ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റാഫ് മീറ്റിംഗ് വ്യത്യസ്തവും മികവുറ്റ തുമായ പ്രവർത്തനങ്ങളാൽ ഉത്തരോത്തരം മുന്നേറുന്ന GBHS മഞ്ചേരിയുടെ ഈ മാസത്തെ രണ്ടാമത്തെ സമ്പൂർണ്ണ HS, UP സ്റ്റാഫ് മീറ്റിംഗ് ജൂൺ30 ന് സ്കൂൾ ഹാളിൽ ചേർന്നു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ ഈ അദ്ധ്യയന വർഷത്തിലെ ,കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനാവലോകനം സത്യഭാമ ടീച്ചർ അവതരിപ്പിച്ചു. അക്കാദമിക മികവിന് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളിൽ 5 -10 വിജയഭേരി പ്രവർത്തനം ,SSLC മോർണിംഗ് ക്ലാസ് എന്നിവ വിശദമാക്കപ്പെട്ടു .തുടർന്ന് HS സ്റ്റാഫ് റൂം പരിഷ്കരണം, സ്കൂളിന്റെ പൊതുവായ അച്ചടക്കം ,യൂണിഫോം വിതരണം -എന്നിവയും ചർച്ചയ്ക്ക് വിധേയമായി. ജൂലൈ മാസപ്രവർത്തനങ്ങളുടെ പ്ലാനിംഗിന് ശേഷം 5 മണിക്ക് യോഗം പിരിഞ്ഞു. ശ്രീ.പരമേശ്വരൻ കെ സ്വാഗതവും, ശ്രീമതി. ബിന്ദു.കെ.വി നന്ദിയും പറഞ്ഞു.