സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് പദ്ധതി

18021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18021
യൂണിറ്റ് നമ്പർLK/2018/18021
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർമാധവ് സി
ഡെപ്യൂട്ടി ലീഡർഅലൂഫ എൻ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1യൂനുസ്.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിത വേണുഗോപാൽ
അവസാനം തിരുത്തിയത്
09-04-2024Pkyarafath

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,

സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.

ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ . ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.എല്ലാ ബുധനാഴ്ച്ചകളിലും അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു

2023-24 പ്രവർത്തനങ്ങൾ

ഡിജിറ്റൽ പൂക്കളം 2019

 
ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ 2019