സഹായം Reading Problems? Click here


സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം

Schoolwiki സംരംഭത്തിൽ നിന്ന്
(32022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
32022.jpg
വിലാസം
പെരിങ്ങുളം പി.ഒ,

പെരിങ്ങുളം
,
686 582
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04822271263
ഇമെയിൽkply32022@yahoo.co.in
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലഈരാറ്റുപേട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗം​എയ്ഡഡ്് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം167

പെൺകുട്ടികളുടെ എണ്ണം=191 വിദ്യാർത്ഥികളുടെ എണ്ണം=358

അദ്ധ്യാപകരുടെ എണ്ണം=20
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലോ‍ഷ്യസ് എബ്രാഹം
പി.ടി.ഏ. പ്രസിഡണ്ട്സജി കദളിക്കാട്ടിൽ
അവസാനം തിരുത്തിയത്
03-09-201932022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയർത്തി നിൽക്കുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാർത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവിൽ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 - 82അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ളബ്ബ്
   • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
   • വിദ്യാരംഗം കലാ സാഹിത്യ വേദി
   • ഹരിത സേന
   • ഗണിത ശാസ്ത്ര ക്ളബ്ബ്
   • ഐ.ടി. ക്ളബ്ബ് ,Little Kites
   • സോഷ്യൽ സയൻസ് ക്ളബ്ബ്
   • ഇംഗ്ലീഷ് ക്ളബ്ബ്
   • Fire and safety club
   • Smart Energy

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ് ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.മാത്യു പാറത്തൊട്ടിയിലിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി