിലെ ഉദാരമതികളായ നാട്ടുകാർ നെഞ്ചേറ്റിയപ്പോൾ ഓരോ ക്ലാസിനു മുന്നിലും കുടിവെള്ള പാത്രങ്ങൾ നിരന്നു. കൂടുതൽ വായിക്കാം

ബാലികാ സൈക്കിൾ ക്ലബ്

സ്കൂൾ വിട്ടു വന്നാൽ ആൺകുട്ടികൾ കളിസ്ഥലങ്ങളിലേക്കും, പെൺകുട്ടികൾ അടുക്കള പുറത്തേക്കോ ചുലെടുത്ത് മുറ്റേത്തേക്കോ ഇറങ്ങു ന്നതാണ് നമ്മുടെ നാട്ടിൻപുറത്തെ സാധാരണ ചിത്രം. ആ അവസ്ഥയിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുക, ആൺകുട്ടികൾക്കൊപ്പം കളിച്ചും ആസ്വദിച്ചും അവകാശബോധം മനസിൽ ഊട്ടിയുറപ്പിച്ചും തന്നെ പെൺകുട്ടികളെയും വളർത്തുക എന്ന ഉദ്ദേശ്യത്തോ ടെയാണ് നമ്മൾ ബാലികാ സൈക്കിൾ ക്ലബ്ബിന് തുടക്കം കുറിക്കുന്നത്. കൂടുതൽ വായിക്കാം

താങ്ങ്

പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഊട്ടിയുറപ്പിക്കാൻ ഉള്ളതായിരുന്നു 2008 ലെ സ്വാതന്ത്ര്യദിനം. ലംപ്സം ഗ്രാൻഡ്‌ കാലങ്ങളായി കുഞ്ഞുങ്ങൾക്ക്‌ കിട്ടുന്ന ആനുകൂല്യമാണ്. പക്ഷെ ആ പണം കുട്ടിക്ക് എന്തെങ്കിലും ഒരു പഠന സഹായത്തിന് ഉപകാരപ്പെടാറില്ല. ആ അവസ്ഥക്ക് ഒരു മാറ്റം വരണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. കൂടുതൽ വായിക്കാം

തണൽ

കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്

പ്ലാസ്റ്റിക് നിരോധിത കാമ്പസ്

നല്ല ഭക്ഷണം നല്ല ആരോഗ്യം

ശലഭോദ്യാനം

നിർമലഗ്രാമം

ഗുരുപ്രസാദം

അക്ഷരവാണി

സമ്പാദ്യച്ചെപ്പ്

കുട്ടികളുടെ നാട്ടൂട്ടം

ഒന്നാന്തരം ഇരിപ്പിടം

ചാന്ദ്രയാനൊപ്പം

പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം

എന്റെ സ്വന്തം പുസ്തകപ്പുര

കോവിഡ് കാലത്തൊരു സ്നേഹസ്പർശം

സാധാരണ പ്രവർത്തനങ്ങൾ

വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. വിവിധ പ്രവർത്തനങ്ങളെ ഇവിടെ പരിചയപ്പെടാം