സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ് 2023- 24

കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാരംഗം

പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം ജൂൺ 12ന് സ്കൂൾ അസംബ്ലിയിൽ വച്ച്

നടത്തുകയുണ്ടായി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനായ ശ്രീമാൻ സേവ്യർ

ചെയർമാനും 10ഡി ലെ മുഹ്സീന കൺവീനറുമായി തിരഞ്ഞെടുക്കപ്പെട്ടു.

വായനാദിനാചരണവും വായനാവാരവും

ജൂൺ 19ന് വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. 19 മുതൽ 23 വരെ

ക്ലാസ് തലത്തിൽ വായന മത്സരം, പോസ്റ്റർ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. "ഞാൻ വായിച്ച പുസ്തകം "

എന്ന വിഷയത്തിൽ കുട്ടികളെ കൊണ്ട് കുറിപ്പ് തയ്യാറാക്കി, മികച്ച കുറിപ്പ് തയ്യാറാക്കിയ കുട്ടികളെ

അനുമോദിക്കുകയും ചെയ്തു. അതുപോലെ വാങ്മയം ഭാഷാ പ്രതിഭ പരിപാടിയുടെ സ്കൂൾതല മത്സരം ജൂലൈ 27ന്

നടത്തി. യുപി വിഭാഗത്തിൽ ആറാം ക്ലാസിലെ അദൃശ്യ ബി.എസ്, ഏഴാം ക്ലാസിലെ മിർസാന എന്നിവരും

ഹൈസ്കൂൾ തലത്തിൽ പത്താം ക്ലാസിലെ ഹംദ ഹാരൂൺ, ദീപ്തി റെജിൻ എന്നിവരും സമ്മാനാർഹരായി.

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ അക്ഷര പഠനം പദ്ധതിയും നടന്നുവരുന്നു. വിദ്യാർത്ഥികളുടെ

ഭാഷാവളർച്ചയ്ക്കും സർഗശേഷി വികാസത്തിനും ക്ലബ് നിസ്സീമമായ പങ്കുവഹിക്കുന്നു.