ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഹൈസ്കൂൾ വിഭാഗത്തോട് ചേർന്ന് അപ്പർ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. അപ്പർ പ്രൈമറിയിൽ ഏഴ് അധ്യാപകർ ഉണ്ട്. ഇതിലേക്കായി ഒൻപത് ലാപ്ടോപ്പുകളും നാല് പ്രൊജക്ടറുകളും  നിലവിലുണ്ട്. ക്ലാസ് റൂമുകളിൽ കൊണ്ടുപോയി പഠന പ്രവർത്തനങ്ങൾക്ക്  ഉപയോഗിക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉള്ള കുട്ടികൾക്ക് സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ ഫീൽഡ് ട്രിപ്പ് വർക്ക്ഷോപ്പ് മുതലായവ സംഘടിപ്പിക്കുന്നു. കൂടാതെ ക്വിസ്,പോസ്റ്റർ ഉപന്യാസം, പ്രസംഗം, ശാസ്ത്ര നാടകം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വാർഷിക ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികൾക്കായി എസ് എസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ചരിത്ര മ്യൂസിയം സന്ദർശിക്കൽ, വിദ്യാലയം പ്രഗൽഭ നോടൊപ്പം തുടങ്ങിയ പരിപാടികൾ എസ് എസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു. നല്ല രീതിയിൽ തന്നെ ഗണിത താല്പര്യം വളർത്തുക, ഗണിത ക്രിയകൾ ലളിതമായി മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി മാത് സ് ക്ലബ് പ്രവർത്തിക്കുന്നു. ഗണിത നാടകം ജ്യോമിതീയ നിർമ്മിതി മുതലായ പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിന് ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.