മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24

സയൻസ് ക്ലബ്ബ് കൺവീനർ - സൗമ്യ ജോസ് പ്രസിഡന്റ് - സാന്ദ്ര സി.എം. വൈസ് പ്രസിഡൻറ് -ആര്യ പി.എം.

സയൻസ് ക്ലബ്‌ റിപ്പോർട്ട് 2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. 2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ്‌ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്‍വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി. നവംബർ 12 പക്ഷി നിരീക്ഷണ ദിവസത്തോടനുബന്ധിച്ച് പക്ഷികളെ നിരീക്ഷിക്കൽ,കൂടുകൾ നിരീക്ഷിക്കൽ,ഇരപിടിക്കുന്ന രീതികൾ എന്നിവ കണ്ടെത്തി. ഫോട്ടോ, വീഡിയോ പ്രദർശനം നടത്തി. ശാസ്ത്ര ക്വിസ് ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. 2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള അമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രോജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു. എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.
യുപി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താൻ പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട്. ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്താറുണ്ട് സസ്യങ്ങളിലെയും ജന്തുക്കളിലെയും കോശങ്ങളെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഔഷധസസ്യ പ്രദർശനം ഒരുക്കിയിരുന്നു. ഊർജ്ജസ്രോതസ്സുകൾ പരിചയപ്പെടുത്തുന്നതിനായി ചെറിയ വർക്കിംഗ് മോഡൽസ് ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ഊർജസംരക്ഷണത്തിന് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹരിതസസ്യങ്ങൾ കൊണ്ട് സ്കൂൾ പരിസരം മോടിയാക്കാൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിവിധതരം വിത്തുകളുടെ പ്രദർശനവും നടത്തി ആഹാരത്തിലെ പോഷക ഘടകങ്ങളെക്കുറിച്ചും അടങ്ങിയ ആഹാരപദാർത്ഥങ്ങളെ കുറിച്ചുമുള്ള അറിവ് പകരാനായി പപ്പറ്റ് ഷോ നടത്തി. തെറ്റായ ആഹാരശീലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ബോധവൽക്കരണം കുട്ടികളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സയൻസ് ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി. നവംബർ 12 രണ്ട് പക്ഷിനിരീക്ഷണ ദിവസത്തോടെ അനുബന്ധിച്ച് പക്ഷികളെ നിരീക്ഷിക്കൽ,കൂടുകൾനിരീക്ഷിക്കൽ,ഇരപിടിക്കുന്ന രീതികൾ എന്നിവ കണ്ടെത്തി. ഫോട്ടോ, വീഡിയോ പ്രദർശനം നടത്തി. ശാസ്ത്ര ക്വിസ് ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ, ക്വിസ് എന്നിവയുടെ മത്സരം നടത്തി.കൂടാതെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി , ഫാൻസി , പ്രസംഗ മത്സരം, ഗാന്ധി ഗാനങ്ങൾ തുടങ്ങിയവയും നടത്തുകയുണ്ടായി