സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
കോവിഡ് സാഹചര്യം മൂലം വിദ്യാലയങ്ങൾക്ക് അവധിയായിരുന്നതിനാൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തുന്നു. പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ജൂൺ അഞ്ചിന് കുട്ടികൾ വിവിധ ഫലവൃക്ഷതൈകൾ വീടുകളിൽ നട്ടു. പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട ചിത്രരചന, ഉപന്യാസങ്ങൾ, കവിതാലാപനം എന്നിവ നടത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും പൂന്തോട്ട നിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം എന്നിവയിൽ സജീവമായി പങ്കെടുക്കുന്നതിനും വിദ്യാർത്ഥികൾ താല്പര്യം കാണിച്ചു.