ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പെരിക്കല്ലൂർ ഗവണ്മെന്റ് ഹൈസ്കൂൾ ന്റെ സന്നദ്ധ സേവന പ്രവർത്തങ്ങളിൽ കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ഇവിടുത്തെ ഗൈഡ് യൂണിറ്റ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.2013 ൽ  L P സ്കൂൾ ആധ്യാ പികയായ ശ്രീമതി റസിയ എ. ജി. ആണ് ഈ വിദ്യാലയത്തിൽ ആദ്യമായി ഗൈഡ് യൂണിറ്റ് ആരംഭിച്ചത്.

കോവിഡ് കാലത്ത് കുട്ടികൾ നിർമിച്ച മാസ്കുകൾ പ്രധാനാധ്യാപികയ്ക്ക് കൈമാറുന്നു


അച്ചടക്കത്തിലും സേവനരംഗങ്ങളിലും ഗൈഡ് നിയമങ്ങൾ പാലിക്കുന്നതിലും ഇവിടുത്തെ വിദ്യാർഥികൾ ഏറെ മുന്നിൽ ആണ്. രാജ്യപുരസ്‌കാർ അവാർഡുകൾ എല്ലാ വർഷവും ഇവരെ തേടിയെത്തുന്നു.2018 ഓടെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഹൈസ്‍‍ക‍ൂൾ ആധ്യാപിക ആയ ശ്രീമതി സുഭാവതി ടീച്ചറും യു പി അധ്യാപികയായ ശ്രീമതി ഷീബ ടീച്ചറും ഏറ്റെടുക്കുകയും ഗൈഡ് പ്രവർത്തങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. കോവിഡ് കാലത്ത് വിദ്യാലയ പരിസരം ശുചീവരുത്തിയും മാസ്ക് നിർമിച്ചു വിതരണം ചെയ്തും കോവിഡ് ബോധവത്കരണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും പ്രതിസന്ധികാലഘട്ടത്തെ എങ്ങനെ തരണം ചെയ്യാമെന്ന കാര്യത്തിൽ ഇവർ മാതൃകയായിരിക്കുകയാണ്. ഇവരുടെ പ്രവർത്തനമികവിൽ ആകൃഷ്ടരായി കൂടുതൽ വിദ്യാർഥികൾ അംഗത്വം ലഭിക്കുന്നതിനുവേണ്ടി മുന്നോട്ട് വരുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.