"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=88 | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുധ പി കെ | |പ്രധാന അദ്ധ്യാപിക=സുധ പി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുമേഷ് | ||
|സ്കൂൾ ചിത്രം=13021-6.jpg | |സ്കൂൾ ചിത്രം=13021-6.jpg | ||
|size=350px | |size=350px | ||
വരി 218: | വരി 218: | ||
[[പ്രമാണം:13021-poorvavidyarthi.png]] | [[പ്രമാണം:13021-poorvavidyarthi.png]] | ||
== | == ക്ലബ്ബ്കളുടെ ഉദ്ഘാടനം == | ||
[[പ്രമാണം:13021-club.png]] | |||
[[പ്രമാണം:13021-club1.png]] | |||
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു. | |||
== ഒറിഗാമി പരിശീലനം == | |||
== | <gallery mode="packed"> | ||
പ്രമാണം:13021-origami.jpg | |||
പ്രമാണം:13021-origami1.jpg | |||
</gallery> | |||
=== ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം === | === ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം === | ||
വരി 339: | വരി 262: | ||
<nowiki>*</nowiki> കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ് | <nowiki>*</nowiki> കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ് | ||
{{ | {{Slippymap|lat= 11.911865|lon= 75.35677 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രാജാസ് എച്ച് എസ് എസ് ചിറക്കൽ | |
---|---|
വിലാസം | |
ചിറക്കൽ രാജാസ് എച്ച് എസ് എസ് ചിറക്കൽ, കണ്ണൂർ , ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0497 279472 |
ഇമെയിൽ | rajashschirakkal@gmail.com |
വെബ്‍സൈറ്റ് | RajashsChirakkal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13021 (സമേതം) |
എച്ച് എസ് എസ് കോഡ് | 13142 |
യുഡൈസ് കോഡ് | 32021300815 |
വിക്കിഡാറ്റ | Q64459364 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ |
പ്രധാന അദ്ധ്യാപിക | സുധ പി കെ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സുമേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് രാജാസ് എച്ച് എസ് എസ് ചിറക്കൽ
ചരിത്രം
1916ൽ മദ്രാസ് സർക്കാരിന്റെ അനുമതിയോടെ ചിറയ്ക്കൽ രാജാവായിരുന്ന ആയില്യം തിരുനാളാണ് ഏയ്ത്ഫോറം പള്ളിക്കൂടം ആരംഭിച്ചത്. 1916ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രാജകുടുംബാംഗങ്ങൾക്കൊപ്പം സാധാരണക്കാർക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകൾ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നൽകിയിരുന്നു. വേലയിൽ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയിൽ ഇടം നേടി. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാൾ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവൽ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവൽ. കാറ്റിൽ പൊഴിയുന്ന ഞാവൽ പഴങ്ങൾക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേർക്ക് രാജാസ് ഹൈസ്കൂൾ. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളിൽ ആറുവർഷം മുമ്പാണ് ഹയർസെക്കൻഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂൾ രണ്ടു വർഷങ്ങൾക്കു മുൻപാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. നൂറു വർഷം പിന്നിടുമ്പോൾ രാജവംശത്തിൽനിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നിൽക്കുന്നു രാജാസിന്റെ പിന്തുടർച്ച. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകൾ സംരക്ഷിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾ ഇപ്പോൾ രാജവംശത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബാങ്കിന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൊല്ലോൻ മോഹനൻ അവർകൾ ആണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, ഇന്ററാക്ട് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- എൻ.സി.സി
- ചരിത്ര മ്യസിയം,
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ചിറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കൈകളിലാണ് ഇന്ന് രാജാസ് ഹയർ സെക്കന്ററി സ്കൂൾ.
മുൻ സാരഥികൾ
ശ്രീ എ.ആർ.രാജരാജവർമ്മ
ശ്രീ രാമവർമ്മ,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രധാനാധ്യാപകർ | വർഷം |
---|---|
ശ്രീ. പി.വി.നാരായണൻ നായർ | |
ശ്രീ. കെ.രൈരു നായർ | |
ശ്രീ. കെ. ആർ.രാജരാജവർമ്മ | |
ശ്രീ. സി.കെ.രാമവർമ്മരാജ | |
ശ്രീ. പി.ഭവാനി | 1976-84 |
ശ്രീ. ചന്ദ്രശേഖരൻ നമ്പ്യാർ | 1984-90 |
ശ്രീ. കെ,കെ.ഉദയവർമ്മ | 1990-91 |
ശ്രീ. പി.സുകുമാരി | 1991-96 |
ശ്രീ. ടി.പി.മോഹനൻ | 1996-99 |
ശ്രീ. പി.പി.കമലാക്ഷി | 1999-2001 |
ശ്രീ കെ.ലക്ഷ്മി| | 2001 ഏപ്രിൽ |
ശ്രീ സി.സി.രാധാകൃഷ്ണൻ | 2001-2005 |
ശ്രീ പി.സി.ശശീന്ദ്രൻ | 2005-2007 |
ശ്രീ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ | 2007-2011 |
ശ്രീമതി എ രാധ | 2011- 2018 |
ശ്രീമതി സുധ പി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുകുമാർ അഴീക്കോട്
- ശ്രീ സി.പി.ക്യഷ്ണൻ.നായർ, (ലീല ഗ്രൂപ്പ്)
- ശ്രീ.എ പി പി നമ്പൂതിരി(കവി)
- ശ്രീ.ചിറക്കൽ.ടി.ബാലക്യഷ്ണൻ.നായർ(സാഹിത്യം)
- ശ്രീപി.പി.ലക്ഷ്മണൻ (ഫിഫ)
- ശ്രീകെ.വി.കുഞ്ഞമ്പു(മുൻ മന്ത്രി)
- ശ്രീ.ടീ.പദ്മനാഭൻ(ചെറുകഥാകൃത്ത്)
- ശ്രീ കെ സതീഷ് നമ്പൂതിരിപ്പാട് ഐ എ എസ്
- ശ്രീ.ആർ.ഉണ്ണി മാധവൻ (നോവലിസ്റ്റ്)
ഇവർ രാജാസിന്റെ പ്രതിഭകൾ
- അശോക വർമ്മ സി കെ -സംസ്ഥാന സ്കൂൾ കലോത്സവം- തുള്ളലിൽ ഒന്നാംസ്ഥാനം
- സതീഷ് നമ്പൂതിരി ഐ എ എസ് -സംസ്ഥാന സ്കൂൾ കലോത്സവം- മലയാളം പ്രസംഗം(എ ഗ്രേഡ് ) ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
- കെ പി ശ്രീജ- സംസ്ഥാന സ്കൂൾ കലോത്സവം- മൃദംഗം (ഒന്നാം സ്ഥാനം)
- കെ പി ശ്രീല- സംസ്ഥാന സ്കൂൾ കലോത്സവം- വയലിൻ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
- സൗമ്യ കെ ടി-സംസ്ഥാന സ്കൂൾ കലോത്സവം- കഥകളിസംഗീതം (ഒന്നാംസ്ഥാനം)
- നിധീഷ് ചിറക്കൽ- സംസ്ഥാന സ്കൂൾ കലോത്സവം- തായമ്പക (ഒന്നാം സ്ഥാനം)
- വൈഷ്‌ണ കെ- സംസ്ഥാന സ്കൂൾ കലോത്സവം- കേരളനടനം (എ ഗ്രേഡ്)
- നിവേദ് ശിവദാസ്- സംസ്ഥാന സ്കൂൾ കലോത്സവം- അഷ്ടപദി (എ ഗ്രേഡ്)
- ശ്രീരാജ് കെ-സംസ്ഥാന സ്കൂൾ കലോത്സവം- ലളിതഗാനം (എ ഗ്രേഡ്)
- വിഷ്ണുശങ്കർ എ-സംസ്ഥാന സ്കൂൾ കലോത്സവം- സംസ്കൃതപദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം)
- മുഹമ്മദ് അർഫാസ് - കേരളം ബ്ളാസ്റ്റേഴ്‌സ് ഫുട്ബോൾ അണ്ടർ 19 ടീം അംഗം
- ശ്രീരാഗ്- സംസ്ഥാന അക്വാറ്റിക് മീറ്റിൽ മികച്ച വിജയം നേടി
- വിഷ്ണു.കെ- സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി
- ഉണ്ണികൃഷ്ണൻ. ടി ടി- പ്രശസ്ത ചിത്രകാരൻ, സിനിമയിലെ ആർട് ഡയറക്ടർ, പരസ്യ ഡയറക്ടർ,കാരക്ടർ ഡിസൈനർ എന്നീ മേഖലകളിൽ പ്രശസ്തൻ
- ബിന്ദു പി നമ്പ്യാർ- തഞ്ചാവൂർ, മ്യൂറൽ ചിത്രകലകളിൽ വിദഗ്ധ.
(കടപ്പാട്-ചിറക്കൽ രാജാസ് ശതാബ്‌ദി സ്മരണിക)
നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്
ശതാബ്ധിആഘോഷങ്ങളുടെ ഉദ്ഘാടനം
രാജാസ് ഹൈസ്കൂൾ നീണ്ട നൂറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ധിയാഘോഷങ്ങൾ തുടങ്ങിയത് 2015 ആഗസ്ത് മാസത്തിലാണ്. കൃഷിമന്ത്രിയായിരുന്ന ശ്രീ. കെ പി മോഹനനാണ് ശതാബ്ധിയാഘോഷങ്ങളുടെ ഉദഘാടന കർമ്മം നിർവാഹിച്ചത്. ഉദഘാടനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറി. പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയും രൂപീകരിച്ചു. ഉദഘാടനത്തോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ശതാബ്ധിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.
ശതാബ്ധിആഘോഷങ്ങളുടെ സമാപനം
ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി ആദരായനം എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. രാജാസിലെ പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ അദ്ധ്യാപകരും വിദ്ദ്യാർത്ഥികളും അവരുടെ ഓർമ്മകൾ പങ്കുവച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്‌വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി ചിറക്കൽ രാജാസ് - ഞാവൽ പൊഴിഞ്ഞ നൂറുവർഷങ്ങൾ എന്ന പേരിൽ ശതാബ്‌ദി സ്മരണികയും പുറത്തിറക്കി.
ക്ലബ്ബ്കളുടെ ഉദ്‌ഘാടനം
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.
ഒറിഗാമി പരിശീലനം
ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം
പ്രമാണം:13021.png പ്രമാണം:13021.png
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്‌തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു.
ആഗസ്ത് 15- സ്വാതന്ത്ര്യദിനം
സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു.ലയേൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി.
സെപ്റ്റംബർ 5- അധ്യാപകദിനം
അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ രാവിലെ അധ്യാപകരെ പൂക്കൾ നൽകി സ്വീകരിച്ചു. അസ്സംബ്ലിയിൽ ദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് വായിച്ചു. കുട്ടികൾ അധ്യാപകരായി എല്ലാ ക്‌ളാസ്സുകളിലും ക്ലാസ് എടുത്തു. അധ്യാപകർ കുട്ടികളുടെ ക്ലാസ്സിൽ ഇരുന്നു. അധ്യാപകരായി ക്ലാസ് കൈകാര്യം ചെയ്ത എല്ലാ വിദ്യാർത്ഥികളെയും എച്ച് എം രാധ ടീച്ചർ അഭിനന്ദിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ്
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13021
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ