സഹായം Reading Problems? Click here


എസ്.കെ.വി.എച്ച്.എസ്. നന്നിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
school image
വിലാസം
പച്ച പി.ഒ,
നന്ദിയോട്

നന്ദിയോട്
,
695562
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0472840242
ഇമെയിൽskvhsnanniyode@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആററിങ്ങൽ
ഉപ ജില്ലപാലോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം700
പെൺകുട്ടികളുടെ എണ്ണം650
വിദ്യാർത്ഥികളുടെ എണ്ണം1350
അദ്ധ്യാപകരുടെ എണ്ണം55
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. റാണി
പി.ടി.ഏ. പ്രസിഡണ്ട്ബാലചന്ദ്രൻ
അവസാനം തിരുത്തിയത്
19-12-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 5മുതൽ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.ഇത് ഒരു മലയോര പ്രദേശമാ​ണ്


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലുക്കിൽ നന്ദിയോട് പഞ്ചായത്തിലേ നാലം വാർഡിൽ സ്തിതി ചെയ്യുന്നതാണ് നന്ദിയോട് എസ്‌.കെ.വി ഹയർ സെക്കൻഡറി സ്കൂൾ.1937 ജൂൺ മാസത്തിൽ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ കളിയിലിൽ ആരംഭിച്ച ശ്രീക‍ൃഷ്ണ വിലാസം മലയാളം മീഡിയം സ്ക്കുളാണ് പില്ക്കാലത്ത് SKVHSS ആയി മാറിയത്. താഴ്ന്ന വിഭാഗങ്ങൾക്ക് പഠനസ്വാതന്ത്ര്വം ഇല്ലാതിരുന്ന ആകാലത്തും പെൺകുട്ടികൾ ഉൾപ്പടെ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നടന്നു വന്ന്പഠനം നടത്തിപോകുമായിരുന്നു ഇന്ന് സ്ക്കുൾ നിലനില്ക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത് 1938 ലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഇവിടത്തെ പൂർവ്വ വിദ്യാർധികളായിട്ടുണ്ട് . സംസ്ഥാന , ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രി .പി.കെ സുകുമാരൻനായർ ദീർഘകാലം ഈ സ്ക്കുളിലെ ഹെഡ്മാസ്റ്റാറായിരുന്നു. 80വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കുൂളിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രി .ജി. മോഹൻദാസ് നേത്യത്വം നൽകുന്ന വി.എൻ ഗംഗാധരപണിക്കർ എഡ്യുക്കേഷണൽ ട്രസ്റ്റ് ആണ്

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ വിസ്ത്രിതിയിൽ ഏഴ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ച് ക്ലാസ്സ് മുറികൾ ഹൈസ്ക്കൂളിലും ,പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹയർസെക്കണ്ടറിയിലും ഉണ്ട്. രണ്ട് എെ.റ്റി ലാബുകൾ, സയൻസ് ലാബ്, വായനാ മുറി, ലൈബ്രറി, 15 ഹൈട്ടക്ക്ക്ലാസ് റൂം, വിശാലമായ കളിസ്ഥലം,, ചുറ്റു മതിൽ എന്നിവ ഉണ്ട്.ഹയർ സെക്കണ്ടറി ഉൾപ്പെടെ 1350കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്

ഹൈടെക് ക്ലാസ്സ്
hightech class inaguration
inaguration of hightech classroom by V.K MADHU Jillapanchayath president

മാനേജ്‍മെന്റ്

ആനാട് മോഹൻദാസ് എൻജിനിയറിഗ് കോളേജിലെ മാനേജർ ശ്രി .ജി. മോഹൻദാസ് നേത്രത്വം നൽകുന്ന വി.,എൻ ഗംഗാധരപണിക്കർ എഡ്യുക്കേ‍‍‍ഷ​ണൽ ട്രസ്റ്റ് ആ​​ണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹായ് സ്ക്കൂൾ കുട്ടികൂട്ടം

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ കൂട്ടുകാർ

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ഏകദിന പരിശീലന പരിപാടി

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സിൽ ഈവർ,‍ഷം 39 കുട്ടികളെ ഉൾപ്പെടുത്തി. അതിന്റെ ചു,മതല ശ്രീമതി കെ.എൽ വൃന്ദ, ബബിത.എൻ നാ‍യർ എന്നിവർക്കാണ്. ജൂൺ ആദ്യവാരം തന്നെ 'Little kite' ക്ലബ്ബ് അംഗങ്ങൾക്ക് ഹൈടെക് ക്ലാസ് റൂമുകളുടെ പ്രവർത്തനത്തെയും ഉപകരണങ്ങൾ സംരക്ഷിക്കേണ്ടതെങ്ങനെ എന്നും ഉള്ള നിർദ്ദേശങ്ങൾ S I T C ഗീത ടീച്ചർ ക്ലാസെടുത്തു.ജൂണിന് എസ് കെ വിയുടെ ചരിത്രത്തിലെ പൊൻതൂവലായ 16 ഹൈടെക് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി കെ മധു ,മാനേജ്മെന്റ് ശ്രീമതി.റാണി മോഹൻദാസ് എന്നിവർ ചേർന്ന് നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്ക്കുൾ തല ഉത്ഘാാടനം‍‍

ഹൈടെക്ക് പഠനം

ഞങ്ങളുടെ സ്‌ക്കൂളിൽ 15 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ പ്രൊജക്ടർ ലാപ്ടോപ്പ് കളും കണക്ട് ചെയ്തിട്ടുണ്ട് . എല്ലാ അധ്യാപകരും സമഗ്ര യിലെ വിവരങ്ങൾ ഉപയോഗിച്ചും റിസോഴ്സ് കൾ ഉൾപെടുത്തിയും ആണ്‌ ക്ലാസുകൾ എടുക്കുന്നത്. അതുമൂലം പഠനം വളരെ രസകരവും വിജ്ഞാനപ്രദവും ആക്കാൻ കഴിയുന്നു . ഓരോ ക്ലാസ്സിന്റെയും മേൽനോട്ടം വഹിക്കുന്നത് ലിറ്റൽ കൈറ്റ്സ് ലെ കുട്ടികൾ ആണ് .

മികവുകൾ 2018

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/മികവുകൾ‍‍

മികവുകൾ 2019

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്മികവുകൾ


.

അധ്യാപകർ

എസ് റാണി, ബി. ഗീതാകുമാരി, എസ്.ബി. ജയകുമാരി, എൈ.പി. ജയലത, എം. ആർ. രാജു, തനു അന്ന എബ്രഹാം, സി.വി. ഹരിലാൽ, റ്റി.കെ.വേണുഗോപാൽ, വി.എസ്.പ്രദീപ്, എൽ.ആർ.ബിന്ദു,, എ.എൽ.അനിൽകുമാർ, കെ.സി.രഞ്ജു, ആർ.എസ്.ദീപ, പി.ബി.ശൈലജ, കെ,ആർ ശ്രീകല, എൈ. ബി..സന്ധ്യ, ചിത്രാശ്രീധർ, ആർ.ഷീജ., സി.ആശ. കെ.എൽ.വ‌ൃന്ദ,എൽ.എസ്. രാജലക്ഷ്മി, ബബിത.എൻ.നായർ. സന്ധ്യാഗോപിനാഥൻ, , നിഷ.ജി.റ്റി. രശ്മി.ജി.ആർ, ചിത്രാരാജ്. , അനിക്യഷ്ണൻ, രാജേഷ്. രാജശ്രി, അർച്ചന രാജൻ , വിനോജ്, റീന, ജയലക്ഷ്മി, ജലജാമണി, വി.ജി. ശ്രീകല, ഹരിദാസ്


അധ്യാപകേതരജീവനക്കാർ

ആർ രമേശ്, സി.പി വിനോദ്, രത്നദാസ്, രാജീവൻ. , സജീവൻ

സ്ക്കൂൾ പി.റ്റി.എ

പി ടി എ മീറ്റിംഗുകളിൽ പങ്കെടുക്കാൻ പറ്റാത്ത രക്ഷാകർത്തകൾക്കു വേണ്ടി ഇത്തവണ ഞങ്ങൾ അവരെത്തേടി അവരുടെ സമീപമെത്തി . വളരെ നല്ല ഒരു അനുഭവമായിരുന്നു അത് . ജനുവരി , ഫെബ്രുവരി മാസങ്ങളായി നാലു സ്ഥലങ്ങളിൽ ഞങ്ങൾ കോർണർ പി.ടി .എ നടത്തി എല്ലായിടത്തും നല്ല പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്

ഈ വർഷത്തെ ക്ലാസ് പി.ടി.എ യിൽ കുട്ടികൾ രക്ഷാകർത്തകൾക്കു സമഗ്ര പോർട്ടൽ പരിചയപ്പെടുത്തിക്കൊടുക്കുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്‌തു

class pta യിൽ സമഗ്ര പോർട്ടൽ രക്ഷകർത്താക്കൾക്ക് കുട്ടികൾ പരിചയപ്പെടുത്തുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. എസ്.കെ രാഘവൻ
 2. മ​​ണ്ണന്തല മാധവൻ പിളള
 3. ബാലരാമപുരം കുമാരൻ
 4. പി.കെ സുകുമാരൻ നായർ(ദേശീയ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
 5. പത്മാവതിയമ്മ
 6. സരസമ്മ
 7. ചക്രപാണി
 8. സാഹതീദേവി
 9. എം.ആർ. ലീല
 10. കൈരളി
 11. ശാന്തകുമാരി
 12. ജെ.എസ്. ഗീത,
 13. ബി.ശ്രീലതാകുമാരി
 14. ഡി.പ്രഭ
 15. റജീനാ ഗോപി
 16. ജി.രജത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • നന്ദിയോട് രാമചന്ദ്രൻ (സാംസ്ക്കാരിക നായകൻ)

​ *എൻ.ആർ.എസ് .ബാബു (കേരളകൗമുദി)

 • ഡോ. വിജയാലയം വിജയകുമാർ(സാഹിത്യകാരൻ)
 • പി.വി.അനിൽ കുമാർ (വി.എസ്എസ് ,സി ശാസ്ത്രജ്ഞൻ)
 • എസ്. പ്രദീപ് കുമാർ( ദേശീയനീന്തൽ പരിശീലകൻ)
 • പി. വിമൽകുമാർ ( ദേശീയനീന്തൽ താരം)
 • വി.കെ. മധു (തിരുവനന്തപുരം ജില്ലാപഞ്ചായത്ത്പ്രസിഡന്റ്)

വഴികാട്ടി

|

|}