ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്

(Fort Girls' Mission H.S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

  തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ. 150 ലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമാക്കി പണിതുയർത്തിയ മഹനീയസൗധമാണ്. ഭാരതത്തിലെ അനേകം സാമൂഹ്യ പരിഷ്കർത്താക്കളും പാശ്ചാത്യരായ നിരവധി സുമനസ്സുകളും ഒന്നിച്ചു ചേർന്നതിന്റെ ഫലമായാണ് ഈ സ്കൂൾ രൂപം കൊണ്ടത്. . അന്തഃവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ്സായി നിലകൊളളുന്നു.നിലവിലെ കെട്ടിടത്തോടു ചേർന്ന് പുതിയ ബിൽഡിംഗിൻ്റെ പണി പുരോഗമിക്കുമ്പോൾ സമീപഭാവിയിൽ തന്നെ ഒരു ഹയർ സെക്കൻ്ററി സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന് പ്രത്യാശിക്കാം.

ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ,
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 - 1864
വിവരങ്ങൾ
ഫോൺ0471 2451160
ഇമെയിൽfortgirlsmission@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43059 (സമേതം)
യുഡൈസ് കോഡ്32141001618
വിക്കിഡാറ്റQ64038012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ713
ആകെ വിദ്യാർത്ഥികൾ713
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. മുംതാസ്. എ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ചു വി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹെഡ്മിസ്ട്രസ്സ് : ശ്രീമതി. ശ്രീലേഖ എസ് ആർ

ചരിത്രം

     കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ എൽഎംഎസ് മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ സിഎംഎസ് മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു.

            തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. ഇന്ത്യൻ ഫീമെയിൽ നോർമൽ സ്കൂൾ ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ സൊസൈറ്റി എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട ചർച്ച് ഓഫ് ഇംഗ്ലണ്ട് സെനാനാ മിഷൻ സൊസൈറ്റി യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്.തുടർന്ന് വായിക്കുക

           

.സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം..

ഭൗതികസൗകര്യങ്ങൾ

തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പൗരാണിക പ്രൗഡിയോടെ നിലകൊളളുന്ന നമ്മുടെ വിദ്യാലയത്തിൽ 17 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,എൈ റ്റി ലാബ്, ഓഫീസ് റൂം, സൊസൈറ്റി, കിച്ചൺ , ടോയ് ലെറ്റ് ബ്ലോക്ക്‌, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്‌. ഇവയെല്ലാം തന്നെ കുട്ടികളുടെ ബൗദ്ധീകവും സാമൂഹ്യപരവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ സജീകരിച്ചിട്ടുളളവയാണ്. അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 25 അധ്യാ പകരും 4 അനധ്യാപകരും നമ്മുടെ വിദ്യാലയത്തിലുണ്ട് . കല, കായികം പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ പരിശീലനം നൽകുന്നു. കുട്ടിയിലെ സമാഗവികസനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപക വൃന്ദമാണ് നമ്മുടെ വിദ്യാലയത്തിന്റെ ശക്തി.

ലൈബ്രറി,ഹൈടെക് ക്ലാസ്സ്‌മുറികൾ ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല.കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

തൃതീയ സുവർണ്ണ ജൂബിലി ആഘോഷം

തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു .കൂടുതൽ വായന

മാനേജ്മെന്റ്

ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ ഉദ്ധാരണത്തിനുവേണ്ടി Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മിറ്റിയും അതിൻ്റെ പോഷക സംഘടനയായ ചർച്ച ഓഫ് ഇംഗ്ലണ്ട് സെനാന മിഷൻ സൊസൈറ്റി യുടെയും പരിശ്രമഫലമായി  നിർമ്മല സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും  ദൗത്യവുമായി  മിസ് ബ്ലാൻഫോർഡിനെ തിരുവനന്തപുരത്തക്കയച്ചു. ദീർഘകാലത്തെ കടൽയാത്രയ്ക്കുശേഷം തിരുവനന്തപുരത്തെത്തിയ ആ   മഹത് വനിത അന്ത:പുരബാലികമാർക്ക് അദ്ധ്യയനം നൽകി അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും  ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ  സമാരംഭിക്കപ്പെട്ടു. മിസ് ബ്ലാൻഫോർഡ് കൊളുത്തിയ വിജ്ഞാനത്തിൻ്റെ കൈത്തിരി അവരുടെ പിൻഗാമികളായ മിസ് കോക്സ്, മിസ് ആഡംസൺ, മിസ് കേവാമണ്ട് മുതലായവർ കെടാതെ സൂക്ഷിച്ചു. മിസ്. കോക്സിന്റെ കാലത്താണ് ഇന്നത്തെ സ്കൂൾ മന്ദിരം രാജകൊട്ടാരത്തിന്റെ സഹായഹസ്തം മൂലം പണികഴിപ്പിച്ചത്. വിദ്യാലയത്തിലെ അവസാനത്തെ മിസ്. ടെയ്ലറിന്റെ കാലത്താണ് വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.

വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി.

ഇപ്പോൾ സി എസ്  ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ  ബോർഡ്‌ ഓഫ്‌ മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ്‌ ഓഫ്‌ മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു.നമ്മുടെ വിദ്യാലയത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ സാറിന്റെ ഊർജസ്വലമായ നേതൃത്വവും കാഴ്‌ച്ചപ്പാടും ദർശിക്കാനാകും

മുൻ മാനേജർമാർ

മിസ്. ബ്ലാൻഡ് ഫോർഡ്

മിസ്. കോക്സ്

മിസ്. ബ്യൂമണ്ട്

മിസ്. ആഡംസൺ

മിസ്. ടെയ്ലർ

മിസ്. ഡേവ്സ്

മിസ്. അക്ക ഉമ്മൻ

മിസിസ്. സാറാമ്മ ജോർജ്

മിസിസ്. മേരി ജോർജ്

മിസിസ്.  മോളി ജോർജ്

മിസിസ്. സൂസൺ എബ്രഹാം

ശ്രീ. ഐപ്പ് കുരുവിള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1911 - 48 പി. ഒ. ഫിലിപ്പ്
1950 - 75 സാറാമ്മ ഫിലിപ്പ്
1975 - 83 മോളി ജോർജ്
1983 - 84 സൂസന്നാമ്മ. സി
1984 - 86 മോളി കോരൂള
1986 - 89 അച്ചാമ്മ കുട്ടി
1989 - 92 അംബികാ ദേവി
1992- 93 രാജമ്മാൾ കെ .മത്തായി
1992 - 93 സൂസമ്മ ഏബ്രഹാം
1993 - 97 ബേബി ജോൺ
1997 - 2001 സെലീല ജേക്കബ്
2001-2014 എലിസബത്ത് ഐസെക്ക്
2015-2018 ഹെലൻ വയലറ്റ് എൽ ആർ
2019-2020 മറിയാമ്മ മാത്യു
2020-2021 ജയശ്രീ ജെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
  • തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
  • പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
  • ശ്രീമതി ലളിതാംബിക ഐ.എ.എസ്,
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ ലെ റിസർച്ച് പ്രൊഫസർ ഡോ. ജെ ഗൗരിക്കുട്ടി അമ്മ
  • ചന്ദ്രമതി  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന  മലയാളത്തിലെ ചെറുകഥാകൃത്ത്  പ്രൊഫ.ചന്ദ്രിക ബാലൻ
  • പ്രശസ്ത  പിന്നണിഗായികയും കോളജ് പ്രൊഫസറുമായ ഡോ. ബി അരുന്ധതി
  • ലിംഗ വേൾഡ് റെക്കോർഡ് നേടിയ ലക്ഷ്മി രംഗൻ
  • ടെക്നോപാർക്കിലെ ഐ ഐ ഐ റ്റി എം കെ ഡയറക്ടറായ ഡോ. രാജശ്രീ എംഎസ് എസ്
  • നാഷണൽ ഹാൻഡ് ബോൾ ടീമിലെ അംഗമായ മിനി ,സജിത
  • അനന്തപുരി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനായ ഡോ. കമല ഗോവിന്ദൻ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടർ സുമ
  • ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി

തുടങ്ങി പ്രമുഖരും പ്രശസ്തരും സ്വദേശത്തും വിദേശത്തുമായി വളരെ അധികം പൂർവ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു.

കൈത്താങ്ങുകൾ

  • പി.ടി.എ

മിസ് ടൈലർ മാനേജറായിരുന്ന കാലത്താണ് ഈ വിദ്യാലയം   ഹൈസ്കൂൾ ആയി മാറിയത് അന്നത്തെ രക്ഷകർത്താക്കളുടെ കൂടെ ശ്രമഫലമായാണ് .അന്നു മുതൽതന്നെ വിദ്യാലയത്തിൽ ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ് സാന്നിത്യമായി നിലകൊള്ളുന്നു

  • പൂർവ്വവിദ്യാർത്ഥി സംഘടന

ഒരു വിദ്യാലയം ഓർക്കപ്പെടുന്നത് അവിടെ പഠിച്ച കുട്ടികളിലൂടെയാണ്.വിദ്യാലയത്തിന്റെ ഉന്നമനത്തിന് പ്രചോദനമായി സജീവമായി നിലകൊള്ളുന്ന പൂർവ്വവിദ്യാർത്ഥി സംഘടന നമുക്കുണ്ട്.2015 ലാണ് വടക്കേ കൊട്ടാരം ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ 'സർഗം' എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന ആരംഭിച്ചത്.സ്കൂളിന്റെ ചെറുതും വലുതുമായ ആവശ്യങ്ങളിൽ അവർ കൈത്താങ്ങായി നിലകൊള്ളുന്നു.

ആദ്യ സ്കൂൾ ബസ് വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സംഭാവന.ഒ എസ് എ യുടെ ശ്രമഫലമായി ശ്രീ സുരേഷ് ഗോപിയുടെ MP ഫണ്ടിൽ നിന്നും 18 ലക്ഷം രൂപമുടക്കി രണ്ടാമത്തെ സ്കൂൾ ബസ്

സ്മാർട്ട് റൂമിലേയ്ക്ക് 50 കസേരകൾ.കമ്പ്യൂട്ടർ ലാബ് നവീകരണം അതിലേയ്ക്ക് 60 സ്റ്റൂളുകൾ ,ഒരു ഓഫീസ് ടേബിൾ, 5 എക്സിക്യൂട്ടീവ് ചെയർ എന്നിവ സംഭാവന ചെയ്തു.

ബയോഗ്യാസ് പ്ലാൻറ്റ്, 10 ഓളം ഫാനുകൾ, ആംപ്ലിഫയർ, സ്പീക്കർ ഉൾപ്പെടെ സൗണ്ട് സിസ്റ്റം , എന്നിവ സജ്ജീകരിച്ച് നൽകി. പൂർവ വിദ്യാർത്ഥിനി ബിന്ദുവിൻ്റെ സഹായത്തോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്താൽ 18 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം നടത്തി കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, 13 സെറ്റ് ഡെസ്ക്ക്, ബെഞ്ച് എന്നിവ വാങ്ങി നൽകി. ക്ലാസ്സ് മുറിയിലേക്ക് 3 ടേബിൾ, 1 ബ്ലാക്ക് ബോർഡ്, എന്നിവ ശ്രീമതി. ശ്യാമ സംഭാവന ചെയ്തു.സ്കൂൾ ആർച്ച് ബോർഡ് എന്നിവ നൽകി ഓൺലൈൻ പഠനത്തിനായി 15 ടാബുകൾ 1,41,000 രൂപ ചെലവഴിച്ച് നൽകി. ഉച്ചഭക്ഷണ പദ്ധതിയുടെ അരി വിതരണത്തിനായി ഒരു വെയിങ് മെഷീൻ സംഭാവന നൽകി.ചികിൽസാ സഹായം ; ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ക്യാഷ് അവാർഡുകൾ, പഠനോപകരണങ്ങൾ, ഭക്ഷ്യകിറ്റ്, അങ്ങനെ ചെറുതും വലുതുമായ സഹായം നൽകി ഒ എസ് എ മാതൃകാപരമായ സേവനം വിദ്യാലയത്തിനു നൽകുന്നു .

വഴികാട്ടി

  • പത്മ വിലാസം റോഡിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടക്ക് സമീപം.
  • അഗ്രോ ഇൻഡസ്ട്രിക്ക് എതിർവശം.