ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി

(G.B.H.S.S. Manjeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു. 1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.

ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
G.B.H.S.S MANJERI
വിലാസം
മഞ്ചേരി

മഞ്ചേരി പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0483-2765427
ഇമെയിൽgbhssmanjeri@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18021 (സമേതം)
എച്ച് എസ് എസ് കോഡ്11010
യുഡൈസ് കോഡ്32050600636
വിക്കിഡാറ്റQ64567129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1303
പെൺകുട്ടികൾ1155
ആകെ വിദ്യാർത്ഥികൾ2458
അദ്ധ്യാപകർ71
ഹയർസെക്കന്ററി
ആൺകുട്ടികൾ402
പെൺകുട്ടികൾ443
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന .പി
പ്രധാന അദ്ധ്യാപികആമിന ബീഗം
പി.ടി.എ. പ്രസിഡണ്ട്ജവഹർ
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീന
അവസാനം തിരുത്തിയത്
26-06-2025LK18021
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .തുട‍ർന്ന് വായിക്കുക

ഓർമയിലെ ബദാം മരം

ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ

ഞാൻ ജനിച്ചത് ഈ സ്കൂൾ മുറ്റത്ത് തന്നെയാണ്. ഒരു ചെറിയ വിത്തായിരുന്നു ഞാൻ. മഴയുടെ തുള്ളികളും കാറ്റിന്റെ സ്നേഹവും എന്നെ വളർത്തി. കാലം മാറി, ഞാൻ വളർന്നു. എന്റെ നിഴൽ കുട്ടികളുടെ ആശ്രയമായി.

ഞാൻ കണ്ടു, കേട്ടു, അനുഭവിച്ച എത്രയോ കാര്യങ്ങൾ! സ്കൂളിൽ നടന്ന ഉത്സവങ്ങൾ, കളികൾ, ചിരികൾ... എല്ലാം ഞാൻ കണ്ടു നിന്നു. കുട്ടികളുടെ ആദ്യത്തെ ചവിട്ടുകൾ മുതൽ വിദ്യാർത്ഥികളുടെ വിടവാങ്ങൽ വരെ എല്ലാം ഞാൻ സാക്ഷിയായി.

എന്റെ ശാഖകളിൽ പലതും വളർന്നു. പക്ഷികൾ എന്റെ ശാഖകളിൽ കൂടുകൂട്ടി. അവരുടെ കിളിപ്പാട്ടുകൾ എന്റെ ദിനചര്യയുടെ ഭാഗമായി.

കാലം മാറിയെങ്കിലും ഞാൻ ഇപ്പോഴും ഇവിടെ തന്നെയാണ്. എന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. ഈ സ്കൂളിന്റെ ഓർമ്മകളുടെ കഥകൾ ഞാൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.

എന്റെ ആഗ്രഹം

ഞാൻ ആഗ്രഹിക്കുന്നത് ഈ സ്കൂൾ എപ്പോഴും സജീവമായിരിക്കണമെന്നാണ്. കുട്ടികളുടെ ചിരികൾ ഇവിടെ നിന്നും ഒരിക്കലും മാഞ്ഞുപോകരുത്.

നിങ്ങൾ ഈ സ്കൂളിലെ കുട്ടികളാണെങ്കിൽ, ഞാൻ നിങ്ങളുടെ സ്നേഹിതനാണ്. എന്റെ നിഴലിൽ കളിക്കുക, എന്റെ ശാഖകളിൽ പിടിക്കുക. ഞാൻ നിങ്ങളെ എപ്പോഴും കാത്തുനിൽക്കും.

ഒരു നൂറ്റാണ്ടിന്റെ കഥകൾ പറയുന്ന ബദാം മരം സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷി

സ്കൂൾ മുറ്റത്തെ ആ ബദാം മരം ഒരു നടക്കുന്ന ചരിത്രമാണ്. നൂറ്റാണ്ടുകളുടെ ഓർമ്മകൾ അതിന്റെ ഓരോ ഇലയിലും പതിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചുവപ്പും അതിനറിയാം. സ്കൂളിലെ കുട്ടികളുടെ കളിചിരികളും കണ്ണീരും അതിനറിയാം.

* സ്വാതന്ത്ര്യത്തിന്റെ സാക്ഷി:  ബ്രിട്ടീഷ് ഭരണകാലത്ത്, സ്കൂൾ മുറ്റം സ്വാതന്ത്ര്യ സമര സമരസേനയുടെ രഹസ്യ യോഗങ്ങൾക്ക് വേദിയായിരുന്നു. ബദാം മരത്തിന്റെ നിഴലിൽ ഇരുന്ന് അവർ സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നം കണ്ടു.

* കുട്ടികളുടെ കളിത്തൊട്ടിൽ: സ്വാതന്ത്ര്യാനന്തരം, സ്കൂൾ മുറ്റം കുട്ടികളുടെ കളിത്തൊട്ടിലായി മാറി. ബദാം മരം അവരുടെ കളികളുടെ സാക്ഷിയായി. അതിന്റെ ശാഖകളിൽ ആയിരക്കണക്കിന് കുട്ടികൾ ആടിയും പാടിയും കളിച്ചു.

* ഓർമ്മകളുടെ കലവറ: ഓരോ പൂക്കാലത്തും ബദാം മരം പുതിയ പൂക്കൾ വിരിയിക്കുന്നതുപോലെ, ഓരോ വർഷവും സ്കൂളിലെ കുട്ടികളുടെ ഓർമ്മകളും പുതുതായി പൂത്തുലഞ്ഞു.

ഒരു ജീവനുള്ള ചരിത്രം

ബദാം മരം ഒരു മരമല്ല, അത് ഒരു ജീവനുള്ള ചരിത്രമാണ്. അതിന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. അതിന്റെ ശാഖകൾ ആകാശത്തോട് ചേർന്നു നിൽക്കുന്നു. അത് കാലത്തിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നു.

സ്മരണിക

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

!വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 29 കി.മി. അകലം
  • അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 37 കി.മീ.-യും അകലം
  • ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി. അകലം