ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക് ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി. 1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി. പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് GHSS സൌത്ത് തൃക്കരിപ്പൂർ .