കലോത്സവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 ഉപജില്ലാ സ്കൂൾ കലോത്സവം

ലളിത ഗാനത്തിന് മൂന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിന് നാലാം സ്ഥാനവും നേടി ജോയൽ ഷീൻ.
കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം

നിഥിൻ പ്രസാദ്

2017-18 സംസ്ഥാനകലത്സവത്തിൽ തബലയിൽ മാസ്റ്റർ നിഥിൻ പ്രസാദ്എ ഗ്രേഡോടെ ഗ്രേസ് മാർക്കിനർഹനായി

ജോയൽ ഷീൻ

പാട്ടിന്റെ പാലാഴി തീർത്ത് ജോയൽ ഷീൻ പ്രചോദനമായി കെ.സി.എസ്.എൽ. സംസ്ഥാന മത്സരത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ ഷീൻ ലളിതഗാനമത്സരത്തിൽ പാട്ടിന്റെ പാലാഴി തീർത്ത് ഒന്നാം സ്ഥാനത്ത് എത്തി. ജോയൽ ശാലോം ടി.വി.യിലും മറ്റു ചാനൽ പ്രോഗ്രാമുകളിലും സംഗീതം അവതരിപ്പിച്ച് പ്രശസ്തനായ കുട്ടിയാണ്. യുവജനോത്സവവേദികളിലും മുമ്പ് ജോയൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഈ സ്കൂളിലെ തന്നെ അദ്ധ്യാപകനായ ശ്രീ. ഷീൻ മാത്യുവിന്റെ മൂത്ത പുത്രനാണ് ജോയൽ ഷീൻ.

ആഷിക് ടോമി

വാക് ധോരണിയിൽ മാന്ത്രികത തീർത്ത് ആഷിക് പ്രസംഗം ആഷിക്കിന് മാന്ത്രികശക്തിയാണ്. പങ്കെടുക്കുന്ന എല്ലാ പ്രസംഗമത്സരങ്ങളിലും സമ്മാനങ്ങൾ ആഷിക്കിനെ തേടിവരുന്നു. കെ.സി.എസ്.എൽ, ഡി.സി.എൽ., യുവജനോത്സവം, വിശ്വാസോത്സവം തുടങ്ങിയ വേദികളിലെല്ലാം ആഷിക്ക് പ്രസംഗമത്സരത്തിൽ ഒന്നാമത് ആണ്. തത്സമയം ലഭിക്കുന്ന വിഷയം പോലും വാചാലമായി പ്രസംഗിക്കാൻ ആഷിക്കിന് സാധിക്കുന്നു. വായനയാണ് ആഷിക്കിന്റെ പ്രധാന ഹോബി. വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ, ആശയങ്ങൾ എന്നിവ കുറിച്ചുവയ്ക്കുന്നു. ഒരു പ്രസംഗഡയറിയുടെ ഉടമയാണ് ആഷിക്ക് ടോമി. കുര്യത്ത് എണ്ണമ്പ്രായിൽ ടോമി - ജോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ആഷിക്ക് ടോമി. സെന്റ് മേരീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷിക്ക് ടോമി.

"https://schoolwiki.in/index.php?title=കലോത്സവങ്ങൾ&oldid=604528" എന്ന താളിൽനിന്ന് ശേഖരിച്ചത്