ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പൗരബോധവും, ലക്ഷ്യബോധവും കാര്യശേഷിയും സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും നിയമം സ്വമേധയാ അനുസരിക്കുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു യുവ ജനതയെ വാർത്ത് എടുക്കുന്നതിനായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ സർക്കാർ ഉത്തരവോടെ നടപ്പിലാക്കിയിട്ടുള്ള പരിശീലന പദ്ധതിയാണ് “സ്റ്റുഡെന്റ് പോലീസ് കേഡറ്റ് പദ്ധതി”. ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, തദ്ദേശ സ്വയം ഭരണം, മോട്ടോർ വാഹനം, വനം, എക്സൈസ് ഫയർ ആൻഡ് റെസ്ക്യൂ, സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ എന്നീ വകുപ്പുകളുടെ സഹകരണത്തോടും കൂടിയാണ് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.