ഷെവ. വി. സി. ജോർജ്
ഷെവലിയർ വി.സി. ജോർജ്
കുറവിലങ്ങാട് കാപ്പുംതല സ്വദേശിയായ ശ്രീ. വി. സി. ജോർജ് സഭാചരിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര സ്ഥാപിച്ച വ്യക്തിയാണ്. കാപ്പുംതലയിൽ വടക്കേക്കര കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെ സേവനങ്ങൾ മാനിച്ചുകൊണ്ട് കത്തോലിക്കാസഭ ഇദ്ദേഹത്തിന് ഷെവലിയർ പദവി നൽകി ആദരിച്ചു. കുറവിലങ്ങാട് പള്ളിയുടെയും കേരളകത്തോലിക്കാ സഭയുടെയും ചരിത്രത്തിൽ അഗാധപാണ്ഡ്യത്യം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കുറവിലങ്ങാടുപള്ളിയിലെ ചരിത്രരേഖകളും താളിയോലഗ്രന്ഥങ്ങളും പരിശോധിച്ച് വിശദവും ആധികാരികവുമായി ചരിത്രരചന ഇദ്ദേഹം നിർവ്വഹിച്ചു. സെൻറ് മേരീസ് ഹൈസ്കൂളിൻറെ വികസനത്തിനായി ഏറെ യത്നിച്ചിട്ടുള്ള ഷെവ. വി.സി. ജോർജിൻറെ സേവനം മഹത്തരമാണ്.