ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രമേള റിപ്പോർട്ട്- 2025-26

ചേർപ്പ് ഉപജില്ല ഒക്ടോബർ 15ന് ആലപ്പാട് GLPS ൽ നടന്ന ചേർപ് ഉപജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 35 ഓളം കുട്ടികൾ പങ്കെടുത്തു. സയൻസ് ഫെയർ ഹൈ സ്കൂൾ വിഭാഗം ഓവർ ഓൾ അഞ്ചാം സ്ഥാനം കൈവരിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. HS വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കി റവന്യു ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 8 എ യിലെ ചാരുത് ചന്ദ്ര വി സ്‌, 10 ബി യിലെ ആദിലക്ഷ്മി കെ സ്‌ എന്നിവരാണ് ഈ ഇനത്തിൽ മത്സരിച്ചത്. പുതുതായി ഉൾപ്പെടുത്തിയ തത്സമയ മത്സരമായ individual project ഇലക്ട്രോണിക്സ് വിഭാഗത്തിൽ മത്സരിച്ച 8c യിലെ ലേയസ് ജിജോയും എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്തമാക്കി റവന്യൂവിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ടാലെന്റ് സെർച്ച്‌ എക്സാമിനേഷനിൽ XA യിലെ ജെനിഫർ ലിക്സൺ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്തമാക്കി. വർക്കിംഗ്‌ മോഡൽ ( ജോവിൻ ഷൈജെൻ XC, എഷിൻ സ്‌ മഞ്ഞളി XB) 4 th place with C ഗ്രേഡ്. സ്റ്റിൽ മോഡൽ (അളഘ നന്ദ മനേഷ് 8ബി, ഓളീവിയ റോയ് 8B) ബി ഗ്രേഡ്. ഇമ്പ്രൊവൈസഡ് എക്സ്പീരിമെൻറ്സ് ( അശ്വിൻ ഇ നായർ XB, അക്ഷയ് എ നായർ 9A) സി ഗ്രേഡ്. റോബോട്ടിക്സ് ആര്യൻ സി സ് 4th place with സി ഗ്രേഡ്. IOT ആഷിഷ് വിനോജ് XA 4th place സി ഗ്രേഡ്. സയൻസ് സെമിനാർ അവന്തിക കെ യു 9ബി, സയൻസ് ക്വിസ് തരുൺ മഹേഷ്‌ 9എ, ദേവപ്രിയ 8 എ എന്നിവരും പങ്കെടുത്തു. UP വിഭാഗം ആലപ്പാട് ജി.എൽ. പി. എസിൽ നടന്ന ചേർപ്പ് ഉപജില്ലാശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ നിന്നു 12 കുട്ടികളാണ് പങ്കെടുത്തത്. യു. പി വിഭാഗം പുതിയ മത്സരഇനമായ പരിസരനിരീക്ഷണത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 5 ബി യിലെ ശ്യാമപ്രിയ പി എസ് ഉം5 സി യിലെ റെയ്‌ചെൽ ജിൻസൺ ഉം ആണ് പരിസരനീരിക്ഷണത്തിൽ മികച്ച പ്രകടനം ഗ്രേഡ് നടത്തിയത്. ഇമ്പ്രൂവ്സ്ഡ് എക്സ്പീരിമെൻറ്സ്ൽ 5 ബി യിലെ നിഹാൽ കൃഷ്ണയും 5 ബി യിലെ ഫെലിക്സ് റൈഗണും ബി ഗ്രേഡ് കരസ്ഥമാക്കി.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ൽ 7 എ യിലെ ദർശന സജികുമാറും 7എ യിലെ ശിഖ പി എസസും സി ഗ്രേഡ് നേടി. സ്റ്റിൽ മോഡലിൽ മത്സരിച്ച സെന്ന റോസും അമേലിയ റോസ് ബിജുവും സി ഗ്രേഡ് കരസ്ഥമാക്കി.വർക്കിംഗ്‌ മോഡലിൽ ആദിത് കൃഷ്ണ (7A), വാസുദേവ് കെ വിവേക് (7A) എന്നിവരും സയൻസ് ക്വിസ് മത്സരത്തിൽ പ്രണവ് പി (7B), എൽന സനോയ് (7A) എന്നിവരും പങ്കെടുത്തു. എൽ പി വിഭാഗം എൽ പി വിഭാഗം ശാസ്ത്ര മേളയിൽ 4 ഇനങ്ങളിലായി 8 കുട്ടികളാണ് പങ്കെടുത്തത്. സയൻസ് ക്വിസ് -ൽ മനു കൃഷ്ണയും കാർത്തിക് രാജു Agrade സ്വന്തമാക്കി. സയൻസ് ചാർട്ടിൽ- ൽ മനു കൃഷ്ണ എ എം അയനയും Agrade നേടി. അലങ്കൃത ടി എസ് ,എവിൻ സനോയ് എന്നിവർ സിമ്പിൾ എക്സ്പിരിമെന്റ് ൽ B grade നേടുകയുണ്ടായി. എൽ പി കളക്ഷൻ ഇവാൻജലിൻ സി ഗ്രേഡ് എബിനും ദിയ കൃഷ്ണയും B ഗ്രേഡ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കു കയുണ്ടായി. എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്ത വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.

ജീവധാര - കുട്ടി ഗവേഷകക്കൂട്ടം

സ്കൂളിലെ സയൻസ് ക്ളബ്ബും ആർ സി കൊടകരയുടെ നേതൃത്വത്തിൽ കുട്ടി ഗവേഷകക്കൂട്ടംഎന്ന പരിപാടി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ഇന്ന് (27-10 - 2025)10. 30 ന് നടന്നു. മാതഎച്ച് എസ് മണ്ണംപേട്ടയിലെ ചാരുത് ചന്ദ്ര v.sഅവതരിപ്പിച്ച അക്വാപോണിക്സ് എന്ന പ്രോജക്ട് ബി ആർ സി തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.ജീവധാര - അക്വാപോണിക്സ് കുട്ടി ഗവേഷക കൂട്ടത്തിൻ്റെ സെമിനാർ അവതരണവും പ്ലാനിങ്ങും നടന്നു. അളഗപ്പനഗർ കൃഷി ഓഫീസർ ശ്രീ ഇ.കെ രവീന്ദ്രൻ, ചാലക്കുടി ഫിഷറീസ് ഡിപ്പാർട്ട്മെൻറ് FEO ശ്രീമതി ജിബിന , കൊടകര ബി.ആർസി BPC ശ്രീ അനൂപ്, വാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ട് സജീഷ് വൈലോപ്പിള്ളിഎന്നിവർ പങ്കെടുത്തു. മാത വിദ്യാലായത്തിലെ ഹെഡ്മാസ്റ്റർ തോമസ് സാർ സ്വാഗതം ആശംസിച്ചു.Bpc അനൂപ് സാർ പദ്ധതി വിശദീകരണം നടത്തി. അളഗപ്പനഗർ കൃഷി ഓഫീസർ ഇ.കെ രവീന്ദ്രൻ വിഷരഹിത പച്ചക്കറികൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചാലക്കുടി ഫിഷറീസ് Feo ജിബിന മാഡം അക്വോപോണിക്സ് പ്ലാൻ്റിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അക്വോ പോണിക്സ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. അക്വോപോണിക്സ് യൂണിറ്റിൻ്റെ പ്രവർത്തന ത്തെക്കുറിച്ച് സജീഷ് വൈലോപ്പിള്ളി വിശദീകരിച്ചു. കുട്ടികൾക്ക് സംശയ നിവാരണം നൽകി. കൊടക്കര ബി.ആർ.സി യിലെ അധ്യാപകരായ ശ്രീദേവി ടീച്ചറും രമ്യ ടീച്ചറും മാത എച്ച്. എസിലെ അധ്യാപകരായ ഷീജ വാറുണ്ണി ടീച്ചറും ഫ്രാൻസീസ് മാസ്റ്ററും ബീന സി.ഡി ടീച്ചറും പരിപാടികൾക്ക് നേതൃത്വം നൽകി. മാത എച്ച് എസിലെ 20 വിദ്യാർത്ഥികളും വരന്തരപ്പിള്ളി സിജെ എം വിദ്യാലയത്തിലെ 8 വിദ്യാർത്ഥികളും ഗവൺമെൻ്റ് അളഗപ്പ Hss ലെ 5 വിദ്യാർത്ഥികളും പങ്കെടുത്തു. യോഗാവസാനം ശ്രീദേവി ടീച്ചർ നന്ദിയർപ്പിച്ചു.

ചാന്ദ്രദിനം- 2025

ഈ വർഷത്തെ ചാന്ദ്രദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച്‌ എസ്‌ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു. സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ചാന്ദ്ര ദിനത്തിന്റെ ആശംസകൾ എല്ലാവർക്കും നൽകി. ചാന്ദ്രദിനം പോലുള്ള ദിനചാരണങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളരുവാൻ ഉപകരിക്കുമെന്നും ടീച്ചർ അഭിപ്രായപെട്ടു. തുടർന്ന് ചാന്ദ്രദിന പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു. 41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ യിലെ തരുൺ മഹേഷ്‌ തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. 9ബി യിലെ അവന്തിക കെ യു ചാന്ദ്രദിനത്തിന്റെ പ്രസക്തി ഉൾക്കൊള്ളിച്ച പ്രബന്ധം അവതരിപ്പിച്ചു. യു പി വിദ്യാർത്ഥികൾ ചാന്ദ്രദിനത്തെക്കുറിച്ചുള്ള സംഘഗാനം ആലപിക്കുകയും ചാന്ദ്രകവിത 4 സി യിലെ ദക്ഷ സജിത്ത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എൽ പി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരമായിരുന്നു. അമ്പിളി മാമനായി ഒരുങ്ങിയെത്തിയ കുരുന്നുകളുടെ അവതരണം നയന മനോഹരമായിരുന്നു. തുടർന്ന് തത്സമയ റോക്കറ്റ് വിക്ഷേപണം സ്കൂൾ മുറ്റത്ത് നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനപ്പെടുത്തി ചലിച്ച റോക്കറ്റ് കുട്ടികളിൽ ഏറെ ആവേശമുണർത്തി. എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.