പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം മാസ്റ്റർ പ്ലാൻ അവതരണം
സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ബി ആർ സി പ്രതിനിധികളുടെയും ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും സാന്നിധ്യത്തിൽ ഡോ.ജോർജ് കളപ്പുര നടത്തി. സപ്പോർട്ടിംഗ് റോളിൽ ടോമിനാ ടീച്ചർ, ജിജോ സാർ, മോളി ടീച്ചർ, സിസ്റ്റർ ജോബിറ്റാ തുടങ്ങിയവരും സംസാരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017
കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ പൊതുയോഗം ചേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ കെ. വി. ഗവണ്മെന്റിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. അസംബ്ലിയുടെ തുടക്കത്തിൽ അദ്ധ്യാപകരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി മാണി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി. സ്‌കൂൾ പഞ്ചായത്ത് അധികാരികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എയും യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സ്‌കൂളും സ്‌കൂൾപരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പിലാക്കേണ്ട അജണ്ടയും ചർച്ചയിൽ രൂപപ്പെടുത്തി. പി.ടി.എ. സെക്രട്ടറി ശ്രീ. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.

മലയാളത്തിളക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിൽ ഭാഷനിലവാരം ഉയർത്തുന്നതിന് നടത്തുന്ന മലയാളത്തിളക്കം പരിപാടിയുടെ ഉദ്‌ഘാടനം കുറവിലങ്ങാട് ബി.ആർസിയിൽ നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു .ജനപ്രതിനിധികളും കുറവിലങ്ങാട് ഉപജില്ലയിലെ സ്‍കൂൾ അദ്ധ്യാപകരും പങ്കെടുത്തു..