ഷാജു ജോസ് ഐക്കരപ്പറമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
Shaju Jose DYSP

ഷാജു ജോസ് ഐക്കരപ്പറമ്പിൽ

പെരിങ്ങുളം

പഠനകാലം 1975-85

85 sslc ബാച്ച്

സുബ്ജൂനിയർ ജൂനിയർ  പ്രസംഗ മത്സരത്തിൽ നിരവധി  സമ്മാനങ്ങൾ നേടിയിട്ടുണ്ട്

2003ൽ ഈ സ്കൂളിൽ അധ്യാപകൻ ആയിരിക്കെ sub inspector ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള പോലീസ് അക്കാഡമിയിലെ പരിശീലനത്തിനുശേഷം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പ്രഭാഷണം ഐഎസ്ഐ ആയു തുടർന്ന് ഇടുക്കി ജില്ലയിലെ അടിമാലിയിൽ shoആയും ഔദ്യോഗിക ജീവിതം ആരംഭിച്ചു തുടർന്ന് കൊച്ചിൻ സിറ്റി മുണ്ടക്കയം കിടങ്ങൂർ ഗാന്ധിനഗർ നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങിയ ഇടങ്ങളിൽ സേവനമനുഷ്ഠിച്ചു .2010 സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചു.

ഇടുക്കി വിജിലൻസിൽ ആയിരുന്നു ആദ്യ നിയമനം ഏറ്റുമാനൂർ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ തൊടുപുഴ കാഞ്ഞിരപ്പള്ളി മണിമല  എറണാകുളം എറണാകുളം വിജിലൻസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു ഇതിനിടയിൽ കുറച്ചുനാൾ കേരള പോലീസ് അക്കാദമിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു രണ്ടായിരത്തി ഇരുപതിൽ മണിമല സർക്കിൾ ഇൻസ്പെക്ടർ ആയിരിക്കെ dysp ആയി പ്രമോഷൻ ലഭിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ആയി ജോലി ചെയ്തു വരവെ വേ 2021 സെപ്റ്റംബറിൽ പാലാ ഡിവൈഎസ്പി ആയി ചാർജെടുത്തു

അതിനിടയിൽ 2018ലെ സ്വാതന്ത്ര്യ ദിന പരേഡ് കോട്ടയം ജില്ലയെ നയിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു

"https://schoolwiki.in/index.php?title=ഷാജു_ജോസ്_ഐക്കരപ്പറമ്പിൽ&oldid=1322460" എന്ന താളിൽനിന്ന് ശേഖരിച്ചത്