എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി 680307 , തൃശൂർ ജില്ല | |
| സ്ഥാപിതം | 25 - 05 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0480 2701347 |
| ഇമെയിൽ | shcghsschalakudy@yahoo.com |
| വെബ്‍സൈറ്റ് | http://sacredheartcghss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ റോസിലി ഇ ഓ |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോളി കെ എൽ |
| അവസാനം തിരുത്തിയത് | |
| 21-02-2019 | 23008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആനമുടിയിൽ നിന്ന് ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്താണ്ചാലക്കുടി പട്ടണം.ചാലിനരികെയുള്ള കുടി അതാണ് ചാലക്കുടി.മദ്ധ്യകേരളത്തിൽ മുകുന്ദപുരം താലൂക്കിലാണ് ചാലക്കുടി പ്രദേശം ഉൾപ്പെടുന്നത്.തടിവ്യവസായത്തിന് പ്രസിദ്ധമായിരുന്നു ചാലക്കുടി.മലയോരത്തിനും കടലോരത്തിനും മദ്ധ്യേയുള്ള സമതലഭൂമിയിൽ കാ൪ഷീകവള൪ച്ചയും വ്യവസായികവള൪ച്ചയും സാധ്യമായിരുന്നു. എന്നാൽ വിദ്യാഭ്യാസപരമായ വള൪ച്ച സാവകാശമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പഠിക്കാ൯ പളളികൂടം ഉണ്ടായിരുന്നില്ല.പള്ളികളോട് ചേ൪ന്ന് പള്ളികൂടങ്ങൾ വേണമെന്ന ആശയം ഉയ൪ന്നപ്പോൾ ചാലക്കുടി പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഇരിബ൯ യൗസേപ്പച്ച൯ അതിനുള്ള പരിശ്രമം ആരംഭിച്ചു. 1925 ൽ സേക്രട്ട് ഹാ൪ട്ട് സ്കൂളിന്റെ ശില സ്ഥാപിക്കപ്പെട്ടു . ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുത്തുപ്പറബിൽ വി.ക്ളാരസഭയുടെ വിജ്ഞാനമന്ദിരം ഉയ൪ന്നുവന്നു. Rev. Sr. Albertha ആയിരുന്നു ഹെഡ്‌മിസ്ട്രസ്. Fr.Ouseph Irimpan മാനേജരും. 1931 ൽ H.S. ആയി ഉയ൪ത്തപ്പെട്ടു .41വ൪ഷത്തെ സേവനത്തിനുശേഷം, Schoolനെ ഉയ൪ന്ന നിലവാരത്തിലെത്തിച്ചതിന്റെ കൃതാ൪ഥതയോടെയാണ് Sr. Albertha വിരമിച്ചത്. തുട൪ന്നും പ്രഗല്ഭരായ ഹെഡ്‌മിസ്ട്രസ് മാരുടെ ഭരണസാരഥ്യത്തി൯കീഴില് അധ്വാനത്തിന്റെ മികവിൽ സ്ഥാപനം വള൪ച്ചയുടെപാതയിൽ ഏറെ മുന്നോട്ടുപോയി.1991 ൽ അധ്യാപക൪ക്കുള്ള State Award,അന്ന് Headmistress ആയിരുന്ന Sr.Ronald ന് ലഭിച്ചു.അഭിമാനപുരസ്സരം പറയട്ടെ, Kumari.Hima mathews 1996ൽ S.S.L.C.ക്ക് 8-ാം Rank കരസ്ഥമാക്കി. +2 വിഭാഗം പ്രവ൪ത്തനമാരംഭിച്ചത് 1997-98 വ൪ഷമായിരുന്നു.പ്രിൻസിപ്പൽ Sr.Jessy varghese ആണ് .വള൪ച്ചയുടെ കുതിപ്പില് 2000-ാമാണ്ടിൽ ഈ സ്ഥാപനം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി L.P. സ്കൂള് കെട്ടിടം പുതിക്കിപണിതു. Rev. Sr.Mariya Kusumamആയിരുന്നു ഈ കാലഘട്ടത്തിൽ Schoolെന നയിച്ചിത്. 2006-08 വ൪ഷങ്ങളിൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിതു.ഇന്നിപ്പോൾ 31 ഡിവിഷനുകളിലായി 5 മുതല് 10 വരെ ക്ളാസ്സുകളില് 1523 വിദ്യാ൪ത്ഥിനികൾ പഠിക്കുന്നു.43 അധ്യാപകരും,7ആഫീസ് സ്റ്റാഫും ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോളി റോസിനൊപ്പം സ്കൂളിൽ ക൪മ്മനിരതരാണ്. President സുനിൽകുമാർ അവ൪കളുടെ കൊടികീഴിൽ P.T.A.യും സ്തുത്യ൪ഹമായി പ്രവ൪ത്തിക്കുന്നു. സുസ്ജ്ജമായ കംപ്യൂട്ട൪ ലാബ്, ലൈബ്രറി, സയ൯സ് ലാബ് എന്നിവ ഈ സ്ഥാപനത്തിന്റെ മികവുകള്ക്ക് കാരണമാകുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി
എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി ഗേൾസ് ഹൈയർ സെക്കൻഡറി സ്കൂളിൽ 2019 – 19 വർഷത്തെ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനം ജീൺ 19 വായനാദിനാചരണത്തോടനുബന്ധിച്ചായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീ ശങഅകര കോളേജിലെ മലയാള വിഭാഗം അധ്യാപികയുമായും ഗവേഷകയുമായ പ്രൊ. പ്രസീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു. സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്.
- ലിറ്റിൽ കൈറ്റ്സ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- കരാട്ടെ
- വയലിൻ ക്ലാസ്
- ഹലോ ഇംഗ്ലീഷ്
- കെ സി എസ് എൽ
- അൽഫോൺസ ഗാർഡൻ
- എസ് എച്ച് റേഡിയോ
ക്ലാസ്സ് ലൈബ്രറി
ക്ലാസ്സ് തലത്തിലുള്ള ' വായനാമൂല ' വിപുലീകരിക്കുവാനും തൽ പുസ്തകങ്ങൾ ശേഖരിക്കുവാനുമുള്ളപ്രചേദനം നൽകുകയുണ്ടായി. വായനാമൂലയിലെ പുസ്തകങ്ങളുടെ പേര്, വിവരം സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ്സിലും രജിസ്റ്റർ ഉണ്ടാകണമെന്നും ക്ലാസ്സ് ലൈബ്രേറിയനെ നിയമിക്കണമെന്നും പറയുകയുണ്ടായി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചവർക്കും നല്ല ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ച ക്ലാസ്സിനും സമ്മാനങ്ങളേർപ്പെടുത്തി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറി സമിതിയംഗങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കിടുവാൻ പുസ്തകചർച്ച, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും മറ്റുള്ളതിനുമുള്ള അവസരങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു.
മാനേജ്മെന്റ്
അൽവേർണിയ പ്രോവിൻസ് എഫ് സി സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സിസ്റ്റർ.റോസിലി പോൾ
സിസ്റ്റർ പില്ലി വി ഐ
കലാകായിക പരിപാടികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ് എസ് എൽ സി
| നമ്പർ | വർഷo | വിജയശതമാനം | നമ്പർ | വർഷo | വിജയശതമാനം | |
|---|---|---|---|---|---|---|
| 1 | 1981-82 | 97% | 19 | 2001-02 | 100% | |
| 2 | 1982-83 | 95% | 20 | 2002-03 | 100% | |
| 3 | 1983-84 | 94% | 21 | 2003-04 | 100% | |
| 4 | 1984-85 | 99.2% | 22 | 2004-05 | 100% | |
| 5 | 1985-86 | 98% | 23 | 2005-06 | 94% | |
| 6 | 1986-87 | 99.4% | 24 | 2006-07 | 99.2% | |
| 7 | 1987-88 | 100% | 25 | 2007-08 | 99.3% | |
| 8 | 1989-90 | 98% | 26 | 2008-09 | 100% | |
| 9 | 1990-91 | 99% | 27 | 2009-10 | 100% | |
| 10 | 1991-92 | 99.1% | 28 | 2010-11 | 100% | |
| 11 | 1992-93 | 99.8% | 29 | 2011-12 | 100% | |
| 12 | 1993-94 | 99.8% | 30 | 2012-13 | 99.7% | |
| 13 | 1994-95 | 100% | 31 | 2013-14 | 100% | |
| 14 | 1995-96 | 99% | 32 | 2014-15 | 100% | |
| 15 | 1996-97 | 98% | 33 | 2015-16 | 100% | |
| 16 | 1997-98 | 100% | 34 | 2016-17 | 100% | |
| 17 | 1999-2000 | 100% | 35 | 2017-18 | 100% | |
| 18 | 2000-01 | 99.6% |
നേട്ടങ്ങൾ
| നമ്പർ | വർഷo | നേട്ടങ്ങൾ | തല0 |
|---|---|---|---|
| 1 | 1981-82 | ബെസ്റ്റ് സ്കൂൾ | ജില്ല |
| 2 | 1991 | SR RONALD | സ്റ്റേറ്റ് അവാർഡ് |
| 3 | 2002 | ബെസ്റ്റ് സ്കൂൾ | ഉപജില്ല |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
NH 47 ൽ നിന്നും 50 മീ അകലെ നോർത്ത് ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
|
{{#multimaps:10.311879,76.331978 |zoom=10}}