സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കി പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി. ജൂനിയർ റെഡ് ക്രോസിൻ റെ പിന്നിലെ സമഗ്രമായ ആശയം രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ്. 1859 ലെ ഒരു ബിസിനസ് യാത്രയ്ക്കിടെ  ആധുനിക ഇറ്റലിയിലെ സോൾഫെറിനോ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ക്ക് സാക്ഷിയായ jean henry dunant 1863 ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിച്ചത്.

നാളിതുവരെ നമ്മുടെ സ്കൂളിൽ 5,6 ക്ലാസുകളിൽ ഓരോ യൂണിറ്റും 8,9,10 ക്ലാസുകളിലെ ഓരോ യൂണിറ്റും പ്രവർത്തിച്ചുവരുന്നു. അനാഥരോടും അഗതികളോടും എങ്ങനെ വാത്സല്യവും പരിഗണനയും കാണിക്കാമെന്ന് മനസ്സിലാക്കുന്നതിനായി ഓരോ വർഷവും അഗതി മന്ദിരങ്ങളിൽ എത്തി അവരെ പരിചരിക്കുകയും ഭക്ഷണം വിളമ്പി കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ട്. സ്കൂളിലെ പ്രധാനപ്പെട്ട എല്ലാ ദിവസങ്ങളിലും യൂണിഫോം ധരിച്ച് വോളണ്ടിയർമാർ ആയി മേൽനോട്ടം വഹിക്കാറുണ്ട്. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പരിചരണം ഏറ്റെടുത്ത് നടത്താറുണ്ട്.