"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44035 (സംവാദം | സംഭാവനകൾ)
(ചെ.) HISTORY
44035 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
വരി 1: വരി 1:
ചരിത്രം
കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തന്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്‍ഞ് 250 മീറ്റർ‍‍‍
സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംപോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും
പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട്
ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ
സ്ക്കൂളിലെത്താം.
തിരുവിതാംകൂർ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മ തംപുരാൻ‍‍‍ തിരുമനസ്സ്
കൊണ്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയിൽ നിന്ന് ഗുരുദേവൻ സ്ഥാപനത്തിനായി ദാനം
ചെയ്ത 25 സെന്റുും  ഉൾ‍‍പ്പെടെ 3 ഏക്കർ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്യുന്നത്.
 
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 37-ാം നംപർ‍‍‍‍ ആലുംമൂട് വാർ‍‍‍ഡിലാണ് സ്ഥാപനം
പ്രവർത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷൻ‍‍ ചുറ്റി NH ന് പടി‍ഞ്ഞാറ് മരുതത്തൂർ‍ വരെ നീണ്ടുകിടക്കുന്ന ഈ വാർ‍‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാൽ‍‍ പഴയ നഗരസഭയുടെ
മുഴുവൻ വാർഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂൾ വിഭാഗത്തിലെ മലയാളം മീഡിയം
ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാൽ‍‍‍ അഞ്ചാം തരം മുതള്ത  പത്താം തരം
വരെയുളള ഇംഗ്ലീഷ‍്  മീ‍ഡിയം ക്ലാസുകളിൽ  മുനിസിപ്പൽ മേഖലക്കു പുറമെസമീപ
  പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയിൽ‍, കുളത്തുർ‍‍‍‍, തിരുപുറം, അതിയന്നൂർ, ബാലരാമപുരം,
എരുത്താവൂർ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. ഹയർ‍‍‍‍‍‍‍‍‍ സെക്കൻ‍ഡറി
വിഭാഗത്തിൽ തിരുവന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ‍‍‍ അ‍ഡ് മിഷൻ‍‍ വാങ്ങി എത്തുന്നു.
5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
  വിദ്യാലയം ചരിത്രസംക്ഷിപ്തം
    തിരുവനന്തപുരം റവന്യൂ ജില്ലയിൽ‍‍ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്
ഗവ: ബോയ്സ് ഹയർ‍ സെക്കൻ‍ഡറി സ്കൂൾ‍ .
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മയുടെ ഭരണകാലത്ത്
1881-‍ല്  [കൊല്ലവർ‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂൾ‍ ഫോര്  ബോയ്സ് എന്ന
നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22
ഹൈസ്ക്കൂളുകളിൽ ഒന്നാണ്.
    ഇംഗ്ലീഷ് ഹൈസ്ക്കൂൾ‍ ഫോർ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ 1990- നു ശേഷം പെൺകുട്ടികൽക്കും പ്രവേശനം നല്കുകയും പ്രതിവർഷം
4500 -ൽപരം വിദ്യാർത്ഥികൾ  വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1940 കളിൽ പെൺകുട്ടികളെ പൂർണ്ണമായും ഒഴിവാക്കി ലൈബ്രറി ഉൾപ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തിൽ          ഗവ‌‌‌.മോഡൽ ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നും ഗവ‌‌‌.മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്  എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.
1990-ൽ കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളിൽ
പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ്ടു  സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോൾ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽപ്ലസ്ടു ക്ലാസുകൾഅനുവദിച്ചുകിട്ടിയ ഏക സ്ക്കൂൾ ഞങ്ങളുടേതായിരുന്നു.          80 വിദ്യാർത്ഥികൾ ഉൽക്കൊള്ളുന്ന ഒരു സയൻസ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആൺകുട്ടികൾക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെൺകുട്ടികൾക്കും പ്രവേശനം നല്കിത്തുടങ്ങി.
1997-ൽ പ്രീ‍ഡിഗ്രി വേർപ്പെടുത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പ്ലസ് വൺ സയൻസിന് രണ്ട് അധിക ബാച്ചുകൾകൂടി ലഭിച്ചു. തുടർന്ന് 2000-ൽ കംപ്യൂട്ടർ സയൻസിന് രണ്ട് ബാച്ചുകൾകൂടി ലഭിച്ചു.
1992 മാർച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജൻ ആയിരുന്നു.
2000 മാർച്ചിലെ അവസാന റാൻക് നിശ്ചയിച്ചപ്പോഴും സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക്
ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രൻ കരസ്ഥമാക്കി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==