"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 144: വരി 144:
|
|
|}
|}
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.819277 ,76.807155|zoom=18|height=300px}}
{{#multimaps:9.819277 ,76.807155|zoom=18|height=300px}}

20:16, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. എസ് കുടയത്തൂർ
വിലാസം
കുടയത്തൂർ

കുടയത്തൂർ പി.ഒ.
,
ഇടുക്കി ജില്ല 685590
,
ഇടുക്കി ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽ29010ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29010 (സമേതം)
എച്ച് എസ് എസ് കോഡ്6013
യുഡൈസ് കോഡ്32090200508
വിക്കിഡാറ്റQ64615855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ433
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ158
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിസ് പുന്നൂസ്
പ്രധാന അദ്ധ്യാപകൻമുരളീധരൻ എ കെ
പി.ടി.എ. പ്രസിഡണ്ട്പി.ആർ.നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ശ്രീരാജ്
അവസാനം തിരുത്തിയത്
08-03-202229010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ കുടയത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.

ചരിത്രം

ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പൻ തന്റെയാത്രാവേളയിൽ ഈ പ്രദേശത്തെത്തിയപ്പോൾ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുടവച്ചഊര്“ എന്നതുലോപിച്ച് “കുടവച്ചൂര്” എന്നും പിന്നീടത് “കുടയത്തൂർ” എന്നും പേരായി എന്നാണ്ആ ഐതിഹ്യകഥ . പതിററാണ്ടുകൾക്ക്മുമ്പ്ഇവിടെരാജഭരണം നിലനിന്നിരുന്നപ്പോൾ ഈപ്രദേശം തിരുവിതാംകുർരാജ്യത്തിൽ, കോട്ടയംഡിവിഷനിൽ, തൊടുപുഴതാലുക്കിൽപ്പെട്ടതായിരുന്നു. താലുക്കുകളെ പല'പ്രവൃത്തി'(ഇന്നത്തെവില്ലേജ്) കളായിട്ട്വിഭജിച്ചിരുന്നു. ഇന്ന് അറക്കുളം , കുടയത്തൂർ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. അതായത് ഈവിദ്യാലയവും കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. തിരുവിതാംകൂറിൽ പ്രായപൂർത്തിയായ പുരുഷന്മാർ രാജകുടുംബത്തിൽ ഇല്ലാതിരുന്നപ്പോൾ ഒരു റാണി ഭരണമേററു. അവർ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനായി പ്രവൃത്തികൾ തോറും പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ചസ്കൂൾ കുടയത്തൂരാണ് സ്ഥാപിച്ചത്.ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂൾ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. കൂടുതൽ വായിക്കുക

സ്കൂൾ അന്ന്

മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. ഇംഗ്ളീഷ് സ്ക്കൂളുകളിൽ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് ഉണ്ടായിരുന്നു. മലയാളം സ്കൂളുകളിൽ നിലത്താണ് കുട്ടികൾ പുസ്തകം വച്ചിരുന്നത്.വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാൾ വളരെ വ്യത്യസ്തമായിരുന്നു. പ്രൈമറി ക്ളാസ്സുകളിൽ കുട്ടികൾ ഒരു ചെറിയ മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടികളുടെ വേഷവും അതു തന്നെയായിരുന്നു. നനയാതിരിക്കാൻ ഓലക്കുടയാണ്ഉപയോഗിച്ചിരുന്നത്. തീരെ ദരിദ്രരായവർ പനയോല ഉപയോഗിച്ചിരുന്നു. സ്കൂളിൽഉച്ചഭക്ഷണപരിപാടി ഇല്ലായിരുന്നു. സ്കൂളിൽ കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നത് വാഴയിലയിലോ,പാളയിലോ ആയിരുന്നു. ചുരുക്കം കുട്ടികൾക്കെ ചോററുപാത്രം ഉണ്ടായിരുന്നുള്ളൂ. അധ്യാപകർക്കൊ,വിദ്യാർത്ഥികൾക്കൊ ചെരുപ്പില്ലായിരുന്നു. സ്കൂളിലെ പ്രധാന ഉത്സവം മഹാരാജാവിന്റെ പിറന്നാൾ ആയിരുന്നു.അന്ന് കുട്ടികൾ റോഡിലൂടെ മഹാരാജാവിന്റെ ചിത്രവും വഹിച്ച് ഘോഷയാത്ര നടത്തിയിരുന്നു. അതിനുശേഷം കുട്ടികൾക്ക് പലഹാരങ്ങൾ നല്കിയിരുന്നു. ജാതിയുടെയും മതങ്ങളുടേയും തീണ്ടൽ,തൊടീലുകളുടെയും ശക്തി വർധിച്ച രീതീയിൽ ആയിരുന്നു. താഴ്ന്ന ജാതിക്കാരായ കുട്ടികളെ അധ്യാപകർ സ്പർശിക്കുക പോലും ചെയ്തിരുന്നില്ല.ഉയർന്ന ജാതിക്കാരായ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ കുളിക്കാതെ വീട്ടിൽക്കയറാൻ അനുവദിച്ചിരുന്നില്ല. മററുജാതിക്കാരുമായുളള സമ്പർക്കം മൂലം അവർക്കും 'അശുദ്ധി' വരും എന്നായിരുന്നു വിശ്വാസം. അദ്ധ്യാപനരംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്നു. സാമാന്യവിദ്യാഭ്യാസംഎന്നാൽ നാലാം ക്ളാസ്സ് വരെയുളള പഠനം എന്നായിരുന്നു അർത്ഥമാക്കിയിരുന്നത്. സാധാരണ ഉപയോഗത്തിനുളള ഭാഷയും കണക്കുകളും മാത്രമാണ് പഠിപ്പിച്ചിരുന്നത്. ഒരു കാലഘട്ടത്തിൽ (1950-കളിൽ) കുട്ടികൾക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയിൽ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളിൽ ഹൈസ്കൂൾ ഇല്ലാതിരുന്നതിനാൽ ദൂരെ നിന്നുളള കുട്ടികൾ പോലും കാൽനടയായി വന്ന് പഠനംനടത്തിയിരുന്നു.

കാലാവസ്ഥ, ഭൂപ്രകൃതി

ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. നാരായന്റെ കൊച്ചരേത്തിയുടെയും വന്നലയുടെയും പശ്ചാൽഭൂമിക ഇവിടം തന്നെ. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും.മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഊ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.

ഇലവീഴാപ്പൂഞ്ചിറ

കുടയത്തൂർ മലനിരമുകളിലുളള ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാരികളുടെആകർഷണകേന്ദ്രമാണ്. ഒരില പോലും വീഴാത്ത പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ പൂഞ്ചിറ...... ഇവിടെ ഒരു മരം പോലുമില്ല. തൊടുപുഴ-മൂലമററം റോഡിൽ, കാഞ്ഞാർ കവലയിൽ നിന്ന് പന്ത്രണ്ട് കി.മി. സഞ്ചരിച്ചാൽ ഈ മനോഹരഭൂമിയിലെത്തും. ഈ സ്കീളിത്‍ നിന്ന് നോക്കിയാത്‍ ഇലവീഴാപ്പൂഞ്ചിറ കാണാം.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെൻറ ർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ് കൂൾ മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • റേഡിയോ പ്രോഗ്രാം
  • നേർക്കാഴ്ച

ഉപതാളുകൾ

നേർക്കാഴ്ച2020|

വാർത്ത2020|

മുൻ സാരഥികൾ

1 പി ജെ മാത്യു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:9.819277 ,76.807155|zoom=18|height=300px}}