സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി

Schoolwiki സംരംഭത്തിൽ നിന്ന്
(7074 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ കച്ചേരിപ്പടിയിൽ 1910 ൽ സ്ഥാപിക്കപ്പെ് പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി.

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
St.Antony's HSS ,Kacheripady
വിലാസം
എറണാകുളം, കച്ചേരിപടി

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്
,
Ernakulam North പി.ഒ.
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം13 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ0484 2353294
ഇമെയിൽstantonyshss2007@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26084 (സമേതം)
യുഡൈസ് കോഡ്32080303315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംErnakulam
നിയമസഭാമണ്ഡലംErnakulam
താലൂക്ക്Kanayannoor
തദ്ദേശസ്വയംഭരണസ്ഥാപനംCochin Corporation
വാർഡ്66
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംBoth Malayalam and English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ1479
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Ivy CSST
പി.ടി.എ. പ്രസിഡണ്ട്Ruth Mary
എം.പി.ടി.എ. പ്രസിഡണ്ട്Kala Joseph
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

ചരിത്രം

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ ശുചിത്വമുള്ള അടുക്കള ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മാഗ്‌ദലിൻ സിസ്റ്റർ സെബീന, സിസ്റ്റർ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റർ അരുൾ ജ്യോതി, ആനി മാർഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യർ, ലില്ലി കെ. ജെ. ' ബീന സേവ്യർ സിസ്റ്റർ ഐവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗീത എം, (ഐ.എ. എസ്. )

തസ്നിഖാൻ( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം ) എലിസബത്ത് രാജു (ഗായിക ),ലഫീന ഡിസൂസ (വെയ്റ്റ് ലിഫ്‌റ്റിങ്‌ ഇന്റർനാഷണൽ ഗോൾഡ് മെഡൽ ജേതാവ്)

മികവുകൾ

2017- 2018 നേട്ടങ്ങൾ

2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. 
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. 

I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി

കലാരംഗം

ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .

കായികം

സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും

ഐ.ടി.ക്ലബ്

നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.

ലിറ്റിൽകൈറ്റ്സ്

കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.

ഫോട്ടോ ഗ്യാലറി

ഉച്ചഭക്ഷണ വിതരണം
ഒപ്പന ടീം
സ്വാതന്ത്യ ദിനാഘോഷം 2021-22
ഗൈഡ്സ് രാജപുരസ്കാരജേതാക്കൾ
ശിശുദിനാഘോഷം
കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം
2023 ലഹരി വിരുദ്ധ ദിനാഘോഷം
2023 പ്രവേശനോത്സവം ഉദ്ഘാടനം
യോഗ ദിനാചരണം 2023
കേരള ഫോക്‌ലോർ അക്കാദമി അവാർഡ്  നേടിയ അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻനെ ആദരിക്കുന്നു



2023 അദ്ധ്യപക ദിനത്തിൽ അദ്ധ്യപകർ വിദ്യാർത്ഥികളൊടൊപ്പം



കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം
സ്വാതന്ത്രദിനാഘോഷ റാലി 2023
അഭിമാന നിമിഷങ്ങൾ
അഭിമാന നിമിഷങ്ങൾ
നിർധനരായവർക്കു സാമ്പത്തിക സഹായം നൽകുന്നു 2023
നിർധനരായവർക്കു സാമ്പത്തിക സഹായം നൽകുന്നു 2023
ഓണ ഐതീഹ്യം വരച്ചതിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ശ്രീ തുളസി
കാർഷിക പരിശീലനം



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ  വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് .

Map