ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ജനബോധൻ - 2022 ലഹരി വിരുദ്ധ റാലി

                  അനാഥരില്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജനബോധൻ 2022 ലഹരി വിരുദ്ധ സന്ദേശയാത്ര നമ്മുടെ സ്കൂളിൽ എത്തുകയുണ്ടായി. തുടർന്ന്,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ സ്കിറ്റ് നടന്നു. ലഹരി ഉപയോഗത്തിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ ഒരു പരിപാടിയായിരുന്നു ഇത്.
മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീക്ഷിക്കുന്ന വിദ്യാർത്ഥികൾ
ലഹരിവിരുദ്ധ സന്ദേശറാലി :- SPC & NCC വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ........ . ബഹു. നെയ്യാറ്റിൻകര MLA ശ്രീ കെ ആൻസലൻ, ശ്രീ കെ കെ ഷിബു PTA പ്രസിഡന്റ്‌ & മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീ മഞ്ചന്തല സുരേഷ് വാർഡ് കൗൺസിലർ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് നെയ്യാറ്റിൻകര, RTO നെയ്യാറ്റിൻകര, അദ്ധ്യാപകർ, PTA ഭാരവാഹികൾ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം ഈ യാത്രയിൽ പങ്കെടുത്തു.