മാതാ എച്ച് എസ് മണ്ണംപേട്ട/Say No To Drugs Campaign
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്കൂൾതല ഉദ്ഘാടനം പി.ടി.എ പ്രസിണ്ടന്റ് ശ്രീ ലിജോ ഡേവീസും നിർവ്വഹിച്ചു.Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.വരന്തരപ്പിള്ളി എസ് ഐ . ബസന്ത് സി.സി സർ, സീനിയർ ഗ്രേഡ് പോലീസ് ഓഫീസർ ധനേഷ് സാറും സ്കൂളിൽ ആന്റി നാർക്കോർട്ടിക് സെൽ രൂപികരണത്തോടനുബദ്ധിച്ച് സംസാരിച്ചു. "ലഹരി ഉപയോഗം വേണ്ടേ വേണ്ട" എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ കൈകൊണ്ട് പെയിന്റ് ഉപയോഗിച്ച് വൻമരം തീർത്തു..