ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ncc
NCC UNIT

ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. നവംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിനമായി ആചരിക്കുന്നത്. യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും ഉള്ള ഒരു ശ്രമമായിരുന്നു NCC. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും ഇതു കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തിൽ ഉടലെടുത്ത NCC ലക്ഷ്യം നേടുക തന്നെ ചെയ്തു.ഇന്ന്‌ നമ്മുടെ അനേകം വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നു.

യൂണിറ്റ് നമ്പർ JD72
അംഗങ്ങളുടെ എണ്ണം 95
ലീഡർ ദേവദർശൻ
ഡെപ്യൂട്ടി ലീഡർ തീർഥ
A N O സാജിത കെ