എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
SHGUIDE1
SH GUIDE3

021 2022 ഗൈഡ് പ്രവർത്തന റിപ്പോർട്ട്

  • ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് ഗൈഡ് കമ്പനിയിലെ എല്ലാ ഗൈഡ്സും ചെടികൾ നടുന്നത് ഫോട്ടോസും വീഡിയോസും ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു.
  • ജൂൺ 13 കോവിഡ മഹാമാരിയുടെ സാഹചര്യത്തിൽ പി പി കിറ്റ് പൾസ് ഓക്സിമീറ്റർ എന്നിവ വാങ്ങുന്നതിനായി 700 രൂപ ജില്ലാ അസോസിയേഷൻ ഇലേക്ക് അയച്ചുകൊടുത്തു.
  • ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് എല്ലാ ഗൈഡ്സും യോഗ ചെയ്യുന്നതിന് ഫോട്ടോസും വീഡിയോസും ഗ്രൂപ്പിലേക്ക് അയച്ചു അവരുടെ പിന്തുണ പ്രഖ്യാപിച്ചു.
  • ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ ഗൈഡ്സും പോസ്റ്ററുകളും പ്രസംഗങ്ങളും തയ്യാറാക്കി അതിന്റെ ഫോട്ടോസും വീഡിയോസും ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു life doesn’t have a rewind button എന്ന വിഷയത്തെ ആസ്പദമാക്കി സ്കിറ്റ് തയ്യാറാക്കി എസ് എച്ച് സി ജി എച്ച് എസ് എസ് ഇന്ത്യ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
  • ജൂലൈ പതിനാറിന് വിർച്വൽ പട്രോൾ ലീഡേഴ്സ് ക്യാമ്പിൽ എസ് എച്ച് ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ ധാരാളം പട്രോൾ ലീഡർമാർ പങ്കെടുത്തു.
  • ട്രൂപ് /കമ്പനി ലീഡേഴ്സ് മീറ്റ് 2021 ജൂലൈ 17 നടത്തി അതിൽ എസ് എച്ച് ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ യൂണിറ്റ് ലീഡർമാർ പങ്കെടുത്തു.
  • ഓഗസ്റ്റ് ഒന്നു മുതൽ 26 ദിവസം നീണ്ട സ്കൗട്ടിംഗ് സമഗ്ര ദർശനം എന്ന വിർച്വൽ ക്യാമ്പിൽ എസ് എച്ച് ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ കമ്പനി ലീഡർ പങ്കെടുത്തു.
  • ജൂലൈ മുപ്പതിന് ചാലക്കുടി ലോക്കൽ അസോസിയേഷൻ നടത്തിയ എസ്സേ റൈറ്റിംഗ് പെയിന്റിംഗ് കോമ്പറ്റീഷൻ മുകളിൽ എസ് എച്ച് ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരായി ആകുകയും ചെയ്തു.
  • ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ ഗൈഡ്സും ഫ്ലാഗ് ഹോസ്റ്റിങ് നടത്തി അതിനുശേഷം അവരുടെ പരിചയത്തിലുള്ള വിമുക്തഭടൻ മാരെ ആദരിക്കുകയും ചെയ്തു.
  • 2019- 2020 ദ്വിതീയ സോപാൻ പരീക്ഷ 31 /8 /2021 തീയതിയിൽ നടത്തി അതിൽ പങ്കെടുത്ത എല്ലാ എസ് എച് ഗൈഡ് കമ്പനിയിലെ ഗൈഡ്സ് വിജയിച്ചു. ഒക്ടോബർ 23 ന് നടത്തിയ പരീക്ഷയിലും എല്ലാവരും വിജയിച്ചു.
  • നവംബർ 7 സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സെക്രട്ടറിയുടെ സന്ദേശം ഗ്രൂപ്പിലേക്ക് അയച്ചു.
  • ഡിസംബർ 8 സ്കൂളിൽ അന്നംകുട്ടി എന്ന പൊതിച്ചോറ് വിതരണം പരിപാടി സംഘടിപ്പിച്ചു പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ഗൈഡ്സും പൊതിച്ചോറുകൾ സംഘടിപ്പിച്ചു പിന്തുണ നൽകി.
  • ജനുവരി ആറാം തീയതി യൂണിറ്റ് വിസിറ്റ് നടത്തി. വിഷൻ 2021 2026 സ്നേഹ ഭവനം പദ്ധതി 123 ചലഞ്ച് ബിരിയാണി ഫെസ്റ്റ് 2022 ജനുവരി പത്താം തീയതി നടത്തി 250ഓളം ബിരിയാണി എസ് എച്ച് ഗൈഡ്സ് നേതൃത്വത്തിൽ ശേഖരിച്ചു. വീടില്ലാത്ത കുടുംബത്തിന് വീടുവെച്ചു നൽകാനായി ചാലക്കുടി റേഞ്ചേഴ്സ് ആൻഡ് റോവേഴ്സ് നടത്തുന്ന പദ്ധതിയാണ് ഇത്.
SH GUIDE