പ്രകൃതി ജീവിതം
പ്രകൃതി ജീവിതം
ഔഷധക്കഞ്ഞി വിതരണം
കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം, പുതുതലമുറയിലെത്തിക്കാനായി, കുറവിലങ്ങാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ സ്കൂൾ പി.റ്റി.എ, എം.പി.റ്റി.എ. അംഗങ്ങളാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി ജേക്കബ്, അദ്ധ്യാപകരായ ശ്രീ. കെ.വി. ജോർജ്, ശ്രീ. സാബു ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഔഷധക്കഞ്ഞിയുടെ വിതരണോദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിച്ചു. അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.നോബിൾ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
-
ഔഷധക്കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിക്കുന്നു
-
ഔഷധക്കഞ്ഞി വിതരണസന്ദേശം
-
ഔഷധക്കഞ്ഞി തയ്യാറാക്കൽ
-
- ഹെഡ്മാസ്റ്ററുടെ സാന്നിധ്യം
-
ഔഷധക്കഞ്ഞി വിതരണോത്ഘാടനപ്രസംഗം
-
ഔഷധക്കഞ്ഞി തയ്യാറാക്കൽ...അദ്ധ്യാപകസാന്നിധ്യം
-
ഔഷധക്കഞ്ഞി തയ്യാറാക്കൽ പി.റ്റി.എ സഹകരിക്കുന്നു
-
ഔഷധക്കഞ്ഞി തയ്യാറാക്കൽ
-
ആയുർവ്വേദഡോക്ടറുടെ നിർദ്ദേശങ്ങൾ
-
പി.റ്റി എ. വൈസ് പ്രസിഡന്റിന്റെ പങ്കാളിത്തം
-
കുട്ടികൾ ഔഷധക്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ചറിയാൻ കാതോർക്കുന്നു
-
ഔഷധക്കഞ്ഞി വിതരണത്തിനു മുൻപൊരു ആമുഖം
-
കുട്ടികൾ ഔഷധക്കഞ്ഞിയുമായി
-
കുട്ടികൾ ഔഷധക്കഞ്ഞിയുമായി
-
ഔഷധക്കഞ്ഞിവിതരണം സംഘാടകൻ കെ.വി.ജോർജ്ജ്സാറിന്റെ നിർദ്ദേശങ്ങൾ
-
ഔഷധക്കഞ്ഞി അദ്ധ്യാപകർക്കും പി.റ്റി.എ.അംഗങ്ങൾക്കുമായി