2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോൽസവം June വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. DTA പ്രസിഡന്റ് ശ്രീ.വടുവൊത്ത് കൃഷ്ണകുമാർ അധ്യക്ഷ പദം അലങ്കരിച്ച മീനിംഗിൽ സൗത്ത് ആഫിക്കയിലെ വിവിധ സ്ക്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപികയായി പ്രവർത്തിച്ച മതി. രോഷ്നി ജോർജ് നൈനാൻ വിഷ്ടാതിഥിയായിരുന്നു. സ്ക്കൂൾ വൈസ് ചെയർമാൻ റവ. പി.കെ ചാക്കോ അച്ചൻ ,ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ നായർ സ്ക്കൂൾ മാനേജർ ശ്രീ. സുകു സി. ഉമ്മൻ, പൂർവവിദ്യാർത്ഥിനി ശ്രീമതി.റാണി .എൻ . ഡി. എന്നിവർ പങ്കെടുത്തു.

വായനാവാരം

ജൂൺ 19 തന്നെ പ്രത്യേക അസംബ്ലിയോടെ വായനാ വാരത്തിന് തുടക്കം കുറിച്ചു. വിവിധ പത്രങ്ങൾ വിദ്യാലയത്തിലെത്തിക്കുന്ന പ്രോഗ്രാമുകളും നടത്തപ്പെട്ടു. വായനാക്കുറിപ്പ് അവതരിപ്പിക്കൽ, വായനാ ഗാനം, വായനാ ദിനസന്ദേശങ്ങൾ കിസ് പ്രസംഗം കാവ്യാലാപനം തുടങ്ങി വായന വളർത്തുന്ന പല മത്സരങ്ങളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കേരള കൗമുദിയും പി.എൻ . ഫൗണ്ടേഷന് ഒരുമിച്ച വായനാവാരവുമായി ബന്ധപ്പെട്ട് സംഘടിച്ച മത്സരത്തിൽ കുമാരി ദിവ്യലക്ഷമി ഒന്നാം സ്ഥാനം നേടി.

യോഗാ ദിനം ജൂൺ 21

യോഗദിനത്തിൽ യു.പി. ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥിനികളെയും ഉൾപ്പെടുത്തി യോഗ ചെയ്തു. ഇതിന്റെ ഒരു വീഡിയോ ഫിറ്റ് ഇന്ത്യാ ചാനലിൽഅപ്‌ലോഡ് ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്റേഡിയത്തിൽ യോഗ ദിനത്തിൽ നടന്ന പരിപാടിയിൽ ഗൈഡിങ്ങിലെ കുട്ടികൾ പങ്കെടുത്തു. യോഗ ദിനത്തോടനു ബന്ധിച്ച് തിരുവനന്തപുരം രാജ്‌ഭവനിൽ നടന്ന യോഗ പരിശീലനത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മിനൽ എൻ കേരള ഗവർണർക്കൊപ്പം പങ്കെടുത്തു.

സംഗീത ദിനം

സംഗീത ദിനവുമായി ബന്ധപ്പെട്ട് കാവ്യാലാപനം, വിവിധ സിനിമഗാനങ്ങൾ  കോർത്തിണക്കിക്കൊണ്ട്  ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു. 10 A ലെ അന്ന ഡെൻസി സംഗീതത്തിന്റെ മാസ്മരികതെയെക്കുറിച്ച് ഒരു പ്രസംഗം അവതരിപ്പിച്ചു.

ജൂൺ 15 ന് ലോക വയോജന പീഢന വിരുദ്ധ ബോധവൽക്കരണ ദിനത്തിൽ കുട്ടികൾ അതുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി.

ജൂൺ 26

ലോകലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധ ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. 9 A യിലെ  സംഗീത വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ഗാനം വിദ്യാർത്ഥികൾ ആലപിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ മാതാ പിതാക്കൾക്കും ലഹരി എന്ന സമൂഹിക വിപത്തിനെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടിയെ തുടർന്ന് കലാജാഥ വിദ്യാലയത്തിനു ചുറ്റും നടത്തുകയുണ്ടായി. അതിൽ ഗൈഡിംഗിലെ കുട്ടികൾ അവതരിപ്പിച്ചതെരുവുനാടകം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.

ജൂലൈ 5 ബഷീർ ദിനം

പ്രമുഖ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ ജീവിത ചരിത്രം പ്രത്യേക അസംബ്ലിയിൽ അവതരിപ്പിക്കുക ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട  സാഹിത്യ ക്വിസും സംഘടിപ്പിച്ചു.

ക്ലബ് ഉത്ഘാടനം

ഈ അധ്യയനവർഷത്തെ വിവിധ ക്ലബ്ലുകളുടെ ഉത്ഘാടനം 18-7-2022 തിങ്കളാഴ്ച നടന്നു. St.Joseph's HSS ലെ അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ.വി. പൊഴിയൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. ശ്രീലേഖ ടീച്ചർ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.  

      കുട്ടികളിലെ സർഗവാസന വളർത്തുന്നതിന് വിദ്യാരംഗം പോലെയുള്ള ക്ലബുകൾ വ ഹിക്കുന്ന പങ്കിനെപ്പറ്റി ഉത്ഘാടകൻ ഓർമ്മിപ്പിച്ചു. ചിന്തോദ്ദീകകവും ലളിത സുന്ദരവുമായ ഉദ്ഘാടന പ്രഭാഷണം കൊണ്ട് ശ്രീ. രാജൻ വി.പൊഴിയൂർ സർ വിദ്യാർത്ഥികളെയും അധ്യാപകരെയും ആവേശത്തിലാക്കുകയും ചെയ്തു ഉത്ഘാടന പ്രസംഗത്തിനിടെ ധാരാളം ചോദ്യങ്ങൾ അദ്ദേഹം കുട്ടികളോട് ചോദിക്കുകയും ശരി ഉത്തരം പറഞ്ഞവർക്ക് സമ്മാനം നൽകുകയും ചെയ്തു. വർക്ക് എക്സ്പീരിയൻസ് ക്ലബ് അംഗങ്ങൾ ചാർട്ട് പേപ്പർ കൊണ്ട് തയാറാക്കിയ ഒരു ഷർട്ട് ഉദ്ഘാടകന് സമ്മാനിച്ചു. വിവിധ ക്ലബ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

ജൂലൈ 21

ചാന്ദ്ര ദിനം

ചാന്ദ്രദിനം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയായി നടത്തി. കുമാരി ദേവ നന്ദ ചാന്ദ്രദിന സന്ദേശം നൽകി കൂട്ടിൽ ചാന്ദ്രദിനപ്പാട്ട് ആലപിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.

DREAM

ഡ്രഗ് റെസിസ്റ്റൻസ് എജൂക്കേക്ഷൻ പ്രോഗാം

15-7-2022 വെള്ളിയാഴ്ച ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ഡ്രഗ് അഡിഷൻ, മൊബൈൽ ഫോൺ അഡിഷൻ എന്നീ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു.

ഇന്റർ നെറ്റ്, മൊബൈൽ ഫോൺ ഉപയോഗവും ദൂഷ്യങ്ങളും ബോധവൽക്കരണ ക്ലാസ്

10 - 8 - 2022 തിങ്കളാഴ്ച 9-ാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കേരള പോലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും ചേർന്ന് ക്ലാസ് എടുത്തു

ആഗസ്റ്റ് 6

ഹിരോഷിമാ ദിനം

പ്രത്യേക അസംബ്ലി ഹിരോഷിമാദിന ഗാനം, സുടോ കൂപക്ഷി നിർമ്മിക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു

ക്വിറ്റ് ഇന്ത്യ ദിനവും പ്രത്യേക പരിപാടികളോടെ ആചരിച്ചു.

75ാം സ്വാതന്ത്യദിനം

ആഗസ്റ്റ് 13, 14, 15 തീയതികളിൽ വിപുലമായ സംഘടിപ്പിച്ചു."ഹർ ഘർ തിരംഗ് " എന്ന പ്രധാന മന്ത്രിയുടെ നിർദേശം പാലിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും ദേശീയ പതാക നൽകി

13 ന് ദേശീയ പതാക വിദ്യാലയ മുറ്റത്ത്‌ ഉയർത്തി.

14 ന് സന്ധ്യയ്ക്ക് 75 മൺ ചരാതുകൾ സ്ക്കൂൾ അങ്കണത്തിൽ തെളിയിച്ചു.

15 ന് ദേശീയത, മത സൗഹാർദ്ദം മുതലായവ വിളിച്ചോതുന്ന വർണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.

ഓണാഘോഷം

ആഗസ്റ്റ് 17, തിങ്കളാഴ്ച അതിവിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ തന്നെ അതി മനോഹരമായ അത്തപ്പൂക്കളം തയ്യാറാക്കി. ഓണത്തിന്റെ ഐതിഹ്യം സൂചിപ്പിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു. വഞ്ചിപ്പാട്ട് കൃഷിപ്പാട്ട്, തുമ്പി തുള്ളൽ സംഘനൃത്തം തുടങ്ങിയ വൈവിദ്ധ്യ മാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളുടെ തിരുവാതിര, പായസ വിതരണം എന്നിവയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. നമ്മുടെ വിദ്യാലയത്തിലെ ഓണാഘോഷം മീഡിയ വൺ ചാനൽസംപ്രേഷണം ചെയ്തു.

ഒക്ടോബർ 9-തപാൽ ദിനം.

          നാഷണൽ പോസ്റ്റൽ വീക്കിന്റെ സഹകരണത്തോടെ സ്കൂളിൽ ഒരു പോസ്റ്റ്‌ ഓഫീസ് പ്രവർത്തിച്ചു. പോസ്റ്റ്‌ കാർഡ് നൽകി ഫ്രണ്ടിന് ലെറ്റർ എഴുതുകയും പോസ്റ്റ്‌ ചെയ്തശേഷം അത് പോസ്റ്റ്‌മാൻ കൈമാറുകയും ചെയ്യ്തു.ഡോ. വിഷ്ണു അമ്പരീഷ് എം. എസ് സ്കൂൾ തല പോസ്റ്റ്‌ ഓഫീസ് പ്രവർത്തനം ഉത്ഘാടനം ചെയ്തു.

ഡിസംബർ-3 ഭിന്നശേഷി ദിനം.

       ഭിന്നശേഷി ദിന അസംബ്ലിക്ക്  നേതൃത്വം നൽകിയത് ഭിന്നശേഷി വിദ്യാർത്ഥികളായിരുന്നു. നിങ്ങൾക്കൊപ്പം ഞങ്ങളും " എന്ന ഒരു ആശയത്തിൽ ബാനർ സ്കൂളിൽ പ്രദർശിപ്പിക്കുകയും അതിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥിനികളും ഒപ്പ് വയ്ക്കുകയും ചെയ്തു.

ക്രിസ്മസ് സെലിബ്രേഷൻ.

            ക്രിസ്മസ്  സെലിബ്രേഷൻ ഡിസംബർ23 വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. കണ്ണമ്മൂല ദൈവീക സെമിനാരിയിലെ റവ. ഡേവിഡ് ജോയ് അച്ഛൻ വിശിഷ്ടാതിഥിയായിരുന്നു. ലവ് ഫെസ്റ്, കേക്ക്, ക്രിസ്മസ് കൊയർ, ക്രിസ്മസ്  ഡാൻസ്, സ്കിട്, സ്പെഷ്യൽ  ഡാൻസ്,  അങ്ങനെ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സ്കൂൾ വാർഷികം

              159മത്തെ സ്കൂൾ വാർഷികം 2023 ജനുവരി 27 തീയതി സമുചിതമായി  ആഘോഷിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ ജോണിച്ചൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സൗത്തേൺ  റെയിൽവേ ഡിവിഷണൽ  പേഴ്സണൽ ഓഫീസർ ശ്രീ. എം. ഐ. ലിപിൻ രാജ് ഐ. ആർ. സി ഉത് ഘാടനം നിർവഹിച്ചു. സ്കൂൾ വൈസ്  ചെയർമാൻ റവ. പി. കെ.ചാക്കോ അച്ഛൻ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. തുടർന്നുള്ള കൾച്ചറൽ  പ്രോഗ്രാമിന്റെ ഉത് ഘാടനം സൈൻ  സീരിയൽ  മിമിക്രി ആർട്ടിസ്റ്റ്  ശ്രീ.  ശിവ സൂര്യ ഉത്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ  എസ്. എസ്. എൽ. സി എക്സാമിന് മികവ് പുലർത്തിയ കുട്ടികൾക്കുള്ള സ്പെഷ്യൽ  അവാർഡുകൾ വിതരണം ചെയ്തു.