ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • 2021 എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും പരീക്ഷയെഴുതിയ 26 പേരിൽ 22 പേർക്കും ഫുൾ എ പ്ലസ് ഉൾപ്പെടെ 23 ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു എന്നത് സ്കൂൾ ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടമാണ്.
  • ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ആദ്യ ബാച്ച് മുതൽ തുടർച്ചയായ നൂറ് ശതമാനം വിജയം
  • സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടന്ന  പ്രാദേശിക ചരിത്ര രചന മത്സരത്തിൽ  സംസ്ഥാനതലത്തിൽ  വിദ്യാലയത്തിലെ ഗംഗ കെ ജി അൻസഫ് അമാൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടുകയും സംസ്ഥാനതല  ചരിത്ര ക്യാമ്പിൽ  പങ്കെടുക്കുകയും ചെയ്തു.
  • തദ്ദേശീയ കളിപ്പാട്ട  നിർമാണ മത്സരത്തിൽ 10-ാം ക്ലാസിലെ മുഹമ്മദ് സിനാൻ ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹനായി
  • ശാസ്ത്രരംഗം 2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചനയിൽ വിദ്യാലയത്തിൽ നിന്നും ബിബിന ബെന്നി ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുകയും സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു
  • ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്നടന്ന പ്രസംഗമത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ശ്രീ സാൻവിക ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
  • ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഉപന്യാസരചനാ മത്സരത്തിൽ 3-ാം ക്ലാസിലെ അലൻ സി തോമസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


വർഗ്ഗങ്ങൾ (++): (+)