എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സ്പോർട്സ് ക്ലബ്ബ്
2021 22 വർഷത്തിൽ കോവിഡ് എന്ന മഹാമാരി അതിജീവിച്ചുകൊണ്ട് SH വിദ്യാലയത്തിലെ കുട്ടികളുടെ മികവും മാനസികവും ആയ ഉന്മേഷത്തിനും വളർച്ചയ്ക്കുവേണ്ടി കായികമേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും കുട്ടികളുടെ നേട്ടങ്ങളും.
2021 ഇന്ന് ജൂലൈ മാസത്തിൽ ടോക്കിയോയിൽ വച്ച് നടന്ന ഒളിമ്പിക്സ് മത്സരത്തോടെ അനുബന്ധിച്ച് SH വിദ്യാലയത്തിലെ അഞ്ചുമുതൽ 10 ഉൾപ്പെടെ ഉള്ള കുട്ടികൾ ദീപം തെളിയിച്ചു കൊണ്ട് കൊണ്ട് ഇന്ത്യൻ ടീമിനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി അതുപോലെതന്നെ ഒളിമ്പിക്സും ആയി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. പകർച്ച വ്യാധിക്കെതിരെ യുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കുട്ടികൾക്കായി വോളിബോൾ ,ഖൊ ഖൊ എന്നീ മത്സര ഇനങ്ങളിലായി കൊച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയും യും അസോസിയേഷൻ തലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ജൂനിയർ മിനി ടീമുകൾ ഒന്നാം സ്ഥാനവും സബ്ജൂനിയർ ടീമിന് നാലാം സ്ഥാനവും റവന്യു ജില്ലയിൽ കരസ്ഥമാക്കി . മിനി ടീമിൽ 7 കുട്ടികൾക്കും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. റവന്യൂ തലത്തിൽ ജനുവരി രണ്ടാം തീയതി തീയതി നടന്ന ഖൊ ഖൊ മത്സരത്തിൽ ജൂനിയർ ഗേൾസ് ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും തൃശ്ശൂർ ജില്ല ഒളിംപിക്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടു കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂർ ജില്ലാ ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഇന്ന് ശ്വേത വി ആർ 5 ഇനത്തിൽ പങ്കെടുത്തു ഒരു ഒന്നാം സ്ഥാനവും 4 രണ്ടാം സ്ഥാനവും നേടിയത് വിദ്യാലയത്തിന് വലിയ നേട്ടമായി.