ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി | |
|---|---|
| വിലാസം | |
ഇളമ്പച്ചി ഇളമ്പച്ചി പി.ഒ. , 671311 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0467 2114004 |
| ഇമെയിൽ | 12036southtrikarpur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12036 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14042 |
| യുഡൈസ് കോഡ് | 32010700613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 336 |
| പെൺകുട്ടികൾ | 315 |
| ആകെ വിദ്യാർത്ഥികൾ | 651 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 215 |
| ആകെ വിദ്യാർത്ഥികൾ | 95 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീജ ശ്രീറാം |
| പ്രധാന അദ്ധ്യാപകൻ | റീന കെ.ടി |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ ടി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസൂന പത്മനാഭൻ |
| അവസാനം തിരുത്തിയത് | |
| 19-04-2026 | 12036 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വായനശാലയോ, വിദ്യാലയമോ, ആശുപത്രിയോ, മറ്റു സ്ഥാപനങ്ങളോ ഇല്ലാത്ത കാലം. ഇളമ്പച്ചി - തെക്കുമ്പാട് പ്രദേശത്ത് അന്നത്തെ നാടുവാഴി ജന്മി കുടുംബമായ താഴേക്കാട്ട് മന അവരുടെ പ്രാമാണിത്തം തെളിയിച്ചു കൊണ്ട് നാടുവാണ കാലഘട്ടം. കീഴ്‌ജാതിക്കാർക്ക് ഈ പ്രദേശത്തെ പൊതുവഴികളിൽ കൂടി നടന്നു പോകാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചിരുന്ന കാലം. വിദ്യ അഭ്യസിച്ചിരുന്നത് പ്രദേശത്തെ ജന്മി കുടുംബത്തിൽപ്പെട്ടവരുടെ നിർദ്ദേശപ്രകാരം മാത്രമായിരുന്നു. അവരുടെ മക്കളും മറ്റു മേൽജാതിക്കാരുടെ മക്കളും വിദ്യ അഭ്യസിച്ചിരുന്നത് താഴേക്കാട്ട് മനയിലെ ഊട്ടുപുരയിലുണ്ടായ എഴുത്തുപള്ളികൂടത്തിൽ വച്ചായിരുന്നു. തൊണ്ടിന്റെ മൂന്നുകണ്ണും തുരന്നെടുത്ത് രണ്ടു കണ്ണിൽ കയർ ഓടിയിട്ട് (വാഴക്കയർ) പൂഴിമണൽ നിറച്ച് താങ്ങിക്കെട്ടി കഴുത്തിലിട്ടാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തിയിരുന്നത്. പുസ്‌തകമോ സ്ലേറ്റോ പെൻസിലോ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് മെടഞ്ഞ ഓലഷീറ്റും ആശാന് പലകയുമായിരുന്നു ഇരിപ്പിടം. കുട്ടികൾ അവരവരുടെ തൊണ്ടിലുള്ള പൂഴി തങ്ങളുടെ മുന്നിൽ നിരത്തുകയും ആശാന്റെ നിർദ്ദേശപ്രകാരം കൈവിരൽ കൊണ്ട് എഴുതിപ്പഠിക്കുകയുമാണ് ചെയ്തിരുന്നത്. നടു വിരൽ ഉപയോഗിച്ചാണ് പൂഴിയിൽ എഴുതാറ്. വിദ്യ അഭ്യസിപ്പിക്കുന്ന ആശാന്മാരുടെ ആയുധം ഇരുമ്പുകൊണ്ടുണ്ടാക്കിയ എഴുത്താണിയും കടലാസിന് പകരം പനയോലയുമായിരുന്നു. ഇങ്ങനെയായിരുന്നു അക്കാലത്തെ വിദ്യാരംഭം. എഴുത്തുപള്ളിക്കൂടം എന്നായിരുന്നു ഈ സ്ഥാപനത്തെ വിളിച്ചിരുന്നത്.
ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, സൗത്ത് തൃക്കരിപ്പൂർ, ഇളമ്പച്ചി
കാലം പിന്നിട്ടപ്പോൾ പ്രദേശത്തെ മറ്റു കുടുംബങ്ങളിലെ കുട്ടികൾക്കും പഠിക്കേണ്ട ആവശ്യം ബോധ്യപ്പെടുകയും സൗകര്യപ്രദമായ ഒരു സ്ഥാപനം വേണമെന്ന തോന്നലിൽ നിന്ന് ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടാൻ പ്രവർത്തിക്കുകയും അതിന്റെ ഫലമായി അന്നത്തെ ഉത്തരവാദപ്പെട്ട അധികാരികളുടെ (പട്ടേലർ) ശ്രമഫലമായി ഇളമ്പച്ചി പ്രദേശത്ത് ഒരു വിദ്യാലയം പണിയുകയും ചെയ്തു. സ്കൂൾ പറമ്പിൽ മധ്യത്തിലായി ഇന്ന് കാണുന്ന കെട്ടിടമാണ് അന്ന് പണിത വിദ്യാലയം. വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ചുമതല നാട്ടുകാരിൽ നിക്ഷിപ്തമായിരുന്നു. അങ്ങനെ താഴക്കാട്ട് മനയിലെ എഴുത്തുപള്ളിക്കൂടത്തിലെ കുട്ടികളെ പുതിയ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും പ്രദേശത്തെ മറ്റു കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ശിശു പാഠശാല ആരംഭിക്കുകയും ചെയ്‌തു. അതോടെ മനയിലെ വിദ്യാലയം ഇല്ലാതായി.
തുടർന്ന് കർണ്ണാടക ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് അധ്യാപകരെ നിശ്ചയിക്കാൻ തീരുമാനിച്ചു. അങ്ങനെ വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപകനായി രയരപ്പൻ മാസ്റ്റർ നിയമിക്കപ്പെട്ടു. ഇതിനിടയിൽ തലിച്ചാലം പ്രദേശത്ത് 'വിജ്ഞാനദായിനി' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അടുത്തടുത്തായി രണ്ടു വിദ്യാലയങ്ങൾ ഉള്ളത് കുട്ടികൾക്കും നാട്ടുകാർക്കും പ്രയാസമുള്ളതായി അനുഭവപ്പെട്ടു. സ്ഥലത്തെ അധികാരികളുടെ നിർദ്ദേശപ്രകാരം വിജ്ഞാനദായിനി വിദ്യാലയം ഒഴിവാക്കിക്കൊണ്ട് കുട്ടികളെ ഇളമ്പച്ചി സ്‌കൂളിലേക്ക് മാറ്റിക്കൊണ്ട് സ്കൂൾ കൂടുതൽ ശക്തിയായി പ്രവർത്തിച്ചു തുടങ്ങി. അതോടെ ഇളമ്പച്ചി സ്കൂൾ എൽ.പി.സ്‌കൂളുമായി മാറ്റപ്പെട്ടു. 1917 ലാണ് എൽ.പി. സ്‌കൂളിന്റെ ആരംഭം. വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന
അധ്യാപകർക്ക് നൽകേണ്ട ശമ്പളം(തുച്ഛമായ തുക )ഡിസ്ട്രിക്ട് ബോർഡിലെ ഒരുദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സഹായിയായി ഒരു ശിപായിയും മാസാമാസം പണവുമായി വന്ന് അധ്യാകർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇന്ന് കാണുന്ന നാട്ടുമരങ്ങളെല്ലാം വെച്ച് പിടിപ്പിച്ചത് കാനാ നാരായണൻ മാസ്റ്ററായിരുന്നു. 1953 ൽ യു. പി. സ്‌കൂളായി ഉയർത്തപ്പെട്ടു. കാനാ നാരായണൻ മാസ്റ്ററാണ് ഇതിനുവേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിച്ചത്.അപ്ഗ്രേഡ് ചെയ്യുന്നതിന് പുതുതായി കെട്ടിടം പണിയേണ്ട ചുമതല സ്കൂൾ പി. ടി. എ യ്ക്കായിരുന്നു. ഇന്ന് കാണുന്ന തോട്ടത്തിന്റെ പടിഞ്ഞാറ് വശത്തായി തെക്ക് ഭാഗത്തായിട്ടായിരുന്നു കെട്ടിടം പണിതീർന്നത്. കാലക്രമേണ കെട്ടിടം പ്രവർത്തനയോഗ്യമല്ലാത്തതിനാൽ പൊളിച്ചുമാറ്റി.
സ്കൂളിന് അന്ന് ചുറ്റുമതിൽ ഇല്ലായിരുന്നു, പകരം മൺകയ്യാല സേവനവാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയിരുന്നു. പൊതുവഴികൾ റോഡിന്റെ ഇരുവശങ്ങളും എന്നിവയിലെ കാർഡുകൾ വെട്ടിത്തെളിച്ചു വൃത്തിയാക്കിയിരുന്നു അധ്യാപകർക്കും കുട്ടികൾക്കും ഉച്ചയ്ക്ക് പണി കഴിഞ്ഞു വരുമ്പോഴേക്കും വെള്ള കാപ്പി ഉപ്പുമാവ് പുഴുങ്ങിയ കിഴങ്ങ് എന്നിവ ഈ ദിവസങ്ങളിൽ നൽകിയിരുന്നു അത് അന്നത്തെ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആയിരുന്നു. കൂടാതെ സ്കൂൾ പറമ്പിൽ വെണ്ട, കയ്‌പ, പടവലം,നരമ്പൻ പച്ചമുളക് എന്നിവ ധാരാളമായി കൃഷിചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിൽ അവ പറിച്ചെടുത്തു ഓഹരി വെച്ച് ലേലം ചെയ്ത് കുട്ടികളും അധ്യാപകരും വാങ്ങിയിരുന്നു. ഇതിന് പുറമെ തണ്ണിമത്തൻ ഒരു വലിയ പ്ലോട്ടിൽ(ഏകദേശം 50 തുടം) നട്ടുപിടിപ്പിക്കുകയും അധ്യാപിക അധ്യാപകരും വിദ്യാർത്ഥികളും ബാച്ച് ബാച്ചായി വെള്ളവും വളവും കൊടുത്ത് വളർത്തി വന്നു. ഒരാഴ്ചയിൽ അവസാന ദിവസം തണ്ണിമത്തൻ പറിച്ച് കുട്ടികൾക്കിടയിൽ ലേലം ചെയ്‌ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഈ വിദ്യാലയം ഹൈസ്‌കൂളായി ഉയർത്തപ്പെടുന്നത് 1980 ലാണ്. ഇന്ന് സ്കൂൾ കോമ്പൗണ്ടിന്റെ തെക്കുഭാഗത്ത് കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കെട്ടിടം ഹൈസ്കൂളായി ഉയർത്തുന്നതിനായി പിടിഎ നിർമ്മിച്ചു നൽകിയതാണ്. 1983-84 ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ചിൻ്റെ പൊതു പരീക്ഷയ്ക്കായി ചോദ്യപേപ്പർ സൂക്ഷിക്കാൻ ഒരു ഖജനാവ് ആവശ്യമായി വന്നപ്പോൾ തൃക്കരിപ്പൂരിലെ(തങ്കയം)സി. മുഹമ്മദ് കുഞ്ഞി സാഹിബിന്റെ വീട്ടിൽ നിന്നാണ് അത് കൊണ്ടുവന്നത്.
അദ്ദേഹത്തിന്റെ മകൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.ആ വകയിൽ അദ്ദേഹത്തെ ചെന്ന് കാണുകയും അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മുസ്തഫ മാസ്റ്ററും അധ്യാപക പ്രതിനിധികളും ജനവിൻറെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി അന്ന് വളരെ വിലപിടിപ്പുള്ള ഖജനാവ് സ്‌കൂളിലേക്ക് സംഭാവനയായി നൽകി. പ്രസ്തുത ഖജനാവ് ഇന്നും ഒരു സ്മാരകം പോലെ സ്കൂളിലുണ്ട്. ഇതേ അവസരത്തിൽ തന്നെ ഇവിടെ സ്വർണപ്പണിക്കാരനായ അഴീക്കോടൻ കൃഷ്ണൻ അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണയ്ക്ക് ഒരു അലമാര സംഭാവനയായി നൽകുകയും ചെയ്തു. ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ കഴിഞ്ഞ ബാച്ച് വരെ ഉയർന്ന റിസൾട്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ഈ വിദ്യാലയം 2004 ലാണ് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടത്. വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഈ സ്ഥാപനം വളരെയേറെ മുന്നേറിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്ന കാര്യത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും മറ്റ് ഏജൻസികളും വളരെയേറെ സഹകരിച്ചിട്ടുണ്ട്.
ചിത്രകല ശില്പ കല രംഗങ്ങളിൽ ദേശീയതലത്തിൽ തന്നെ അറിയപ്പെട്ടിരുന്ന ശ്രീ കെ. നാരായണൻ മാസ്റ്റർ (ബോബി), ചിത്രകല നാടക സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ച സ്ത്രീ കെ കെ മാസ്റ്റർ (അനിലൻ തൃക്കരിപ്പൂർ), സംഗീതോപകരണങ്ങൾ ( ഫ്ലൂട്ട്,ക്ലാരിനെറ്റ്, ഫോൺ തുടങ്ങിയവ) അനായാസം കൈകാര്യം ചെയ്തിരുന്ന ശ്രീ ടി. വി. ദാമോദരൻ മാസ്റ്റർ, കായിക പഠനരംഗത്ത് കുട്ടികളെ ഉന്നതിയിലേക്ക് എത്തിക്കാൻ പാടുപെട്ട ശ്രീ കീനേരി കൃഷ്ണൻ മാസ്റ്റർ, പ്രശസ്ത എഴുത്തുകാരൻ സി. വി. ബാലകൃഷ്ണൻ തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരായിരുന്നു.
തയ്യാറാക്കിയത് എം. പി. ഭാസ്കരൻ പൂർവ്വാധ്യാപകൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം
- പ്രീ പ്രെെമറി മുതൽ പ്ലസ് ടു ക്ലാസ്സുവരെ 47 ക്ലാസ്സു മുറികൾ
- 9 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്
- അസംബ്ലി ഹാൾ
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- സയൻസ് ലാബ്
- ലെെബ്രറി & വായനാ മുറി
- ഉച്ച ഭക്ഷണ ശാല
- പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം
- ഓപ്പൺ ഓഡിറ്റോറിയം
- ശലഭോദ്യാനം
- ക്രിയേറ്റീവ് കോർണർ
- ജിം
കൂടുതൽ അറിയാൻ
- ഫേസ്ബുക്ക് https://www.facebook.com/12036gcsghss/
- ബ്ലോഗ് http://12036ghsssouthtrikaripur.blogspot.com/
- ഇൻസ്റ്റാഗ്രാം https://www.instagram.com/gcsghsselambachi/
- യൂട്യൂബ് ചാനൽ https://www.youtube.com/@GCS_GHSS_ELAMBACHI
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ് ക്രോസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഫോറസ്ട്രി ക്ലബ്ബ്
- ആർട്‌സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
- ആനിമൽ ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- സ്കൂൾവിക്കി ക്ലബ്ബ്
- വിമുക്തി ക്ലബ്ബ്
- ലിറ്റിൽ വോയ്സ് ഡിജിറ്റൽ പത്രം
മാനേജ്‍മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റ് ടീമിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/മാനേജ്‌മെന്റ്
സ്കുളിന്റെ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദേവീദാസ്-(ഐ എ എസ്)
- ദിനേഷ് കുമാർ തെക്കുമ്പാട്-(ശാസ്ത്രനിരീഷകൻ)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
- പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12036
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
