ഇത് സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം.
Afna ArtistPainting Exhibitionചിത്രപ്രദർശനംഅഫ്ന എസ് , Kadinamkulam St Michael’s HSSലെ ഏഴാംക്ളാസ്സുകാരി , ചിത്രകലാരംഗത്തെ വരദാനം, അറുപതു ചിത്രങ്ങളുമായി തന്റെ ആദ്യ ചിത്രപ്രദർശനം നടത്തിക്കഴിഞ്ഞു. St Michael's HSSലെ, Art Galleryയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അഫ്നയുടെ ചിത്രങ്ങളോരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. ചലനാത്മകതയാണ് ഇവയുടെ മറ്റൊരു സവിശേഷത. 60ചിത്രങ്ങളിലും 60പ്രതിപാദ്യങ്ങളാണ്. ഇത് ഒരു ഏഴാം ക്ളാസ്സുകാരിയുടെ രചനയാണെന്നത് കാഴ്ചക്കാരിൽ അത്ഭുതം ഉളവാക്കും.ചേരമാൻതുരുത്തിൽ കിഴക്കേ തൈവിളാകത്തു പരേതനായ ശ്രീ സുധീറിന്റെയും ശ്രീമതി ഷഹാനയുടെയും മകളായ അഫ്നയ്ക്കു ചിത്രകലയിൽ വിസ്മയം തീർക്കാൻ തക്ക പ്രതിഭയുണ്ട് .ചിത്രകലയിലെ ഈ മാണിക്യത്തെ കണ്ടെടുത്തത് St Michael's HSSലെ ചിത്രകലാധ്യാപകനായ ശ്രീ സജിതറെമഡിയാണ്.അദ്ദേഹത്തിനു പ്രത്യേക അഭിനന്ദനങ്ങൾ . ഒപ്പം ഈ കലാകാരിക്ക് വേണ്ട പ്രോത്സാഹനം നൽകുന്ന St Michael's HSSനും അഭ്യുദയകാംക്ഷികൾക്കും സ്നേഹാദരങ്ങൾ .
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ആർ സി മാനേജ്മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ആൽഫ്രഡ് ഫെർണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേര
ശ്രീമതി കോർണേലിയ
ശ്രീമതി ബെറ്റസി എൽ
ശ്രീ ഡൊമിനിക് P P
ശ്രീ രാജു V
ശ്രീ പോൾ അലക്സാണ്ടർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .പ്രേം നസീർ,
റവ .ഫാദർ മാർക്ക് നെറ്റോ
റവ .ഫാദർ മൈക്കിൾ തോമസ്
വഴികാട്ടി
കഠിനംകുളം മഹാദേവർ ക്ഷേത്രത്തിനു സമീപം.
പുതുകുറിച്ചി സെന്റ് മൈക്കിൾസ് പള്ളിക്കു സമീപം .
ബീച്ച് റോഡ് വഴിയും കണിയാപുരം വഴിയും ഇവിടെ എത്തിച്ചേരാം
ബീച്ച് റോഡിൽ , തുമ്പ ,വേളി, പെരുമാതുറ ബസ്സിൽ പൗരസമിതി എന്ന സ്റ്റോപ്പിൽ ബസ്സിറങ്ങി കിഴക്കോട്ടു നടക്കുക .
കഠിനംകുളം ജംഗ്ഷനിൽ ബസിറങ്ങിയാൽ ഓട്ടോറിക്ഷ ലഭ്യമാണ് . കണിയാപുരത്തു നിന്നും ഓട്ടോറിക്ഷയിലോ ബസ്സിലോ ഇവിടെ എത്താം .
{{#multimaps: 8.608931,76.8091773|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം .
2.കഴക്കൂട്ടം ,കണിയാപുരം വഴിയാണെങ്കിൽ പെരുമാതുറ ബസ്സിൽ എസ്സിലെന്റ് കോളജ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ബസ്സിറങ്ങി തെക്കോട്ടു വന്നാൽ സ്കൂളിന് മുന്നിലെത്താം