"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|St. Marys H.S.S. Kuravilangad}} | {{prettyurl|St. Marys H.S.S. Kuravilangad}} | ||
{{Infobox School| | {{Infobox School| |
14:22, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് | |
---|---|
വിലാസം | |
കുറവിലങ്ങാട് കുറവിലങ്ങാട്പി.ഒ, , കോട്ടയം 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1894 |
വിവരങ്ങൾ | |
ഫോൺ | 04822230479 |
ഇമെയിൽ | bhskuravilangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സജി കെ തയ്യിൽ |
അവസാനം തിരുത്തിയത് | |
29-12-2021 | Nidhin84 |
കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രത്തിന്റെ വഴികൾ
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി.
1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി. 1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1924 – ൽ സെന്റ് മേരീസ് ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു. 1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി വളർന്നു. 2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറിയിൽ പ്രവേശനം നൽകിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.
രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ...
ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്.
സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി.
ബിഷപ്പുമാരായ ഡോ. ജോർജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൗണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി.യായിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്, രാഷ്ട്രീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഷെവ. വി. സി. ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
2008 ഒക്ടോബർ 16 – ന് സ്കൂൾ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് പുനർനിർമ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു.
സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി രാഷ്ട്രപതി ഡോ. കെ. ആർ. നാരായണൻ ഏർപ്പെടുത്തിയ 24 സ്കോളർഷിപ്പുകളും അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ 44 സ്കോളർഷിപ്പുകളും വർഷം തോറും നൽകിവരുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഈ സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 14 ക്ലാസ് റൂമുകളും ഒരു ഒാഡിറ്റോറിയവും നിർമ്മാണത്തിലാണ്.
ഡോ. കെ.ആർ. നാരായണൻ ഓപ്പൺ സ്റ്റേജ്
ഇൻഡ്യയുടെ മുൻ പ്രസിഡണ്ട് ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു ഓപ്പൺ സ്റ്റേജ് സ്കൂളീന് സ്വന്തം. സ്കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് ഡോ.കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹൈവേയ്ത്ത് സമാന്തരമായി വിശാലമായ മൈതാനത്തിന്റെ മധ്യത്തിലായി ഈ സ്റ്റേജ് സ്ഥിതി ചെയ്യുന്നു.
വോളിബോൾ കോർട്ട്
സ്കൂളിന്റെ മുമ്പിലുള്ള അങ്കണത്തിൽ ഹൈ ടെക് രീതിയൽ നിർമ്മിച്ചിരിക്കുന്ന വോളി ബോൾ കോർട്ട് സ്കൂളിനു സ്വന്തം. ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത ഈ വോളിബോൾ കോർട്ടിൽ ഓൾ കേരള വോളി ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. സ്കൂളിലെ കുട്ടികൾ നിത്യവും ഇവിടെ പരിശീലനം നടത്തുന്നു.
കൊടിമരം
സ്കൂളിന്റെ പ്രധാന അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിന് അൻപത് വർഷത്തിലധികം പഴക്കമുണ്ട്. ദേശീയ പ്രധാനമായ ദിനങ്ങളിലും മറ്റു വിശിഷ്ടാവസരങ്ങളിലും ഈ കൊടിമരം ഉപയോഗിക്കുന്നു. സ്കൂളിന് അഴകും ആഭിജാത്യവും പ്രദാനം ചെയ്യാൻ ഈ കൊടിമരം ഉപകരിക്കുന്നു.
ജുബിലി മുന്നോടി കമാനം
സ്കൂളിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ ജുബിലി ഗേറ്റ്. സ്റ്റേറ്റ് ഹൈവേയ്ക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ജൂബിലി ഗേറ്റ് സ്കൂളിന്റെ നാമധേയം പ്രഘോഷിക്കുന്നു. മുൻ ഹെഡ് മാസ്റ്റർ ആയിരുന്ന ഐ.ഡി. ചാക്കോയുടെ നാമധേയത്തിൽ ഉണ്ടായിരുന്ന പഴയ ഗേറ്റ് എം.സി. റോഡ് വികസനത്തിൻറെ ഭാഗമായി പൊളിച്ചുമാറ്റികഴിഞ്ഞപ്പോൾ പുതിയതായി നിർമ്മിച്ചതാണ് ഈ ഗേറ്റ്. മാനേജർ ഡോ. ജോസഫ് തടത്തിൽ പുതിയ ഗേറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗോത്തിക് സ്റ്റൈൽ സ്കൂൾ ബിൽഡിംഗ്
പൗരാണിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു സ്കൂൾ കെട്ടിടമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. സ്തൂപങ്ങൾ, തൂണുകൾ, ആർച്ചുകൾ, കമാനങ്ങൾ, ജനലുകൾ, വാതിലുകൾ, കട്ടിളകൾ, മേൽക്കൂരകൾ എല്ലാം പൗരാണികരീതിയിൽ നിർമ്മിച്ചിരിക്കുന്നു. സ്റ്റേറ്റ് ഹൈവേയ്ക് അഭിമുഖമായി സ്കൂൾ കെട്ടിടം നിലകൊളളുന്നു. കേരളത്തിൽ നിന്ന് അങ്ങോളം ഇങ്ങോളം ഉള്ള യാത്രക്കാർക്ക് ഈ സ്കൂൾ ഏറെ ആകർഷണമാണ്. കോട്ടയം സി.എം.എസ്. ഹൈസ്കൂൾ പോലെയുള്ള പൗരാണികത്വം ഈ സ്കൂളിന് ഉണ്ട്. അതിനാൽ ചലച്ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഉറവ വറ്റാത്ത കിണർ
സ്കൂൾ അങ്കണത്തിന്റെ വടക്കു-പടിഞ്ഞാറ് കോണിൽ ഏതു വേനൽക്കാലത്തും ഉറവ വറ്റാത്ത കിണർ സ്ഥിതി ചെയ്യുന്നു. ദേവമാതാ കോളേജ്, ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവശ്യമുള്ള ജലം ഈ കിണറ്റിൽ നിന്നാണ്. ഇന്നുവരെ ഈ കിണർ വറ്റിയിട്ടില്ല. മേൽമൂടി ഇട്ട് ഈ കിണർ ഭദ്രമായി സൂക്ഷിക്കുന്നു.
ചുറ്റുമതിൽ
സ്കൂളിന് അമ്പതു വർഷത്തിലധികം പഴക്കമുള്ള ചുറ്റുമതിൽ ഉണ്ടായിരുന്നു. സ്കൂൾ മൈതാനത്തിൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കാണികൾ ഈ മതിലിൽ ഇരുന്ന് കാണുമായിരുന്നു. എം.സി. റോഡിന്റെ വികസനത്തിന്റെ ഭാഗമായി ഈ ചുറ്റുമതിലിന്റെ മുൻഭാഗം പൊളിച്ചുമാറ്റി. തുടർന്ന് ഈ ഭാഗം പുനർനിർമ്മിച്ചു. സ്കൂൾ കെട്ടിടത്തിനു ചുററും മതിൽ ഉണ്ട്. ഇത് സ്കൂൾ കോമ്പൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
കരിങ്കൽ നിർമ്മിത ബിൽഡിംഗ്
സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്ന കെട്ടിടം കരിങ്കല്ലിൽ നിർമ്മിതമാണ്. ഇത്തരം ഒരു കെട്ടിടം ചുരുക്കം സ്കൂളുകൾക്കു മാത്രമേ കാണൂ. സ്കൂളിൻറെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഈ കെട്ടിടം ഉപകരിക്കുന്നു.
മൾട്ടി മീഡിയ എൽ.സി.ഡി. ഹാൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാനായി സാങ്കേതിസൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മനോഹരമായ മൾട്ടി മീഡിയ റൂം പ്രവർത്തിക്കുന്നു. എൽ.സി.ഡി. പ്രൊജക്റ്റർ, സ്ക്രീൻ, നെറ്റ് വർക്കിംഗ്, ഇരിപ്പിടസൗകര്യങ്ങൾ എന്നിവ കോർത്തിണക്കി നിർമ്മിച്ചിരിക്കുന്ന മൾട്ടി മീഡിയ റൂം ആധുനികസൗകര്യങ്ങൾ കുട്ടികൾക്ക് മുമ്പിൽ എത്തിക്കുന്നു.
വാഷിംഗ് ഏരിയ
കുട്ടികൾക്ക് മഴയത്തും വെയിലത്തും സസുഖം ഉപയോഗിക്കാവുന്ന വാഷിംഗ് ഏരിയ സ്കൂളിനു സ്വന്തം. 2016-ൽ പുനർ നിർമ്മിച്ചിരിക്കുന്ന വാഷിംഗ് ഏരിയ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയിരിക്കുന്നു.
ഹൈ-ടെക് സ്റ്റാഫ് റൂം
സെന്റ് മേരീസ് ഹൈസ്കളിലെ സ്റ്റാഫ് റും ഹൈടെക് രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്കൂൾ കെട്ടിടം കത്തിനശിച്ചതിനു ശേഷം പുനർ നിർമ്മിച്ചതാണ് ഹൈടെക് സ്റ്റാഫ് റൂം. ഇരുമ്പു ഷെൽഫുകളും റാക്കുകളും സ്റ്റാഫ് റൂമിൽ സ്ഥാപിച്ചിരിക്കുന്നു. സെറാമിക് ടൈലുകൾ പതിച്ച തറയും സീലിംഗ് ഇട്ട് മുകൾപരപ്പും സ്റ്റാഫ് റുമിന് അഴക്. എല്ലാ അദ്ധ്യാപകർക്കും പ്രൈവറ്റ് ലോക്കർ സൗകര്യമുള്ള ഇരുമ്പുമേശകുളും കസേരകളും ഒരുക്കിയിരിക്കുന്നു.
അഹൂജാ മൈക്ക് സിസ്റ്റം
എല്ലാ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും ലാബുകളിലും കേൾക്കത്തക്കവിധം സജജീകരിച്ചിരിയ്ക്കുന്ന സ്പീക്കർ സിസ്റ്റം ശ്രീ കെ. ജെ. ജോർജ്ജ് സാർ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് നടപ്പിലാക്കിയതും ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നതുമാണ്.
അസംബ്ലി ഗ്രൗണ്ട്
ടൈൽ വിരിച്ചു മനോഹരമാക്കിയിരിയ്ക്കന്ന അസംബ്ലി ഗ്രൗണ്ടും മുകളിൽ പച്ചമേലാപ്പ് വിരിച്ചുനിൽക്കുന്ന മാവുകളും കുട്ടികൾക്ക് അസംബ്ലി സമയത്ത് കുളിർമ്മയേകുന്നു.
ശതോത്തര രജത ജൂബിലി ആഘോഷം
(ജനുവരി 2018 - ഓഗസ്റ്റ് 2019)
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ജൂബിലി വിളംബര റാലിയോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.
സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം
കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു
ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിസന്ദേശയാത്ര
മാതൃവിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിശ്വപൗരന്റെ സ്മൃതിമണ്ഡപത്തിലേക്ക് പദയാത്രയായി സ്മൃതിസന്ദേശയാത്ര നടത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പൂർവ്വവിദ്യാർത്ഥികൂടിയായ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിമണ്ഡപത്തിലേക്ക് യാത്ര നടത്തിയത്. ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുകൂടിയായിരുന്നു പദയാത്ര. ശതോത്തര രജതജൂബിലി പ്രതീകമായി 125 വിദ്യാർത്ഥികൾ യാത്രയിൽ പങ്കാളികളായി. യാത്ര സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
എട്ടു പതിറ്റാണ്ടുകൾക്കു മുമ്പ് കുറിച്ചിത്താനത്തുനിന്നും വിദ്യതേടി കെ.ആർ. നാരായണൻ കുറവിലങ്ങാട് സെൻറ് മേരീസ് ഇംഗ്ളീഷ് സ്കൂളിലേക്ക് കാൽനടയായി നടന്നിരുന്ന അതേ വഴിത്താരയിലൂടെ മാതൃവിദ്യാലയത്തിൻറെ ഇളംതലമുറ ഇന്നലെ നടന്നു. കെ.ആർ. നാരായണൻ എസ്എസ്എൽസി പഠനം നടത്തിയ കുറവിലങ്ങാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കെ.ആർ. നാരായണൻ സ്കൂളിലേക്ക് എത്തിയ അതേ വഴിത്താരയിലൂടെ കാൽനടയായി അദ്ദേഹത്തിൻറെ സ്മൃതി മണ്ഡപത്തിലേക്ക് നടന്നത്. പ്രവർത്തനത്തിൻറെ 125-ാം വർഷത്തിലെത്തിയ മാതൃവിദ്യാലയത്തിൽ നിന്ന് 125 വിദ്യാർത്ഥികളാണ് തങ്ങളുടെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയുടെ സ്മൃതി മണ്ഡപത്തിങ്കലേക്ക് യാത്രനടത്തിയത്.
1938 മാർച്ചിലാണ് കുറവിലങ്ങാട് സ്കൂളിൽ നിന്നും കെ.ആർ.നാരായണൻ സ്കൂൾ ഫൈനൽ പരീക്ഷ എഴുതി പാസായത്. സെൻറ് മേരീസ് സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹം 1993 സെപ്റ്റംബർ 4 ന് സ്കൂളിലെത്തി. രാഷ്ട്രപതിയായിരിക്കേ 1997 സെപ്റ്റംബർ 19ന് അദ്ദേഹം മാതൃവിദ്യാലയമായ സെൻറ് മേരീസ് സ്കൂൾ സന്ദർശിച്ചു. പ്രസിഡൻറ് ഓഫ് ഇന്ത്യ സ്കോളർഷിപ്പും അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഈ സ്കോളർഷിപ്പ് 34 വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.
മോൻസ് ജോസഫ് എം എൽ എ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, വൈസ് പ്രസിഡൻറ് മേഴ്സി റെജി, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ജി. ചെന്നേലി, ഷൈജു പാവുത്തിയേൽ, മിനിമോൾ ജോർജ്, സജി ജോസഫ്, കുറവിലങ്ങാട് ഇടവക എഡ്യൂക്കേഷനൽ പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ഫിലിപ്പ് ജോൺ, ശതോത്തര രജതജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടോബിൻ കെ. അലക്സ്, സെക്രട്ടറി സിസ്റ്റർ. ലിസാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കെ മാണി എം പി പദയാത്ര നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു..
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
അദ്ധ്യാപകദിനാഘോഷം
പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)
മുത്തിയമ്മ വാർത്താ ചാനൽ
സ്നേഹസ്പർശം
പ്രളയദുരിതാശ്വാസം
പ്രകൃതി ജീവിതം
ഹെർബൽ പാർക്ക്
വിടരുന്ന മൊട്ടുകൾ
ഇംഗ്ലീഷ് പരിശീലനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഫെയ്സ് ബുക്ക് പേജ്
നേട്ടങ്ങൾ
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു
ചിത്രശാല
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
മാനേജ് മെന്റ്
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെഡ് മാസ്റ്റർ ശ്രീജോർജ്ജുകുട്ടി ജേക്കബും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.ബേബി തൊണ്ടാംകുഴിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
അദ്ധ്യാപക അനദ്ധ്യാപകർ
കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായസമഗ്രയോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. ജോർജ്ജുകുട്ടി ജേക്കബിനെക്കൂടാതെ 23 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
പി.റ്റി.എ.
പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.
പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
എം.പി.റ്റി.എ.
മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.പി.റ്റി.എ.) പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.
എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
മുൻ സാരഥികൾ
1894 മുതൽ 2018 വരെയുള്ള 125 വർഷക്കാലം ഏകദേശം ഇരുപത്താറോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ
ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി
ബിഷപ്ഡോ. ജോസഫ് മിറ്റത്താനി
ഡോ. പി.ജെ.തോമസ്
ശ്രീ. കെ. പി ജോസഫ്
ശ്രീ. പോൾ മണ്ണാനിക്കാട്
ശ്രീ. കെ.എം. മാണി
ശ്രീ. ഒ ലൂക്കോസ്
ശ്രീ. പി. എം. മാത്യു
ഷെവ. വി. സി. ജോർജ്
ഡോ. കുര്യാസ് കുമ്പളക്കുഴി
ശ്രീ. കെ.സി ചാക്കോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ- കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ
{{#multimaps: 9.7565332,76.5619871|width=99%|zoom=16}}