ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ | |
---|---|
![]() | |
വിലാസം | |
പെരിക്കല്ലൂർ പെരിക്കല്ലൂർ പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04936 234230 |
ഇമെയിൽ | hmghssperikkalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15038 (സമേതം) |
എച്ച് എസ് എസ് കോഡ് | 12038 |
യുഡൈസ് കോഡ് | 32030200730 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 308 |
പെൺകുട്ടികൾ | 273 |
ആകെ വിദ്യാർത്ഥികൾ | 923 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനുരാജൻ |
വൈസ് പ്രിൻസിപ്പൽ | ഷാജി കെ ജി |
പ്രധാന അദ്ധ്യാപകൻ | ഷാജി കെ ജി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ജി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രേസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീ നദീതീരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പെരിക്കല്ലൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.
1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
അധ്യാപകർ
ഓഫീസ് ജീവനക്കാർ
- വിനോദ് (ക്ലർക്ക്)
- സുനിത(ഓഫീസ് അറ്റൻഡന്റ്)
- ദീപ (ഓഫീസ് അറ്റൻഡന്റ്)
- ടോമി കെ (എഫ് ടി സി എം)
മുൻ സാരഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15038
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ