"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (→വഴികാട്ടി) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 69: | വരി 69: | ||
സ്കൂളിലെ വിദ്യാർഥികളുടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....[[കൂടുതൽ വായിക്കുക/കളിസ്ഥലം|കൂടുതൽ വായിക്കുക.]] | സ്കൂളിലെ വിദ്യാർഥികളുടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....[[കൂടുതൽ വായിക്കുക/കളിസ്ഥലം|കൂടുതൽ വായിക്കുക.]] | ||
=== കിഫ്ബി കെട്ടിടസമുച്ചയം | === കിഫ്ബി കെട്ടിടസമുച്ചയം === | ||
മികവിന്റെ കേന്ദ്രമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | മികവിന്റെ കേന്ദ്രമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
23:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്വന്തമായ കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യകുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്.
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
---|---|
വിലാസം | |
അഞ്ചൽ വെസ്റ്റ് അഞ്ചൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1968 - 6 - 1 |
വിവരങ്ങൾ | |
ഫോൺ | 0475 2273665 |
ഇമെയിൽ | ghssanchalwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40001 (സമേതം) |
എച്ച് എസ് എസ് കോഡ് | 2024 |
യുഡൈസ് കോഡ് | 32130100202 |
വിക്കിഡാറ്റ | Q105813613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1361 |
പെൺകുട്ടികൾ | 1149 |
അദ്ധ്യാപകർ | 50 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 195 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. സി. മണി |
പ്രധാന അദ്ധ്യാപിക | കലാദേവി ആർ.എസ്. |
പി.ടി.എ. പ്രസിഡണ്ട് | കെ.ബാബുപണിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | മാജിതാബീവി |
അവസാനം തിരുത്തിയത് | |
29-01-2022 | 40001 wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. .... തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
സ്കൂളിലെ വിദ്യാർഥികളുടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.[1] 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....കൂടുതൽ വായിക്കുക.
കിഫ്ബി കെട്ടിടസമുച്ചയം
മികവിന്റെ കേന്ദ്രമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... കൂടുതൽ വായിക്കുക.
ഓൺലൈൻ വിദ്യാഭ്യാസം
വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. (തുടർന്ന് വായിക്കുക).
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി
- ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
- പ്രിൻസിപ്പൽ- ഡോ. സി. മണി
- പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
- എം.പി.ടി.എ പ്രസിഡന്റ്- മാജിതാബീവി
- പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
- ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ
അധ്യാപക പ്രതിഭകൾ
- വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)[2]
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ വിവിധ ദൃശ്യങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്ത് ചിത്രശാല പേജ് സന്ദർശിക്കുക.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം
- നിമിഷകവി അഞ്ചൽ ആർ. വേലുപ്പിള്ള
- പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)
- തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളിലും ദിനപ്പത്രങ്ങളിലും വന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
നോട്ടീസ് ശേഖരം
വിവിധ സ്കൂൾ പരിപാടികളുടെ നോട്ടീസുകളുടെ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റുപ്രധാന പേജുകൾ
ശബരീഷ് സ്മാരക പുരസ്കാരം | സ്മരണ
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.
സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.
സ്കൂൾ ഡയറി
2018, 2019 വർഷങ്ങളിലെ സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്. ഇവ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം ഓട്ടോ മാർഗമെത്താം.
- പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും പടിഞ്ഞാറേയ്ക്ക് അര കിലോമീറ്റർ- ബസ്, ഓട്ടോ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
- കൊട്ടാരക്കര- വാളകം- തടിക്കാട് റോഡിൽ നിന്നും അഞ്ചലേയ്ക്ക് ആറുകിലോമീറ്റർ- ബസ് സൗകര്യവും ഓട്ടോയും പ്രയോജനപ്പെടുത്താം.
{{#multimaps: 8.93001, 76.90536 | width=800px | zoom=16 }}
അവലംബം
- സ്കൂൾ വികസനപദ്ധതി രേഖ
- സ്കൂൾ ഹരിതം മാഗസിൻ (പ്രിന്റ് എഡിഷൻ)
- സുവർണജൂബിലി വാർത്താപത്രിക (പ്രിന്റ് എഡിഷൻ)
- വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി
- ↑ [1] മാധ്യമം ഓൺലൈൻ എഡിഷൻ
- ↑ https://www.mathrubhumi.com/kozhikode/news/kozhikode-1.4804259
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40001
- 1ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ