ഡോ. പി.ജെ.തോമസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ.പി.ജെ.തോമസ് കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു. ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു

ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്


"https://schoolwiki.in/index.php?title=ഡോ._പി.ജെ.തോമസ്&oldid=530747" എന്ന താളിൽനിന്ന് ശേഖരിച്ചത്