ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ അധ്യാപകരായ സന്തോഷ് പി ആർ , ശംന പി എസ് എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കഴിഞ്ഞ 10 വർഷമായി പെരിക്കല്ലൂർ സ്കൂളിൽ JRC UNIT പ്രവർത്തിച്ച് വരുന്നു

  സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്വം കുട്ടികളിൽ വളർത്തിയെടുക്കാൻ ജൂനിയർ റെഡ് ക്രോസ്സ് ന് സാധിക്കുന്നു. സ്കൂളിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ സജീവമായി  സാന്നിധ്യം അറിയിക്കുന്നുണ്ട്. കൗൺസിലറുടെ നേതൃത്വത്തിൽ ട്രാഫിക് ഡ്യൂട്ടി, സാനിറ്റേഷൻ ഡ്യൂട്ടി , ക്ലീനിങ് ഡ്യൂട്ടി തുടങ്ങിയ വിവിധ ചുമതലകൾ കുട്ടികൾ ഏറ്റെടുത്തു നടത്തുന്നു. സഹായം ആവശ്യമുള്ള   സഹപാഠികൾക്ക് കൈത്താങ്ങായി മാറാനും JRC കേഡറ്റുകൾ  സദാ ജാഗരൂകരാണ്. കൂടാതെ മാസ്ക് നിർമ്മാണ ചലഞ്ചിൽ നമ്മുടെ കേഡറ്റുകൾ

പങ്കെടുത്തു മാസ്ക് നിർമ്മിച്ച് സ്കൂളിലേക്ക് നൽകി.