സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സയൻസ് ക്ലബ്ബ്
ശാസ്ത്ര ക്ലബ് 2023-24
3/6/2023 ൽ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം,
ചാന്ദ്രദിനം, ഓസോൺ ദിനം, എന്നിവ ആചരിക്കുകയും പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. ചാന്ദ്രയാൻ 3
വിക്ഷേപണം വീഡിയോ കാണിച്ചു. സ്കൂൾ തല ശാസ്ത്രമേള ക്ലബ് നേതൃത്വത്തിൽ നടത്തി, അതിൽ മികച്ചത് സബ്ജില്ലാ
തലത്തിൽ കൊണ്ടുപോയി. ശാസ്ത്ര മാഗസിൻ തയ്യാറാക്കി. ശാസ്ത്രമേള, ടാലന്റ് സെർച്ച് എക്സാം, ഇവയിൽ പങ്കെടുത്തു വിവിധ
ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു. യുറീക്ക വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ
വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.