മാതാ എച്ച് എസ് മണ്ണംപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപേട്ട

വരാക്കര പി.ഒ., തൃശ്ശൂർ
,
680302
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04802752320
ഇമെയിൽmathahsmannampetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.തോമസ് കെ.ജെ.
അവസാനം തിരുത്തിയത്
03-06-2021Mathahsmannampetta
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു

ത്യശു൪ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന മാത ഹൈസ്ക്കുൂൾ പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഒാരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളിക്കൂടം . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.എൽ പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥികളും,യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291വിദ്യാർത്ഥികളും,, എച്ച് എസ് വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.കാലമെത്ര കയ്യ്പ്പുകർന്നാലും ഒാർമ്മകളെത്ര കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ നാമധേയത്തിലുളള മാതാ സ്ക്കൂൾ.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം അദ്ധ്യാപകരുടെ പേര്
1935 - 1940 ശ്രീ കൃഷ്ണൻകുട്ടി മേനോൻ
1940- 1973 ശ്രീ കുഞ്ഞികണ്ടൻ മാഷ്
1973- 83 എം.എൽ ആൻറണി
1983 - 89 ടി. ജെ. ജോസ്
1990 - 93 എം. എൽ. ജോസ്
1994- 96 പി. വി. ജോസ്
1997- 99 കെ. പി. ജോർജ്ജ്
2000 കെ. ആർ. വർഗ്ഗീസ്
2001 - 02 ഹെൻറി ജോർജ്ജ്
2003 - 04 ലിസ്സി ലാസർ കെ.
2005- 07 എ. ടി. സണ്ണി
ഏപ്രിൽ2007-ഏപ്രിൽ2010 സി. വി. ഡെയ്സി
ജൂൺ 2010- 2011 ഡിസംബർ സി.ആർ മാത്യു
2012 ഫെബ്രുവരി - മാർച്ച് 2014 ലീന എ.ഒ
2014 - മാർച്ച്2020 ആനീസ് പി.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1.ശ്രീ.ടി. ഉണ്ണികൃഷ്ണൻ

പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. വോയ്സ് മോഡുലേഷനിൽ അദ്ദേഹം വളരെ ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്, ശബ്ദത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അനേകം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. ഗായകരെ കൂടുതൽ ശ്രേണിയും, വഴക്കമുള്ള ശബ്ദവും തയ്യാറാക്കുന്നതിനായി നിരവധി അപൂർവ്വമായ സാങ്കേതികവിദ്യകളും വ്യായാമങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വോട്ട് സംബന്ധിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി ഓടോളാരിയോളജി അസോസിയേഷനുകളുടേയും എന്റർ ഡിപ്പാർട്ടുമെൻറുകളുടേയും സെമിനാറുകളിലും സ്ഥിരം ശബ്ദ ഡിസോർഡേഴ്സിനായി സ്വാഭാവിക രോഗത്തിനുള്ള വഴികൾക്കും അദ്ദേഹം പതിവായി ക്ഷണിച്ചിട്ടുണ്ട്.

  • 2. ശ്രീ.ഷാജി നെല്ലായി -ആ൪ട്ടിസ്റ്റ്,എഴുത്തുക്കാരൻ
  • 3. ശ്രീ.ശിവദാസൻ.പി -എൻ സി ടി ഇ(നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ)യിൽ സാങ്കേതിക വിദഗ്ദനായി പ്രവർത്തിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേയിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.
  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ
  • നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ
അക്ഷാംശം-10.429623,രേഖാംശം -76.293973
  • സ്കൂൾ ഫോൺ നമ്പർ:04802752320,
  • സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com
{{#multimaps:10.42885,76.29309|zoom=15}}

ഉപതാളുകൾ

ഗാലറി

തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്ര വാർത്ത
ഗാന ഗന്ധർവൻ പത്മശ്രീ.ഡോ.കെ.ജെ യേശുദാസ് സ്കൂളിലെ ആനുവൽ ഡേ ഉദ്ഘാടനം ചെയ്യുന്നു
ഗാന ഗന്ധർവൻ പത്മശ്രീ.ഡോ.കെ.ജെ യേശുദാസ് സ്കൂളിൽഎത്തിയപ്പോൾ
പൂർവ്വ വിദ്ധ്യാർത്ഥിയായ ആർട്ടിസ്റ്റ് സുധീർ പി .എസ് .വരച്ച ചിത്രം ദാസേട്ടന് അസി.കളക്റ്റർ വിനയ് ഗോയൽ എെ എ എസ് കെെമാറുന്നു
എച്ച്.എം,സ്കൂൾ മാനേജർ,പി.ടി.എ എക്സിക്യുട്ടീവ്സ് ബഹു. വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥിനെ സ്വീകരിക്കുന്നു
വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു
വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു
ബഹു.കൃഷി മന്ത്രി. അഡ്വ.വി.എസ്.സുനിൽകുമാർ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുന്നു
ബഹു.കൃഷി മന്ത്രി. അഡ്വ.വി.എസ്.സുനിൽകുമാർ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുന്നു
ഗാനഗന്ധർവൻ പത്മശ്രീ.ഡോ.കെ.ജെ യേശുദാസ് കുട്ടികളോടൊത്ത്
യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുന്നത് ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ
ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു

പൂർവ വിദ്യാർത്ഥി സംഘടന

90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ ശ്രീമതി ലീന. വി. എഴുതിയത്........
ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. ചങ്ങാതിക്കൂട്ടം @90 മധുരം നുണഞ്ഞ് കൈകോർത്ത് നിന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്

ഓട്ടോഗ്രാഫ് '98
എസ് . എസ്. എൽ. സി 98 ബാച്ച്

കാലം മായ്കാത്ത ഓർമകളും വീണ്ടെടുക്കാനാകാത്ത അനുഭവങ്ങളും മനസ്സു നിറയെ സ്നേഹവുമായി രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആ പള്ളിക്കൂടത്തിൽ ഞങ്ങളും ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ഒത്തു കൂടിയപ്പോൾ.......... ചിരകാല സ്മരണകളും പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദങ്ങളും അറിഞ്ഞും അറിയാതെയും പോയ പ്രണയങ്ങളും മനസ്സിൽ മിന്നിമറഞ്ഞ നിമിഷങ്ങൾ........ അക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകരുടെ ഓർമപ്പെടുത്തലുകൾക്കു മുൻപിൽ അന്നത്തെ ആ പഴയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആയി മാറിയ സുവർണ നിമിഷങ്ങൾ........... അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തുക്കളായ രോഷ്‌നിയുടെയും രതീഷിന്റെയും ഓർമകളിൽ ആദരാഞ്ജലികൾ അർപ്പിച്ച നിമിഷങ്ങൾ.......... എത്തിച്ചേരാൻ കഴിയാതെ പോയ നിർഭാഗ്യരായ കൂട്ടുകാരെയും കൂട്ടി വീണ്ടുമൊരു ഒത്തുചേരൽ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ..........


പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 92 ബാച്ചിലെ ശ്രീമതി സനിത........

വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ, ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എൻ്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ.

92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്

കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു. വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബി സാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ ഇന്നും.... എന്നും