മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
നേട്ടങ്ങൾ
- ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം
തൃശൂർ റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം ഹൈസ്കൂൾ വിഭാഗം ,മികച്ച നടിയായി തിരഞ്ഞെടുത്ത മാതാ HS മണ്ണംപേട്ടയിൽ 9B യിൽ പഠിക്കുന്ന ആർഷക്ക് അഭിനന്ദങ്ങൾ
- ജില്ലാശാസ്ത്രമേള
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹരായിരിക്കുന്നു.
- സോഫ്റ്റ് ബോൾ,ഖൊ ഖൊ
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിന് ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി..
- കരാട്ടെ ചാമ്പ്യൻഷിപ്പ്
ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ
സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന്
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
- 2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു.
- 2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.
- 2016 വർഷത്തെ സംസ്ഥാന സ്കൂൾ വോളിബോൾ ജേതാക്കൾ.
- കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്നേഹ എം.എ
- സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്.
- സെപക്-താക്രോ സംസ്ഥാനചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9 C യിൽ പഠിക്കുന്നു സയന എം.എ സ്വർണ്ണ മെഡൽ കരസ്ഥമാക്കി .
- വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(ക്ളാസ്സ് 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
- പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
- ഡി.സി.എൽ സ്കോളർഷിപ്പ് പരീക്ഷയിൽ 3പേർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും,150 പേർക്ക് എ+ ഉം കിട്ടിയിട്ടുണ്ട്
- മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
- കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
- 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
- ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
- സംസ്കൃതനാടകം എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് രണ്ടാം സ്ഥാനം.
ഗാലറി
-
തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു
-
കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ
-
കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം
-
ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ സയന എം.എ
-
ഐ ടി മേളയിൽ രണ്ട് വർഷം ഉപജില്ല ചാമ്പ്യൻമാർ (2014 , 2018)
-
സംസ്കൃതോത്സവം എച്ച്. എസ്. വിഭാഗം ഒന്നാം സ്ഥാനം ഉപജില്ലയിൽ
-
ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹേമന്ത് പി,
-
ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി
-
സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം
-
കൃഷ്ണ ശങ്കർ 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടി.
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം പത്ര വാർത്ത
-
ആർഷ-മികച്ച നടി-2022റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം
ഒരു മണിക്കൂർ മുമ്പ് ആശുപത്രി കിടക്കയിൽ;ശേഷം അരങ്ങിലെ മികച്ച നടി.
കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.
ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും.